ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

May 6th, 2023

go-first-airways-flights-cancelled-until-12-th-may-2023-ePathram
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഗോ ഫസ്റ്റ് എയർ ലൈൻ മെയ് 12 വരെയുള്ള സർവ്വീസുകൾ നിർത്തി വെച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്ര ക്കാർക്ക് മുഴുവൻ തുകയും മടക്കി നൽകും എന്നും കമ്പനി അറിയിച്ചു. കൂടാതെ, വാഡിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഗോ ഫസ്റ്റ് എയർ ലൈൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻ‌. സി‌. എൽ‌. ടി.) മുമ്പാകെ പാപ്പരത്ത പരിഹാര നടപടി കൾക്കു വേണ്ടി അപേക്ഷ നൽകി. കൊവിഡ് മൂലം പ്രതിസന്ധിയിലായ എയർ ലൈനിന്‍റെ കടവും ബാദ്ധ്യതകളും പുനർ രൂപീകരിക്കുന്നതിനാണ് കമ്പനിയുടെ അപ്പീൽ.

ഗോ ഫസ്റ്റിന്‍റെ ടിക്കറ്റ് ബുക്കിംഗ് മെയ് 15 വരെ നിർത്തി വെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി. ജി. സി. എ.) അറിയിച്ചു.

കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്തുന്ന ഗോ ഫസ്റ്റ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. അതു കൊണ്ടു തന്നെ ഗോഫസ്റ്റ് സർവ്വീസുകൾ റദ്ദാക്കാനുള്ള തീരുമാനം യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. എയര്‍ ലൈനിന്‍റെ ഈ നടപടിക്ക് എതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമായി.

- pma

വായിക്കുക: , , , , , , ,

Comments Off on ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി

ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

May 5th, 2023

wizz-air-budget-airlines-ePathram
അബുദാബി : വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ വിമാന സര്‍വ്വീസുകള്‍ നടത്തി വരുന്ന വിസ് എയര്‍ അബുദാബി യില്‍ നിന്നും 179 ദിര്‍ഹം ടിക്കറ്റ് നിരക്കില്‍ ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങും. ഇതിനുള്ള അനുമതിക്കായി നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൂര്‍ത്തിയാകുന്ന മുറക്ക് റൂട്ടുകള്‍ പ്രഖ്യാപിക്കും എന്നും വിസ് എയര്‍ ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ജൊഹാന്‍ എയ്ദ്‌ഗെന്‍ പറഞ്ഞു.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്‍റെ ഭാഗമായി ഖലീജ് ടൈംസ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

179 ദിർഹം നിരക്കില്‍ അബുദാബിയില്‍ നിന്നും യൂറോപ്യൻ നഗരങ്ങളിലേക്കും ദമ്മാം, മസ്കറ്റ്, സലാല തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വ്വീസ് നടത്തി വരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ സൗദി അറേബ്യയിലെ പ്രവാചക നഗരിയായ മദീനയിലേക്ക് വിസ് എയര്‍ സര്‍വ്വീസ് ആരംഭിച്ചതോടെ ഏറെ ജനകീയമായി.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ വിസ് എയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും

മുഖ്യമന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം റദ്ദാക്കിയതില്‍ ദുരൂഹത : കെ. സുധാകരന്‍

May 5th, 2023

k-sudhakaran-epathram

തിരുവനന്തപുരം : സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു. എ. ഇ. സന്ദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം എന്ന് കെ. പി. സി. സി. പ്രസിഡണ്ട് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ ശക്തമായി രംഗത്തു വരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ നിശബ്ദത പാലിക്കുന്നു. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കേന്ദ്രം തടഞ്ഞത് എങ്കില്‍ അതു കേരളത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ആയതിനാല്‍ കേന്ദ്രവും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യ മന്ത്രിക്ക് വിദേശ യാത്രാ അനുമതി നിഷേധിച്ചതിനു മതിയായ കാരണങ്ങള്‍ കാണും എന്ന് കരുതുന്നവരും ഉണ്ട്.

യു. എ. ഇ. സര്‍ക്കാര്‍ നിക്ഷേപം സംഗമം നടത്തുന്നത് അവരുടെ രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്ന തിനാണ്. അതിനിടെ മുഖ്യമന്ത്രി എങ്ങനെ കേരള ത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കും എന്നത് വ്യക്തമല്ല.

യു. എ. ഇ. സര്‍ക്കാറിന്‍റെ നിക്ഷേപ സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് മറ്റു ചില അജന്‍ഡകളും ആയിട്ടാണ് എന്ന് സംശയം ഉയരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതി കിട്ടാത്ത നിക്ഷേപ സംഗമ യാത്രക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നേ കാല്‍ കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു. ഇതിനൊക്കെ ആരു സമാധാനം പറയുമെന്ന് സുധാകരന്‍ ചോദിച്ചു.

2016 ഡിസംബറിലെ ദുബായ് യാത്രയില്‍ മുഖ്യമന്ത്രി ഒരു ബാഗ് മറുന്നു വെക്കുകയും അത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവ ശങ്കര്‍, തിരുവനന്തപുരത്തെ യു. എ. ഇ. കോണ്‍സുലേറ്റിലെ സ്വപ്‌ന സുരേഷിന്‍റെ സഹായ ത്തോടെ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ഈ ബാഗ് സ്‌കാന്‍ ചെയ്തപ്പോള്‍ അതില്‍ നിറയെ കറന്‍സി ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ഇതു സംബന്ധിച്ച അന്വേഷണം നടത്തി വരികയുമാണ്. രാജ്യത്തു നിന്ന് കറന്‍സി കടത്തിയതും സ്വര്‍ണ്ണം കൊണ്ടു വന്നതുമായ നിരവധി ആക്ഷേപ ങ്ങളിലാണ് അന്വേഷണം നടക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ആശീര്‍ വാദത്തോടെ നടന്ന കേരളത്തിലെ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് പ്രധാന മന്ത്രി കഴിഞ്ഞ കേരള സന്ദര്‍ശന വേളയില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതാണോ മുഖ്യമന്ത്രി യുടെ യു. എ. ഇ. സന്ദര്‍ശനം തടയാന്‍ കാരണം എന്നുള്ള കാര്യം ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തണം.

എ. ഐ. ക്യാമറ, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള നിരവധി ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ വരെ ഉള്‍പ്പെട്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. അവരില്‍ പലര്‍ക്കും ഗള്‍ഫുമായി അടുത്ത ബന്ധമുണ്ട്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും അറബ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഒരുപാട് പ്ലാനും പദ്ധതികളും ഉണ്ട് എന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചത് ഇതുമായി കൂട്ടി വായിക്കാം എന്നും കെ. സുധാകരന്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

Comments Off on മുഖ്യമന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം റദ്ദാക്കിയതില്‍ ദുരൂഹത : കെ. സുധാകരന്‍

ഹനീഫ മാസ്റ്റർക്ക് പെരുമ പയ്യോളി സ്വീകരണം നൽകി

May 5th, 2023

logo-peruma-payyyoli-ePathram
ദുബായ് : യു. എ. ഇ. സന്ദര്‍ശിച്ച തിക്കോടി പഞ്ചായത്ത് മുൻ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ സി. ഹനീഫ മാസ്റ്റർക്ക് ദുബായില്‍ പെരുമ പയ്യോളിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

peruma-payyoli-reception-to-thikkodi-haneef-master-ePathram

ബഷീർ തിക്കോടി, അഡ്വ. മുഹമ്മദ് സാജിദ്, ബിജു പണ്ടാരപ്പറമ്പിൽ, സത്യൻ പള്ളിക്കര, ഷാജി ഇരിങ്ങൽ, ശാമിൽ, സാജിദ്, റാഷീദ്, പ്രഭാകരൻ, ഫൈസൽ, റമീസ്, പീതാംബരൻ, റയീസ് എന്നിവര്‍ സംസാരിച്ചു. സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. സുനിൽ പാറേമ്മൽ സ്വാഗതവും കരീം വടക്കയിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ഹനീഫ മാസ്റ്റർക്ക് പെരുമ പയ്യോളി സ്വീകരണം നൽകി

ചിരന്തന പുന:സ്സംഘടിപ്പിച്ചു

May 4th, 2023

dubai-chiranthana-samskarika-vedhi-ePathram
ദുബായ് : ചിരന്തന സാംസ്കാരിക വേദിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. പുന്നക്കൻ മുഹമ്മദലി വീണ്ടും പ്രസിഡണ്ടായി. സലാം പാപ്പിനിശ്ശേരി, ടി. പി. അബ്ബാസ് ഹാജി സി. പി. ജലീൽ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍.

ടി. പി. അശറഫ് (ജനറൽ സിക്രട്ടറി), ഡോ. വി. എ. ലത്തീഫ് ഹാജി, അഖിൽ ദാസ്, ജെന്നി പോൾ (സിക്രട്ടറിമാർ), സാബു തോമസ് (ട്രഷര്‍), ഫിറോസ് തമന്ന (ചിരന്തന പബ്ലിക്കേഷൻ കൺവീനര്‍), ഡോ. മുനീബ് മുഹമ്മദലി (കോഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികൾ. കഴിഞ്ഞ 23 വര്‍ഷമായി ദുബായിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ് ചിരന്തന.

- pma

വായിക്കുക: , , , ,

Comments Off on ചിരന്തന പുന:സ്സംഘടിപ്പിച്ചു

Page 42 of 318« First...102030...4041424344...506070...Last »

« Previous Page« Previous « കെ. എസ്. സി. കമ്മിറ്റി പുന:സ്സംഘടിപ്പിച്ചു
Next »Next Page » യാത്രക്കാരുടെ ആശങ്ക അകറ്റണം : കെ. എം. സി. സി. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha