അജ്മാൻ : മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ ഉദ്ഘാടനം പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു. പ്രവാസി കുട്ടികളുടെ മലയാള ഭാഷാ പഠനത്തിനായി പ്രവർത്തിക്കുന്ന മലയാളം മിഷൻ 2018 ജനുവരി മുതൽ യു. എ. ഇ. ചാപ്റ്ററിനു കീഴിൽ അജ്മാനിൽ ഒരു മേഖലയായി പ്രവർത്തിച്ചു വരികയായിരുന്നു.
പുതിയ ചാപ്റ്ററായി അജ്മാൻ മേഖല മാറിയതോടെ പുതിയ ഭരണ സമിതി നിലവിൽ വന്നു. മലയാളം മിഷൻ ചാപ്റ്റർ ചെയർമാൻ ഷംസു സമാൻ, പ്രസിഡണ്ട് ഫാമി ഷംസുദ്ദീൻ, സെക്രട്ടറി ജാസിം മുഹമ്മദ്, വൈസ് പ്രസിഡണ്ട് പ്രജിത്ത്, ജോയിന്‍റ് സെക്രട്ടറി ഷെമിനി സനിൽ, ജനറൽ കൺ വീനർ ദീപ്തി ബിനു, ചാപ്റ്റർ കൺവീനർ അഞ്ചു ജോസ് മറ്റ് 13 ജനറൽ കൗൺസിൽ അംഗങ്ങൾ എന്നിവർ അടങ്ങിയ താണു പുതിയ ഭരണ സമിതി.
അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന അമ്മ മലയാളം എന്ന ഈ പരിപാടിയിൽ വെച്ച് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അജ്മാൻ ചാപ്റ്റർ അദ്ധ്യാപകര്‍ക്ക് ഐ. ഡി. കാര്‍ഡ്, കണിക്കൊന്ന പഠനോത്സവ ത്തിലെ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.
അജ്മാൻ ചാപ്റ്റർ സെക്രട്ടറി ജാസിം മുഹമ്മദ് സ്വാഗതം പറഞ്ഞു. ചാപ്റ്റർ പ്രസിഡണ്ട് ഫാമി ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യു. എ. ഇ. പ്രവർത്തനങ്ങളെ കുറിച്ച് കോഡിനേറ്റർ കെ. എൽ. ഗോപി വിശദമാക്കി.
വിവിധ സംഘടന പ്രതിനിധികൾ ആശംസകൾ നേര്‍ന്നു. ചാപ്റ്റർ കൺവീനർ ദീപ്തി ബിനു നന്ദി പറഞ്ഞു. കുട്ടികളും അദ്ധ്യാപകരും ചേർന്ന് അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി. മലയാളം മിഷൻ അജ്മാൻ ; ഫേയ്സ് ബുക്ക് പേജ്.