അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ യായ ഗ്രീൻ വോയ്സ് അബു ദാബി യുടെ മുഖ്യ രക്ഷാധി കാരി യായ വൈ. സുധീർ കുമാർ ഷെട്ടിക്ക് ഗ്രീൻ വോയ്സ് പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി.
യൂണി വേഴ്‌സൽ ആശു പത്രി ഓഡിറ്റോ റിയ ത്തില്‍ സംഘടിപ്പിച്ച പരി പാടി യില്‍ കെ. എം. ഷാജി എം. എൽ. എ. പൊന്നാട അണിയിച്ചു. യൂണി വേഴ്‌സൽ മാനേജിംഗ് ഡയറക്ടർ ഡോ. ഷബീർ നെല്ലിക്കോട് ഉപ ഹാരം സമ്മാ നിച്ചു.
കെ. കെ. മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ സാരഥി കളായ ടി. എ. നാസർ, എ. കെ. ബീരാൻ കുട്ടി, കരപ്പാത്ത് ഉസ്മാന്‍, മുസ്ലീം ലീഗ് നേതാവ് കെ. എം. അബ്ദുൽ ഗഫൂർ, ഗ്രീൻ വോയ്‌സ് ചെയർ മാൻ സി. എച്ച്. ജാഫർ തങ്ങൾ തുടങ്ങിയവര്‍ പ്രസം ഗിച്ചു. വൈ. സുധീർ കുമാർ ഷെട്ടി മരുപടി പ്രസംഗം നിര്‍വ്വ ഹിച്ചു.