സംഗീത പ്രതിഭ കളുടെ ഒത്തു ചേരല്‍ : ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

June 16th, 2018

sarigama-ragam-song-love-group-zubair-rauf-talipparamba-ePathram
അബുദാബി : ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച്, അബു ദാബി കേന്ദ്രമായി പ്രവർത്തി ക്കുന്ന സംഗീത കൂട്ടാ യ്മ യായ സോംഗ് ലവ് ഗ്രൂപ്പ് പുറത്തിറക്കിയ “സരിഗമ രാഗം” എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതി ക്കുന്നു.

മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് വേറിട്ട ശബ്ദ മായ റൗഫ് തളിപ്പറമ്പ് ഒരു ഇടവേളയ്ക്കു ശേഷം സജീവ മാവുന്ന ആൽബ മാണ് ‘സരിഗമ രാഗം’.

സുബൈർ തളിപ്പറമ്പ് രചനയും സംഗീതവും നിർവ്വ ഹിച്ച് 2008 ൽ റിലീസ് ചെയ്ത ഇനിയെന്ന് കാണും  എന്ന ആൽബ ത്തിലെ ഹിറ്റ് ഗാന ങ്ങളിൽ ഒന്നായിരുന്നു പ്രശസ്ത ഗായിക രഹ്ന പാടിയ ‘സരിഗമ രാഗം… തക ധിമി മേളം….” എന്ന് തുട ങ്ങുന്ന കല്യാണപ്പാട്ട്.

വടക്കേ മലബാറി ലെ മുസ്‌ലിം വിവാഹ വേദി യുടെ പ്രൗഢിയും സവി ശേഷത കളും മണവാള ന്റെയും മണ വാട്ടി യുടെയും വിശേഷ ങ്ങളും വിവരിക്കുന്ന ആകർഷ ക മായ വരി കൾ, റൗഫ് തളിപ്പറമ്പ് തന്റെ ആദ്യ കാല ഹിറ്റ് ഗാനങ്ങൾക്കൊപ്പം കിട പിടിക്കുന്ന തരത്തിൽ ആർജ്ജവ ത്തോടെ പാടി ഫലിപ്പിക്കുന്നതിൽ വിജയി ച്ചിരി ക്കുന്നു.

മാപ്പിളപ്പാട്ടു ഗാനാസ്വാദാകർ പത്തു വർഷമായി നെഞ്ചേറ്റിയ സരിഗമ രാഗം എന്ന ഈ ഗാനം ഗൾഫിൽ അട ക്കം നിരവധി വേദി കളിലും ടെലി വിഷൻ റിയാ ലിറ്റി ഷോ കളിലും ഗായിക രഹ്ന തന്റേതായ ശൈലി യിൽ അവ തരി പ്പിച്ചു വരുന്നു.

രണ്ടു പതിറ്റാണ്ടു കാലം ദുബായിൽ പ്രവാസ ജീവിതം നയിച്ചിരുന്ന റൗഫ് തളിപ്പറമ്പും പ്രവാസ ലോക ത്തെ ശ്രദ്ധേയനായ എഴു ത്തു കാരൻ സുബൈർ തളിപ്പറമ്പും ആദ്യമായി ഈ ആൽബ ത്തിലൂടെ ഒത്തു ചേരുന്നു എന്നതും ഈ ദൃശ്യാ വിഷ്കാര ത്തി ന്റെ പ്രത്യേ കത യാണ്.

സോംഗ് ലവ് ഗ്രൂപ്പിന്റെ ബാനറിൽ സിദ്ധീഖ് ചേറ്റുവ നിർമ്മിച്ച് മില്ലേനിയം വീഡിയോസ് പുറ ത്തിറക്കിയ ആൽബ ത്തിന്റെ പിന്നണി പ്രവർത്തകർ കമറുദ്ധീൻ കീച്ചേരി, ഹംസ, ഷംസുദ്ധീൻ കുറ്റിപ്പുറം, റഫീഖ് തളി പ്പറമ്പ്, ജബ്ബാർ മടക്കര എന്നിവരാണ്. സ്റ്റുഡിയോ : ഒബ്സ്ക്യൂറ തളിപ്പറമ്പ്.

- pma

വായിക്കുക: , , , , , ,

Comments Off on സംഗീത പ്രതിഭ കളുടെ ഒത്തു ചേരല്‍ : ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

മിസ്സോറാം ഗവര്‍ണ്ണറായി കുമ്മനം സത്യ പ്രതിജ്ഞ ചെയ്തു

May 29th, 2018

kummanam-rajasekharan-appointed-as-mizoram-governor-ePathram
ന്യൂഡൽഹി : കുമ്മനം രാജ ശേഖരന്‍ മിസ്സോറാം ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹാട്ടി ഹൈ ക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിംഗ് സത്യ വാചകം ചൊല്ലി ക്കൊടുത്തു. മിസ്സോറാമിന്റെ​ 18ാമത്​ ഗവർണ്ണറാണ്​ കുമ്മനം.

മിസ്സോറാം തല സ്ഥാന മായ ഐസ്വാളിലെ രാജ് ഭവനില്‍ വെച്ചാ യിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിനു ശേഷം അദ്ദേഹം പോലീ സിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മിസ്സോറാം ഗവര്‍ണ്ണറായി കുമ്മനം സത്യ പ്രതിജ്ഞ ചെയ്തു

സി. ബി. എസ്. ഇ : റുവൈസ് ഏഷ്യൻ ഇന്‍റർ നാഷണൽ സ്കൂളിന് മിന്നുന്ന വിജയം

May 27th, 2018

cbse-logo-epathram
അബുദാബി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ യുടെ റിസള്‍ട്ട് വന്നപ്പോള്‍ അബു ദാബി റുവൈസ് ഏഷ്യൻ ഇന്‍റർ നാഷ ണൽ സ്കൂളിന്ന് മുന്‍ വര്‍ഷങ്ങളെ പ്പോലെ മിന്നുന്ന വിജയം.

സയൻസ് വിഭാഗ ത്തിൽ 95.8 ശതമാനം മാർക്കു നേടിയ മൈത്രേയി കിരണ്‍ ജോഷി ഒന്നാം സ്ഥാന വും 94 ശത മാനം മാർക്കു വാങ്ങി അഭയ മരിയ ദേവസ്യ രണ്ടാം സ്ഥാനവും 93.2 ശതമാനം മാർക്കു നേടി ഗൗതമി പ്രദീപ് നമ്പ്യാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോമേഴ്സ് വിഭാഗ ത്തിൽ 94.4 ശതമാനം മാർക്ക് നേടി ഷാരോണ്‍ എലിസബത്ത് ജേക്കബ്ബ് ഒന്നാം സ്ഥാനം കര സ്ഥമാക്കി. 89.4 ശതമാനം മാർക്കു വാങ്ങിയ ശ്രേയ വിജയ കുമാര്‍, 81.8 ശതമാനം മാർക്കു നേടിയ സയ്യിദ് മുഹ മ്മദ് സുഫിയാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാന ങ്ങൾ കരസ്ഥമാക്കി.

- pma

വായിക്കുക: , , ,

Comments Off on സി. ബി. എസ്. ഇ : റുവൈസ് ഏഷ്യൻ ഇന്‍റർ നാഷണൽ സ്കൂളിന് മിന്നുന്ന വിജയം

സി. ബി. എസ്. ഇ : റുവൈസ് ഏഷ്യൻ ഇന്‍റർ നാഷണൽ സ്കൂളിന് മിന്നുന്ന വിജയം

May 27th, 2018

cbse-logo-epathram
അബുദാബി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ യുടെ റിസള്‍ട്ട് വന്നപ്പോള്‍ അബു ദാബി റുവൈസ് ഏഷ്യൻ ഇന്‍റർ നാഷ ണൽ സ്കൂളിന്ന് മുന്‍ വര്‍ഷങ്ങളെ പ്പോലെ മിന്നുന്ന വിജയം.

സയൻസ് വിഭാഗ ത്തിൽ 95.8 ശതമാനം മാർക്കു നേടിയ മൈത്രേയി കിരണ്‍ ജോഷി ഒന്നാം സ്ഥാന വും 94 ശത മാനം മാർക്കു വാങ്ങി അഭയ മരിയ ദേവസ്യ രണ്ടാം സ്ഥാനവും 93.2 ശതമാനം മാർക്കു നേടി ഗൗതമി പ്രദീപ് നമ്പ്യാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോമേഴ്സ് വിഭാഗ ത്തിൽ 94.4 ശതമാനം മാർക്ക് നേടി ഷാരോണ്‍ എലിസബത്ത് ജേക്കബ്ബ് ഒന്നാം സ്ഥാനം കര സ്ഥമാക്കി. 89.4 ശതമാനം മാർക്കു വാങ്ങിയ ശ്രേയ വിജയ കുമാര്‍, 81.8 ശതമാനം മാർക്കു നേടിയ സയ്യിദ് മുഹ മ്മദ് സുഫിയാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാന ങ്ങൾ കരസ്ഥമാക്കി.

- pma

വായിക്കുക: , , ,

Comments Off on സി. ബി. എസ്. ഇ : റുവൈസ് ഏഷ്യൻ ഇന്‍റർ നാഷണൽ സ്കൂളിന് മിന്നുന്ന വിജയം

ഉമ്മന്‍ ചാണ്ടി എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി

May 27th, 2018

oommen-chandy-epathram
തിരുവനന്തപുരം : എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി യായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചു. ആന്ധ്ര പ്രദേശി ന്റെ ചുമതല യാണ് അദ്ദേഹ ത്തിന് നൽകുക. ദിഗ്‍ വിജയ് സിംഗി നെ മാറ്റി യാണ് ഉമ്മൻ ചാണ്ടിക്കു സ്ഥാനം നൽകി യത്.

എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി യായി നിയമിക്ക പ്പെടുന്ന തോടെ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗ മായി മാറി. അടുത്ത ലോക്‌സഭാ തെര ഞ്ഞെടു പ്പില്‍ ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസ്സി നെ ശക്തി പ്പെടുത്തുക എന്ന ചുമതലയാണ് ഇതോടെ ഉമ്മന്‍ ചാണ്ടി യില്‍ വന്നു ചേര്‍ന്നിരിക്കുന്നത്.

ബംഗാൾ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു കളുടെ ചുമ തല യില്‍ നിന്നും സി. പി. ജോഷി യെയും മറ്റി. പകരം ഗൗരവ് ഗൊഗോയ് ക്കാണ് പുതിയ ചുമതല നല്‍കി യിരി ക്കുന്നത്. ഇരുവരും ഉടൻ തന്നെ പുതിയ ഉത്തര വാദി ത്വങ്ങള്‍ ഏറ്റെടുക്കണം എന്ന് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , ,

Comments Off on ഉമ്മന്‍ ചാണ്ടി എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി

Page 75 of 97« First...102030...7374757677...8090...Last »

« Previous Page« Previous « നിപ്പ വൈറസ് : മെഡിക്കല്‍ കോളേജില്‍ രോഗി കൾക്ക് നിയന്ത്രണം
Next »Next Page » എമിരേറ്റ്സ് ഫ്യൂച്ചർ ഇന്‍റർ നാഷണൽ സ്കൂളിന് മികച്ച വിജയം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha