തിരുവനന്തപുരം : നോർക്ക റൂട്ട്‌സിന്‍റെ പ്രവാസി പുനരധി വാസ പദ്ധതിയുടെ ഭാഗമായി സെന്‍റർ ഫോർ മാനേജ്‌മെന്‍റ് & ഡെവലപ്പ് മെന്‍റ് മുഖേന, തിരിച്ച് എത്തിയ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന വിവിധ സ്വയം തൊഴിൽ സംരംഭങ്ങളുടെ സാദ്ധ്യതകൾ പരിചയ പ്പെടുത്തുവാൻ നോർക്ക റൂട്ട്‌സ് ശിൽപ ശാല സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം, കൊല്ലം, തിരുവല്ല, ആലപ്പുഴ, മൂവാറ്റുപുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങ ളിലാണ് ശിൽപ ശാലകൾ നടക്കുക. ഭക്ഷ്യാധിഷ്ഠിതം, സേവന മേഖല, മൃഗ പരിപാലനം, ടൂറിസം, എൻജിനീയറിംഗ്, കെമിക്കൽ തുടങ്ങിയ മേഖലകളിലെ സംരംഭക സാദ്ധ്യതകൾ പരിചയപ്പെടുത്തും.
സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ താൽപര്യമുള്ള മടങ്ങി വന്ന പ്രവാസികൾക്ക് 15 ശതമാനം മൂലധന സബ്‌സിഡി യും മൂന്നു ശതമാനം പലിശ സബ്‌സിഡിയോടു കൂടിയ വായ്പകൾ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാണ്. രണ്ടു വർഷം എങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം തിരികെ എത്തി നാട്ടില്‍ സ്ഥിരമാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ശിൽപ ശാലകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 80 78 24 95 05 എന്ന വാട്ട്‌സാപ്പ് നമ്പരിലോ 0471 232 97 38 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിശദാംശങ്ങൾ സഹിതം ഡിസംബർ 12 ന് മുൻപ് രജിസ്റ്റർ ചെയ്യണം. PRD