എ​ക്​​സൈ​സ്​ തീ​രു​വ യില്‍ ഇ​ള​വ്​ : പെ​ട്രോ​ളി​നും ഡീ​സ​ലി​നും വില കുറയും

October 4th, 2017

oil-price-ePathram
ന്യൂഡൽഹി : പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഒക്ടോബർ 4 ബുധനാഴ്ച മുതല്‍ എക്സൈസ് തീരുവയിലെ ഇളവ് പ്രാബല്യ ത്തില്‍ വന്നു.

രണ്ടു രൂപ അടിസ്ഥാന തീരുവ കുറച്ചതു വഴി നടപ്പു വർഷം സർക്കാറിന് 13, 000 കോടി രൂപ യുടെ വരുമാ നനഷ്ടം ഉണ്ടാകും എന്നും അധികൃതർ അറിയിച്ചു. അതാ യത് ഒരു സാമ്പത്തിക വർഷത്തെ മൊത്തം വരുമാന നഷ്ടം 26,000 കോടി വരും.

സെപ്റ്റംബര്‍ ഒന്നിനും 25 നും ഇടയ്ക്ക് രാജ്യാന്തര വിപണി യിലെ അസംസ്‌കൃത എണ്ണ വില 12 ശതമാനം വര്‍ദ്ധി ച്ചിരുന്നു. രാജ്യാന്തര വിപ ണി യിലെ എണ്ണ വില യുടെ അടി സ്ഥാന ത്തിലാണ് രാജ്യത്തെ പൊതു മേഖലാ എണ്ണ ക്കമ്പനി കള്‍ പ്രതി ദിനം ഇന്ധന വില നിശ്ചയി ക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on എ​ക്​​സൈ​സ്​ തീ​രു​വ യില്‍ ഇ​ള​വ്​ : പെ​ട്രോ​ളി​നും ഡീ​സ​ലി​നും വില കുറയും

ശശികലക്ക് പരോള്‍ നിഷേധിച്ചു

October 4th, 2017

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ : എ. ഐ. എ. ഡി. എം. കെ. മുന്‍ ജനറല്‍ സെക്ര ട്ടറി വി. കെ. ശശികല യുടെ ജാമ്യാപേക്ഷ ജയില്‍ അധി കൃതര്‍ തള്ളി. രോഗിയായ ഭർത്താവിനെ സന്ദർശിക്കു വാൻ നൽകിയ അപേക്ഷ യാണ് ജയില്‍ അധികൃതർ തള്ളിയത്.

ബെംഗളൂരു വിലെ പരപ്പന അഗ്രഹാര ജയി ലില്‍ തട വില്‍ കഴി യുന്ന ശശികല യുടെ പരോള്‍ അപേക്ഷ യില്‍ ആവശ്യ മായ രേഖ കൾ സമര്‍ പ്പിച്ചിട്ടില്ല എന്ന് സൂചി പ്പിച്ചു കൊണ്ടാണ് ജയില്‍ സൂപ്രണ്ട് സോമശേഖരന്‍ പരോള്‍ അപേക്ഷ തള്ളിയത്.

വീണ്ടും അപേക്ഷ നൽ കുവാനും അപേക്ഷ യുടെ കൂടെ കൂടുതൽ വിശദ മായ സത്യ വാങ്മൂലം സമർ പ്പിക്കു വാ നും ജയില്‍ സൂപ്രണ്ട് സോമ ശേഖരന്‍ ശശി കല യോട് നിര്‍ദ്ദേ ശിച്ചിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ നാലു വർഷത്തെ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി യിലാണ് ഇവർ  ജയിലില്‍ ആയത്.

- pma

വായിക്കുക: , , , , , , ,

Comments Off on ശശികലക്ക് പരോള്‍ നിഷേധിച്ചു

എക്സൈസ് തീരുവ നിലവില്‍ വന്നു

October 2nd, 2017

uae-president-issues-new-tax-procedures-law-ePathram
അബുദാബി : യു. എ. ഇ. യില്‍ എക്സൈസ് തീരുവ നില വില്‍ വന്നു. ഊര്‍ജ്ജ ദായക പാനീ യങ്ങള്‍ (എനര്‍ജി ഡിംഗ്സ്), ചില പ്രത്യേക ശീതള പാനീയ ങ്ങള്‍, പുക യില ഉല്‍പന്ന ങ്ങള്‍ തുടങ്ങി യവക്ക് 2017 ഒക്ടോബര്‍ ഒന്നു മുതൽ എക്സൈസ് ടാക്സ് ഈടാക്കി തുടങ്ങി.

നൂറു ശതമാനം ആണ് ഇവക്കുള്ള എക്സൈസ് തീരുവ. ആരോഗ്യ ത്തിന് ഹാനികരം ആവുന്ന ഉല്‍ പ്പന്ന ങ്ങ ളുടെ ഉപഭോഗം കുറക്കു വാനാ യി ട്ടാണ് അത്തരം ഉല്‍പ്പന്ന ങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കി ലുള്ള എക്സൈസ് തീരുവ ഏര്‍പ്പെടു ത്തിയി രിക്കുന്നത്.

യു. എ. ഇ. യിലെ പുതിയ നികുതി നിയമ ത്തിന്‍റെ ആദ്യ പടി യായാണ് വിവിധ ഉല്‍പ്പന്ന ങ്ങള്‍ക്ക് എക്സൈ സ് ടാക്സ് ചുമത്തുന്നത്. ധന മന്ത്രാ ലയ ത്തിന്‍റെ ശുപാര്‍ശ യുടെ അടിസ്ഥാന ത്തില്‍ കേന്ദ്ര മന്ത്രി സഭയാണ് ഓരോ ഉല്‍പ്പന്ന ങ്ങള്‍ക്കും ടാക്സ് നിശ്ചയി ക്കുന്നത്.

പ്രതി വര്‍ഷം എഴു നൂറു കോടി ദിര്‍ഹ ത്തിന്‍റെ അധിക വരുമാനം എക്സൈസ് ടാക്സ് വഴി ഉണ്ടാകും എന്ന് ഫെഡറല്‍ ടാക്സ് അഥോ റിറ്റി പ്രതീക്ഷി ക്കുന്നു. 2018 ജനുവരി ഒന്നു മുതല്‍ മൂല്യ വര്‍ദ്ധിത നികുതിയും യു. എ. ഇ. യില്‍ നിലവില്‍ വരും.

 

 

- pma

വായിക്കുക: , , , ,

Comments Off on എക്സൈസ് തീരുവ നിലവില്‍ വന്നു

പാചക വാതക വില വീണ്ടും വര്‍ദ്ധി പ്പിച്ചു – സി​ലി​ണ്ട​റി​ന് 49 രൂ​പ വര്‍ദ്ധന

October 1st, 2017

lpg-gas-cylinder-epathram
ന്യൂഡൽഹി : ഗാർഹിക ആവശ്യ ത്തിനുള്ള പാചക വാതക സിലിണ്ടർ ഒന്നിന് 49 രൂപ വർദ്ധിപ്പിച്ചു. വീടു കളിൽ ഉപയോഗി ക്കുന്ന 14.5 കിലോ ഗ്യാസ് സിലിണ്ട റിന് ഇന്നു മുതൽ 646 രൂപ 50 പൈസ യാണ് പുതുക്കിയ വില. 597. 50 രൂപ യിൽ നിന്നാണ് വില ഉയർന്നത്.

ഗാർഹികേതര സിലിണ്ട റിന്‍റെ വിലയിലും വൻ വർദ്ധ നവ് ഉണ്ടായി. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ട റിന് 76 രൂപ കൂടി. 1160 രൂപ 50 പൈസ യാണ് പുതിയ വില.

 

- pma

വായിക്കുക: , , , ,

Comments Off on പാചക വാതക വില വീണ്ടും വര്‍ദ്ധി പ്പിച്ചു – സി​ലി​ണ്ട​റി​ന് 49 രൂ​പ വര്‍ദ്ധന

യു. എ. ഇ. എക്സ് ചേഞ്ച് വഴി ഇനി ജല വൈദ്യുത ബില്ലു കൾ അടക്കാം

September 28th, 2017

logo-uae-exchange-ePathram
അബുദാബി : രാജ്യത്തെ ജല – വൈദ്യുതി ഉപ ഭോക്താ ക്കൾ ക്ക് അവരുടെ ബില്ലു കൾ അടക്കു ന്നതിന് യു. എ. ഇ. എക്സ് ചേഞ്ചും ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റിയും തമ്മിൽ ധാരണാ പത്രം ഒപ്പു വെച്ചു.

ഇതനുസരിച്ച് ഇനി ജല – വൈദ്യുത വിനി യോഗ ബില്ലു കളിലെ തുക യു. എ. ഇ. എക്സ് ചേഞ്ചിന്റെ 150 ശാഖ കളിൽ എവിടെയും സ്വീക രിക്കും.

പണം അടച്ച ഉടനെ ത്തന്നെ അത് ഓൺ ലൈൻ അക്കൗ ണ്ടിൽ വരവ് വെക്കുന്ന രീതി യിലാണ് ഈ ബിൽ പേയ്‌ മെന്റ് സംവി ധാനം ക്രമീ കരി ച്ചിട്ടുള്ളത്.

ഇലക്ട്രി സിറ്റി ആൻഡ് വാട്ടർ അഥോറിറ്റി റവന്യു ആൻഡ് ക്രെഡിറ്റ് കൺട്രോൾ ഡയറക്ടർ ഷൈഖാ എം. അബ്ദുള്ള അൽ ബലൂഷി യും യു. എ. ഇ. എക്സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കായിദും ഇതു സംബ ന്ധിച്ച ധാരണാ പത്ര ത്തിൽ ഒപ്പു വെച്ചു.

ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി യുമാ യുള്ള തങ്ങ ളുടെ ഈ സഹ കരണം വഴി ഉപ ഭോക്താ ക്കൾ ക്ക് വളരെ വേഗ ത്തിൽ ഏറ്റവും അടുത്തേക്ക് ഫേവ (FEWA) ബിൽ പെയ്മെന്റ്സ് സേവനം എത്തി ക്കാൻ കഴിയും എന്നും സാമ്പത്തിക കാര്യ ങ്ങളിൽ ഒരു ഹൈപ്പർ മാർക്കറ്റ് എന്നു വിശേഷി പ്പിക്ക പ്പെടുന്ന യു. എ. ഇ. എക്സ് ചേഞ്ചിന്റെ വിപുല മായ സേവന നിര യിൽ ഇതും നല്ലൊരു കാൽ വെപ്പാണ് ഇത് എന്നും കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കായിദ് അഭിപ്രായപ്പെട്ടു.

പുതിയ സാഹ ചര്യ ത്തിൽ തങ്ങളുടെ സേവന സൗകര്യ ങ്ങൾ പരമാവധി ജന ങ്ങളി ലേക്ക് താമസം വിനാ എത്തി ക്കാനുള്ള യജ്ഞ ത്തിൽ യു. എ. ഇ. എക്സ് ചേഞ്ചു മായുള്ള ഈ ബിൽ പെയ്‌മെന്റ് സൗകര്യം വലിയ വഴി ത്തിരി വാണ്‌ എന്നും രാജ്യത്ത് ഉടനീളം പടർന്നു പന്ത ലിച്ച ശാഖാ ശൃംഖല കളി ലൂടെ യു. എ. ഇ. എക്സ് ചേഞ്ച് ഈ സേവനം കണിശ മായി നിർവ്വ ഹിക്കും എന്നും ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോ റിറ്റി റവന്യു ആൻഡ് ക്രെഡിറ്റ് കൺട്രോൾ ഡയറക്ടർ ഷൈഖാ എം. അബ്ദുള്ള അൽ ബലൂഷി കൂട്ടിച്ചേർത്തു.

ഇതോടെ മറ്റു എമിറേറ്റു കളിൽ എന്ന പോലെ അജ്‌മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ദെയ്‌ദ്, ഫുജൈറ, ദിബ്ബ തുടങ്ങിയ പ്രദേശ ങ്ങളി ലെ യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കൾ മുഖേന ഫേവ (FEWA) ബില്ലു കൾ അടക്കു വാനും സാധിക്കും.

 

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ച് വഴി ഇനി ജല വൈദ്യുത ബില്ലു കൾ അടക്കാം

Page 98 of 124« First...102030...96979899100...110120...Last »

« Previous Page« Previous « സ്കോളാസ്റ്റിക് പുരസ്കാര വിതരണം ‘അക്കാദമിക്ക് ടോപ്പേഴ്‌സ് ഡേ’
Next »Next Page » മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം : ഡൽഹിയിൽ നഴ്സുമാരുടെ മിന്നൽ പണിമുടക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha