കൊവിഡ് കേസുകള്‍ കണ്ടെത്തുവാന്‍ ഇ. ഡി. ഇ. സ്‌കാനറുകൾ

June 29th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : കൊവിഡ് പോസിറ്റീവ് കേസുകള്‍ ഏറ്റവും എളുപ്പത്തിൽ കണ്ടെത്തുന്ന തിനായി അബു ദാബി യിലെ ജന വാസ മേഖല കളിലും മാളുകള്‍ – മാര്‍ക്കറ്റുകള്‍ അടക്കം പൊതു ജനങ്ങള്‍ കൂടിച്ചേരുന്ന ഇടങ്ങളിലും ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപിക്കുന്നു.

തലസ്ഥാന എമിറേറ്റിലേക്കു പ്രവേശിക്കുന്ന അതിർത്തി കളിലും വിമാന ത്താവള ങ്ങ ളിലും ഇ. ഡി. ഇ. സ്കാനറു കൾ ഉപയോഗിച്ചു തുടങ്ങി എന്നും അബു ദാബി എമർജൻസി ക്രൈസിസ് & ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

പരീക്ഷണ അടിസ്ഥാനത്തില്‍ ഈ സ്കാനറുകൾ ഉപയോ ഗിച്ച് നടത്തിയ കൊവിഡ് ടെസ്റ്റു കള്‍ വിജയ കരം ആയതിനെ ത്തുടർന്ന് അബുദാബി ആരോഗ്യ വകുപ്പാണ് കൂടുതൽ ഇട ങ്ങളിൽ ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപി ക്കുവാന്‍ അംഗീ കാരം നൽകിയത്.

ഒരു വ്യക്തി കൊവിഡ് ബാധിതന്‍ എന്ന് ഇ. ഡി. ഇ. സ്കാനറി ലൂടെ കണ്ടെത്തി യാൽ ആ സ്ഥല ത്തേക്ക് പ്രവേശനം അനുവദിക്കില്ല. തുടർന്ന് 24 മണിക്കൂറി നിടെ കൊവിഡ് പരിശോ ധന നടത്തുക അടക്കം നിലവിലെ കൊവിഡ് പ്രൊട്ടോ ക്കോള്‍ പിന്തുടരണം എന്നും അധി കൃതർ അറിയിച്ചു.

ഇ. ഡി. ഇ. സ്കാനിംഗ് സാങ്കേതിക വിദ്യ സുപ്ര ധാന പങ്ക് വഹിക്കും എന്നും സുരക്ഷാ മാർഗ്ഗ ങ്ങൾ സ്വീകരിക്കുന്ന തിലൂടെ കൊവിഡ് ഭീഷണി ഇല്ലാത്ത സുരക്ഷിത സ്ഥല ങ്ങൾ ഒരുക്കുവാന്‍ കഴിയും എന്നും അധികൃതര്‍ അറിയിച്ചു.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് എമിറേ റ്റിലെ പൊതു ജന ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തു വാനും കൂടുതൽ മുൻ കരുതലു കൾ സ്വീകരിക്കു വാനും കൂടി യാണ് ഈ സംവി ധാനം ഒരുക്കിയിരിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് കേസുകള്‍ കണ്ടെത്തുവാന്‍ ഇ. ഡി. ഇ. സ്‌കാനറുകൾ

ഇസ്ലാമിക് സെന്റര്‍ : പുതിയ കമ്മിറ്റി നിലവില്‍ വന്നു

June 28th, 2021

bava-haji-tk-abdussalam-islamic-center-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ 2021 – 2022 പ്രവര്‍ത്തന വർഷ ത്തിലേക്ക് ഉള്ള പുതിയ പ്രവര്‍ത്തക സമിതി നിലവില്‍ വന്നു.

പി. ബാവാ ഹാജി (പ്രസിഡണ്ട്), ടി. കെ. അബ്ദുസ്സലാം (ജനറല്‍ സെക്രട്ടറി), ബി. സി. അബൂബക്കർ (ട്രഷറർ) എന്നിവരാണ്പ്രധാന ഭാരവാഹികള്‍.

മറ്റു പ്രവർത്തക സമിതി അംഗങ്ങള്‍ : സിംസാറുൽ ഹഖ് ഹുദവി, എം. പി. എം. റഷീദ്, അബ്ദുല്ല നദ്‌വി, സാബിർ മാട്ടൂൽ, ഹാരിസ് ബാഖവി, അഹ്മദ് കുട്ടി, സലീം നാട്ടിക, മുസ്തഫ വാഫി, ഷിഹാബുദ്ധീൻ, കെ. കെ. സുബൈർ, കാസിം, ഷബീർ എന്നിവര്‍.

ഇസ്ലാമിക് സെന്‍ററിന്റെ 48-ാമത് വാർഷിക ജനറൽ ബോഡി (വെർച്വൽ) യോഗത്തില്‍ വെച്ച് ആയിരുന്നു പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്.
 

- pma

വായിക്കുക: , ,

Comments Off on ഇസ്ലാമിക് സെന്റര്‍ : പുതിയ കമ്മിറ്റി നിലവില്‍ വന്നു

മെഹ്ഫിൽ ദുബായ് ചെറു കഥാ മത്സര വിജയികൾ

June 27th, 2021

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മയായ മെഹ്ഫിൽ ദുബായ് ‘പ്രവാസി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചെറുകഥ രചനാ മത്സരത്തിൽ സി. പി. അനിൽ കുമാറി ന്റെ ‘ദമാസ്ക്കസ്’ ഒന്നാം സ്ഥാനം നേടി.

സലീം അയ്യനേത്തിന്റെ അനാമിക, സർഗ്ഗ റോയി യുടെ ആത്മഹത്യ എന്നീ കഥകൾ രണ്ടാം സ്ഥാനം നേടി. അജീഷ് മാത്യു വിന്റെ പൊതുമാപ്പ്, മനോജ്‌ കോടിയത്തിന്റെ ആയിഷ എന്നീ കഥകൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കൂടാതെ അഞ്ചു കഥകൾ പ്രോത്സാഹന സമ്മാന ത്തിനും അർഹത നേടി. ഹൃദയത്തിന് കുറുകെ ഒരു മുഖാവരണം (ഷാജി ഹനീഫ്), സാവേരി (ജീഷ സന്ദീപ്), മറിയച്ചേടത്തി യുടെ വീട് (പ്രവീൺ പാലക്കീൽ), സ്വപ്നങ്ങൾ വിൽക്കു ന്നവർ (ഹുസ്ന റാഫി), രണ്ടു തീർത്ഥാടകർ (ഗണേഷ് ആലുങ്ങൽ).

സമ്മാന വിതരണത്തി ന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

- pma

വായിക്കുക: , ,

Comments Off on മെഹ്ഫിൽ ദുബായ് ചെറു കഥാ മത്സര വിജയികൾ

ആരോഗ്യ വകുപ്പിന്റെ ആദരം 

June 25th, 2021

blood-donors-4-u-bd4u-ePathram
അബുദാബി : രക്ത ദാദാക്കളുടെ ആഗോള കൂട്ടായ്മ BD4U അബുദാബി ചാപ്റ്ററിന്ന് ആരോഗ്യ വകുപ്പിന്റെ ആദരം. ലോക രക്തദാന ദിന ത്തിന്റെ ഭാഗമായി അബു ദാബി യില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ അബുദാബി ഹെൽത്ത്‌ അഥോറിറ്റി അധികൃതര്‍ ടീം BD4U നുള്ള പുരസ്കാരം സമ്മാനിച്ചു.

bd4u-abudhabi-blood-donors-for-you-ePathram

കൊവിഡ് മഹാമാരി വ്യാപകമായ നാളുകളിലും ടീം BD4U കൂട്ടായ്മ ആരോഗ്യ പ്രവര്‍ത്തന രംഗത്തും യു. എ. ഇ. യിലെ രക്ത ദാന മേഖല യിലും സജീവ മായി മുൻ നിരയിൽ തന്നെ നില കൊണ്ടിരുന്നു. വർഷ ങ്ങളായുള്ള പ്രവർത്തന മികവിന് ആദര സൂചക മായി നൽകിയ ഫലകം, ശൈഖ് ശഖ് ബൂത്ത് മെഡിക്കൽ സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ ടീം BD4U ഭാരവാഹികള്‍ ഏറ്റു വാങ്ങി.

- pma

വായിക്കുക: , , , , , ,

Comments Off on ആരോഗ്യ വകുപ്പിന്റെ ആദരം 

കലോത്സവം : ലോഗോ ക്ഷണിക്കുന്നു

June 24th, 2021

yuvakalasahithy-epathram
ഷാർജ : യു. എ. ഇ. തല ത്തിൽ യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഒരുക്കുന്ന കലാകാരനെ പുരസ്കാരം നല്‍കി ആദരിക്കും.

2021 ജൂലായ് മുതൽ ആഗസ്റ്റ് വരെ ഓൺ ലൈനായി വിവിധ വിഭാഗങ്ങളില്‍ 6 വയസ്സു മുതൽ 17 വയസ്സു വരെയുള്ള വിദ്യാർത്ഥികള്‍ക്കു വേണ്ടിയാണ് യുവ കലാ സാഹിതി കലോത്സവം ഒരുക്കുന്നത്.

വിവിധ എമിറേറ്റുകളിലെ മത്സര വിജയികളെ ഉൾക്കൊള്ളിച്ചു കൊണ്ട് യു. എ. ഇ. തല മത്സരങ്ങൾ നടത്തും. ജൂണ്‍ 30 ന് മുൻപ് എൻട്രികൾ അയക്കുക.
വാട്ട്സ് ആപ്പ് : +971562410791
ഇ- മെയില്‍ : kalolsavam @ yuvakalasahithyuae . org

- pma

വായിക്കുക: , , , ,

Comments Off on കലോത്സവം : ലോഗോ ക്ഷണിക്കുന്നു

Page 157 of 325« First...102030...155156157158159...170180190...Last »

« Previous Page« Previous « എം. എ. യൂസഫലി ഐ. ബി. പി. ജി. ചെയർമാൻ
Next »Next Page » ആരോഗ്യ വകുപ്പിന്റെ ആദരം  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha