കൊച്ചി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റി സായി ആന്റണി ഡൊമിനിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധി കാര മേറ്റു. രാജ്ഭവ നിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യ വാചകം ചൊല്ലി ക്കൊടുത്തു.
ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് വിരമിച്ച ഒഴിവിലേക്ക് ആക്ടിംഗ് ചീഫ് ജസ്റ്റിസ്സായിരുന്ന ആൻറണി ഡൊമിനിക്കി നെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് ബുധനാഴ്ച യാണ് രാഷ്ട്ര പതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
കോട്ടയം പൊൻകുന്നം സ്വദേശിയായ ആൻറണി ഡൊമിനിക്ക് മംഗലാപുരം എസ്. ഡി. എം. കോളജിൽ നിന്ന് നിയമ ബിരുദം നേടി. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിലും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി യിലുമായി 1981ൽ പ്രാക്ടീസ് തുടങ്ങി. 1986ൽ ഹൈക്കോടതി അഭിഭാഷകനായി. 2007 ജനുവരി 30 നാണ് കേരള ഹൈക്കോടതി ജഡ്ജിയാകുന്നത്.