ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് എടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം

January 18th, 2023

credit-card-ePathram
അബുദാബി : ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റ് എടുത്തവര്‍ യാത്രയില്‍ ക്രെഡിറ്റ് കാര്‍ഡ് കൈയ്യില്‍ കരുതണം എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. എയര്‍ പോര്‍ട്ടില്‍ എത്തുമ്പോൾ ക്രെഡിറ്റ് കാർഡ് കൈയിൽ ഇല്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കരുതണം എന്നും അധികൃതർ ഓര്‍മ്മിപ്പിച്ചു. ഇനി മുതൽ ചെക്ക് ഇൻ സമയത്ത് അധികൃതർ ആവശ്യപ്പെട്ടാല്‍ ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ നൽകേണ്ടി വരും. റാൻഡം ചെക്കിംഗ് ആയിരിക്കും നടത്തുക.

മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റ് എടുത്തതെങ്കില്‍ അയാളുടെ ഓതറൈസേഷന്‍ ലെറ്ററും കാര്‍ഡിന്‍റെ കോപ്പിയും കയ്യില്‍ വെക്കണം. ഈ നിബന്ധനകള്‍ മുന്‍പും ഉണ്ടായിരുന്നു എങ്കിലും പല ഇടങ്ങളിലും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വീണ്ടും കര്‍ശ്ശനമാക്കിയത്. എന്നാല്‍ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുക്കുന്നവരെ ഈ നിയമം ബാധിക്കില്ല.

യാത്രാ വേളകളില്‍ പണം, ആഭരണങ്ങള്‍, അവശ്യ മരുന്നുകള്‍, ഡോക്യുമെന്‍റുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ യാത്രക്കാര്‍ ഹാന്‍ഡ് ബാഗില്‍ കരുതണം എന്നും എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് എടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ വര്‍ഷം അവശ്യ സാധന വില വര്‍ദ്ധിക്കില്ല

January 18th, 2023

lulu-price-lock-to-fight-global-price-rise-ePathram
ദുബായ് : യു. എ. ഇ. യിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ ഈ വര്‍ഷം അവശ്യ സാധനങ്ങളൂടെവില വര്‍ദ്ധിക്കിപ്പിക്കില്ല. ഇതിന്‍റെ ഭാഗമായി ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകളിൽ ‘പ്രൈസ് ലോക്ക്’  ക്യാമ്പയില്‍ ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങള്‍ അടക്കം 200 ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് ഈ വര്‍ഷം മുഴുവന്‍ വിലയില്‍ മാറ്റം ഇല്ലാതെ തുടരും.

അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ യു. എ. ഇ. ഒന്നില്‍ അധികം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന ഉപഭോക്തൃ സാധനങ്ങള്‍ക്കുള്ള വില നിര്‍ണ്ണയ നയം യു. എ. ഇ. കാബിനറ്റ് കഴിഞ്ഞ വര്‍ഷം അംഗീകരിച്ചിരുന്നു. ഇതു പ്രകാരം സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ അരി, ഗോതമ്പ്, റൊട്ടി, മുട്ട, പാൽ ഉൽപ്പന്ന ങ്ങൾ, കോഴി, പഞ്ചസാര, പാചക എണ്ണ, പയർ വർഗ്ഗങ്ങൾ എന്നീ 9 ഇനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുവാന്‍ വ്യാപാരികള്‍ക്ക് അനുവാദം ഇല്ല.

ആഗോള പണപ്പെരുപ്പ നിരക്ക് മറികടക്കാനും യു. എ. ഇ. നിവാസികള്‍ക്ക് മികച്ച പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് ലുലു ‘പ്രൈസ് ലോക്ക്’ ക്യാമ്പയില്‍ ആരംഭിച്ചിരിക്കുന്നത്. ദൈനം ദിന ഉപയോഗ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാത്തത് താമസക്കാർക്ക് ഗുണകരം ആവും എന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം. എ. സലീം അഭിപ്രായപ്പെട്ടു.

ഉപഭോക്താക്കളുടെ സംതൃപ്തി സംരക്ഷിക്കുന്ന പദ്ധതി പ്രഖ്യാപിക്കുന്നതില്‍ ലുലു ഗ്രൂപ്പിന് അതിയായ സന്തോഷം ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , ,

Comments Off on ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ വര്‍ഷം അവശ്യ സാധന വില വര്‍ദ്ധിക്കില്ല

തൊഴിലാളികള്‍ക്ക് അടിയന്തര ആരോഗ്യ സേവനം : മുസ്സഫയില്‍ പ്രത്യേക അത്യാഹിത വിഭാഗം

January 17th, 2023

launching-emergency-department-at-musaffah-life-care-hospital-ePathram
അബുദാബി : വ്യാവസായിക തൊഴിലാളികൾക്ക് അടിയന്തര ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി മുസ്സഫയിൽ ലൈഫ്‌ കെയർ ഹോസ്പിറ്റൽ പ്രത്യേക അത്യാഹിത വിഭാഗം ആരംഭിച്ചു. പരിചയ സമ്പന്നരായ എമർജൻസി, ട്രോമ കെയർ വിദഗ്ധരുടെ നേതൃത്വ ത്തിലുള്ള മെഡിക്കല്‍ സംഘത്തിന്‍റെ മുഴുവൻ സമയ സേവനം അത്യാഹിത വിഭാഗത്തിൽ ലഭ്യമാവും.

രോഗികൾക്ക് അടിയന്തര പരിചരണം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങൾ കൈ വരിച്ച ആശുപത്രിക്ക് അബു ദാബി ആരോഗ്യ വകുപ്പ് (DoH) ലൈസൻസ് അനുവദിച്ചതിന് പിന്നാലെയാണ് പ്രത്യേക വിഭാഗം പ്രവർത്തനം തുടങ്ങിയത്.

മുസ്സഫ പോലീസ് ലെഫ്റ്റനന്‍റ് കേണൽ സുൽത്താൻ ഹാദിർ, മുസഫ മുനിസിപ്പാലിറ്റി മാനേജർ ഹമീദ് അൽ മർസൂഖി, ബുർജീൽ ഹോൾഡിംഗ്സ് സി. ഇ. ഒ. ജോൺ സുനിൽ, ബുർജീൽ സി. ഒ. ഒ. സഫീർ അഹമ്മദ് എന്നിവർ സംയുക്തമായി അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു. മുസ്സഫ മുനിസിപ്പാലിറ്റി യിലെയും മുസ്സഫ പോലീസി ലെയും ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘവും പരിപാടി യിൽ പങ്കെടുത്തു.

വ്യാവസായിക മേഖലയിലെ സങ്കീർണ്ണവും വിട്ടു മാറാത്തതുമായ രോഗങ്ങൾക്ക് കഴിഞ്ഞ ഒമ്പത് വർഷത്തിൽ ഏറെയായി ചികിത്സ നൽകുന്ന ലൈഫ്‌ കെയർ ഹോസ്പിറ്റലിന് ഈ മേഖലയിലെ അനുഭവ സമ്പത്ത് അത്യാഹിത സേവനങ്ങൾക്കും ഗുണം ചെയ്യും.

നിർമ്മാണ സ്ഥലങ്ങളിൽ ഉണ്ടാകുന്ന ഹൃദയ സംബന്ധമായ അത്യാഹിതങ്ങൾ, സ്ട്രോക്കുകൾ, ആസ്ത്മ, അലർജി എന്നിവക്ക് ഉള്ള ചികിത്സകൾ ആശുപത്രിയിലുണ്ട്.

ജോലിസ്ഥലത്തെ ഗുരുതരവും അല്ലാത്തതുമായ പരിക്കു കൾ ഉൾപ്പെടെ നിരവധി കേസുകൾ കൈകാര്യം ചെയ്യാൻ പുതുതായി ആരംഭിച്ച അത്യാഹിത വിഭാഗം പ്രാപ്തം. കൂടാതെ എല്ലാവിധ അടിയന്തര ശസ്ത്ര ക്രിയകളും ചികിത്സയും വാഗ്ദാനം ചെയ്യുന്നു.

മുറിവുകൾ, സൂര്യാഘാതം, പൊള്ളൽ, ചൊറിച്ചിൽ, ഒടിവുകൾ, ചതവ്, തലക്ക് ഏൽക്കുന്ന പരിക്കുകൾ, നട്ടെല്ലിന്ന് ഏൽക്കുന്ന ആഘാതം തുടങ്ങിയവയാണ് മേഖലയിൽ അടിയന്തര പരിചരണം ആവശ്യമായ മറ്റു കേസുകൾ. സി. പി. ആറും സ്റ്റെബിലൈസേഷനും നൽകുന്ന പ്രീ-ഹോസ്പിറ്റൽ ആംബുലൻസ് സേവനവും വിഭാഗത്തിൽ ലഭ്യമാണ്.

രോഗികൾക്ക് അതിവേഗ പരിചരണം നൽകാനായി ഉന്നത പരിശീലനം ലഭിച്ച എമർജൻസി ഡോക്ടർമാർ, നഴ്‌സുമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരാണ് അത്യാഹിത വിഭാഗത്തിലുള്ളത്.

ഹൃദയ പരിചരണം, ന്യൂറോ സർജറി, ഇ. എൻ. ടി, യൂറോളജി, പൾമണോളജി, ന്യൂറോളജി, ഇന്‍റേണല്‍ മെഡിസിൻ എന്നിവയിൽ സേവനം നൽകുന്ന സ്പെഷ്യലിസ്റ്റുകളും ആവശ്യാനുസരണം ഇവരുമായി ചേർന്നു പ്രവർത്തിക്കും. വ്യാവസായിക മേഖലകളിൽ അത്യാഹിത ആരോഗ്യ പരിചരണം, ആരോഗ്യ സ്‌ക്രീനിംഗുകൾ എന്നിവയെക്കുറിച്ചുള്ള ബോധ വൽക്കരണ ക്യാമ്പയിനുകളും പുതിയ അത്യാഹിത വിഭാഗം സംഘടിപ്പിക്കും.

മുസ്സഫയിലെ വ്യാവസായിക മേഖലയിലും പരിസരത്തും നൂതന ആരോഗ്യ സംരക്ഷണ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു ചുവടു വെപ്പാണ് ലൈഫ്‌ കെയർ ഹോസ്പിറ്റൽ പുതിയ അത്യാഹിത സേവനങ്ങള്‍ എന്ന് അത്യാഹിത വിഭാഗം തലവൻ ഡോ. ഹുസൈൻ ക്സാർ ബാസി അൽ-ഷമ്രി പറഞ്ഞു.

അത്യാഹിത വിഭാഗം മുസ്സഫ മേഖലയില്‍ ഉള്ളവര്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണവും വിദഗ്ധ സേവനങ്ങളും ലഭ്യമാക്കും എന്ന് ബുർജീൽ ഹോൾഡിംഗ്‌സ് സി. ഇ. ഒ. ജോൺ സുനിൽ പറഞ്ഞു. ഇതിനായുള്ള പിന്തുണക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും അബുദാബി ആരോഗ്യ വകുപ്പ് (DoH) അടക്കമുള്ള അധികൃതർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on തൊഴിലാളികള്‍ക്ക് അടിയന്തര ആരോഗ്യ സേവനം : മുസ്സഫയില്‍ പ്രത്യേക അത്യാഹിത വിഭാഗം

നാടകോത്സവത്തിന് അരങ്ങുണര്‍ന്നു

January 15th, 2023

isc-ajman-navarashtra-drama-ePathram

അബുദാബി : കേരള സോഷ്യൽ സെന്‍റർ ഭരത് മുരളി നാടകോത്സവത്തില്‍ അജ്മാന്‍ ഇന്ത്യ സോഷ്യൽ സെന്‍റർ അവതരിപ്പിച്ച ‘നവരാഷ്ട്ര’ യോടെ നാടക രാവുകള്‍ക്ക് തുടക്കമായി.

സംസ്ഥാന സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ വെർച്വലായി നാടകോത്സവം ഉദ്ഘാടനം ചെയ്തു. കെ. എസ്‌. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, രഘുപതി (ലുലു ഇന്‍റർ നാഷണൽ എക്സ് ചേഞ്ച്), അച്യുത് വേണു ഗോപാൽ (അഹല്യ ഗ്രൂപ്പ്), ജോബ്‌ മഠത്തിൽ (നാടക സംവിധായകൻ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ksc-drama-fest-2023-poster-ePathram

സി. എൻ. ശ്രീകണ്ഠൻ നായർ രചിച്ച് എമിൽ മാധവി സംവിധാനം ചെയ്ത് ചമയം തിയേറ്റർ ഷാർജ അവതരി പ്പിക്കുന്ന ലങ്കാലക്ഷ്മി രണ്ടാം ദിവസമായ ഞായറാഴ്ച അരങ്ങില്‍ എത്തും. KSC FB Page, Navarashtra

- pma

വായിക്കുക: , , ,

Comments Off on നാടകോത്സവത്തിന് അരങ്ങുണര്‍ന്നു

നാടകോത്സവത്തിന് അരങ്ങുണര്‍ന്നു

January 15th, 2023

isc-ajman-navarashtra-drama-ePathram

അബുദാബി : കേരള സോഷ്യൽ സെന്‍റർ ഭരത് മുരളി നാടകോത്സവത്തില്‍ അജ്മാന്‍ ഇന്ത്യ സോഷ്യൽ സെന്‍റർ അവതരിപ്പിച്ച ‘നവരാഷ്ട്ര’ യോടെ നാടക രാവുകള്‍ക്ക് തുടക്കമായി.

സംസ്ഥാന സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ വെർച്വലായി നാടകോത്സവം ഉദ്ഘാടനം ചെയ്തു. കെ. എസ്‌. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, രഘുപതി (ലുലു ഇന്‍റർ നാഷണൽ എക്സ് ചേഞ്ച്), അച്യുത് വേണു ഗോപാൽ (അഹല്യ ഗ്രൂപ്പ്), ജോബ്‌ മഠത്തിൽ (നാടക സംവിധായകൻ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ksc-drama-fest-2023-poster-ePathram

സി. എൻ. ശ്രീകണ്ഠൻ നായർ രചിച്ച് എമിൽ മാധവി സംവിധാനം ചെയ്ത് ചമയം തിയേറ്റർ ഷാർജ അവതരി പ്പിക്കുന്ന ലങ്കാലക്ഷ്മി രണ്ടാം ദിവസമായ ഞായറാഴ്ച അരങ്ങില്‍ എത്തും. KSC FB Page,

- pma

വായിക്കുക: , , ,

Comments Off on നാടകോത്സവത്തിന് അരങ്ങുണര്‍ന്നു

Page 67 of 320« First...102030...6566676869...8090100...Last »

« Previous Page« Previous « ഐ. എസ്. സി. യൂത്ത് ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍ 22 വരെ
Next »Next Page » തണുത്ത കാലാവസ്ഥ തുടരും : മഴ പെയ്യാൻ സാദ്ധ്യത »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha