അബുദാബി : യു. എ. ഇ. യുടെ സഹിഷ്ണുതാ വർഷം ആചരണ ത്തിന്റെ ഭാഗ മായി അബു ദാബി ആർട്ട് ഹബ്ബിൽ ഒരു ക്കിയ ചിത്ര പ്രദർശന ത്തിന് തുടക്ക മായി.
യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാൻ, ഭരണാധി കാരി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ എന്നിവ രുടെത് അടക്കം വ്യത്യസ്ത മായ രചന കളാണ് ‘മൈൻഡ് സ്കേപ്സ്’ എന്ന പേരിൽ ഒരുക്കി യിരി ക്കുന്നത്, ഒട്ടനവധി ചിത്ര പ്രദർ ശന ങ്ങൾ നടത്തി ശ്രദ്ധേയ നായ ചിത്ര കാരൻ ഡേവിഡ് ഇബെനീസർ.
ലോകത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള കലാ സൃഷ്ടി കൾ അബു ദാബി ആർട്ട് ഹബ്ബിൽ പ്രദർ ശിപ്പി ക്കാറുണ്ട് എങ്കിലും യു. എ. ഇ. സഹി ഷ്ണുതാ വർഷ ത്തിൽ ആദ്യം തന്നെ ഇന്ത്യ ക്കാരനായ ഒരു ചിത്ര കാര ന്റെ സൃഷ്ടി കള്‍ പ്രദർ ശിപ്പി ക്കുവാന്‍ സാധിച്ച തിൽ ഏറെ സന്തോഷം എന്നും ചിത്ര പ്രദര് ശനം ഉല്‍ഘാടനം ചെയ്തു കൊണ്ട് ആർട്ട് ഹബ്ബ് മേധാവി അഹമ്മദ് അൽ യാഫെയ് പറഞ്ഞു.
അബു ദാബി വേൾഡ് ട്രേഡ് സെന്റർ മാളി ലെ ആർട്ട് ഹബ്ബിലെ ഗാലറി യിൽ കുറിച്ച ‘മൈൻഡ് സ്കേപ്സ്’ ഒരാഴ്ചക്കാലം നീണ്ടു നിൽക്കും.
കഴിഞ്ഞ ഏഴ് വർഷ മായി അബു ദാബി യിൽ ജോലി ചെയ്യുന്ന ഡേവിഡ്, അക്രലിക് വിഭാഗ ത്തി ലാണ് രചന കൾ നിർവ്വ ഹിച്ചിരി ക്കു ന്നത്. വിവിധ നാടു കളിൽ ചിത്ര പ്രദർ ശനം നടത്തിയ ഇദ്ദേഹത്തിന്ന് നിരവധി പുര സ്കാര ങ്ങളും നേടാനായി.