തിരുവനന്തപുരം : ചൊവ്വ, ബുധന്‍ ദിവസ ങ്ങളില്‍ തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്കു സാദ്ധ്യത എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച യും തിരു വനന്തപുരം, കൊല്ലം ജില്ല കളില്‍ ഡിസംബര്‍ രണ്ട് ബുധനാഴ്ചയും ഒറ്റപ്പെട്ട അതിശക്ത മഴ പെയ്യാന്‍ സാദ്ധ്യത ഉണ്ട്. ഇവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിച്ചേക്കും എന്നും അറിയിച്ചു. തിരുവനന്ത പുരം, കൊല്ലം, കോട്ടയം ജില്ല കളില്‍ ചൊവ്വാ ഴ്ചയും പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ല കളില്‍ ബുധനാഴ്ച യും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയോട് കൂടെ ശക്തമായ ഇടി മിന്നലിനും സാദ്ധ്യത ഉള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടി മിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണം.
ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങള്‍, നദീ തീരങ്ങള്‍, താഴ്ന്ന പ്രദേശ ങ്ങള്‍ എന്നിവിട ങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.