
അബുദാബി : പ്രവാസി കുടുംബ കൂട്ടായ്മ പയസ്വിനി അബുദാബിയുടെ ഓണാഘോഷം ‘ഓണച്ചിന്തുകൾ 2022’ എന്ന പേരില്‍ വൈവിധ്യമാർന്ന പരിപാടി കളോടെ ഇന്ത്യ സോഷ്യൽ സെന്‍ററില്‍ അരങ്ങേറി. ഐ. എസ്. സി പ്രസിഡണ്ട് ഡി. നടരാജൻ ഉദ്ഘാടനം ചെയ്തു. പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സാംസ്കാരിക സംഘടന സാരഥികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

താലപ്പൊലിയോടും ചെണ്ട മേളത്തോടും കൂടിയ ഘോഷ യാത്രയും മാവേലി എഴുന്നെള്ളത്തും ‘ഓണച്ചിന്തുകൾ-2022’ വര്‍ണ്ണാഭമാക്കി. പയസ്വിനി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി.

വിഭവ സമ്യദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. പയസ്വിനി സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ അനൂപ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലകളില്‍ കഴിഞ്ഞ അഞ്ച് വർഷങ്ങളായി പ്രവര്‍ത്തിക്കുന്ന പയസ്വിനി ഇന്ന് അബുദാബിയിലെ വളരെ സജീവമായ പ്രവാസി കുടുംബ കൂട്ടായ്മയാണ് എന്ന് സംഘാടകര്‍ അറിയിച്ചു. Payaswini FB Page




ഷാർജ : കലാ – സാഹിത്യ – സാംസ്‌കാരിക കൂട്ടായ്‌മ മെഹ്‌ഫിൽ ഇന്‍റർ നാഷണൽ ഒരുക്കുന്ന ‘മെഹ്‌ഫിൽ മേരെ സനം’ എന്ന സംഗീത നിശയും കലാ വിരുന്നും 2022 നവംബർ 19 ന് വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. ഇന്തോ – അറബ് വീഡിയോ ഫെസ്റ്റും വിജയികൾക്കുള്ള പുരസ്‌കാര വിതരണവും ഉണ്ടായിരിക്കും. കൂടാതെ, ഡോക്യു മെന്‍ററി പ്രദർശനവും സംഗീത കലാ – സാഹിത്യ പരിപാടികളും അരങ്ങേറും.






















