ന്യൂഡൽഹി : ഇന്ത്യയില്‍ ഇലക്ട്രോണി ക് സിഗരറ്റ് (ഇ – സിഗരറ്റ്) നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ ഓർഡി നൻസ് പുറപ്പെടുവിച്ചു. ഇ – സിഗരറ്റ് ഉൽപ്പാദനം, വിൽപ്പന, കയറ്റുമതി, ഇറക്കുമതി, പരസ്യം നൽകൽ എന്നിവ എല്ലാം തന്നെ ഇനി മുതൽ തടവു ശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്.
ഇ – സിഗരറ്റ് കൈവശം വെക്കുന്നത് ആറു മാസം വരെ തടവോ 50,000 രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റം ആണെന്നു അധികൃതര്‍ അറിയിച്ചു.
നിയമ ലംഘന ത്തിന് ആദ്യ തവണ പിടിക്ക പ്പെട്ടാല്‍ ഒരു വർഷം തടവും ലക്ഷം രൂപ പിഴയും വിധിക്കും. തുടർന്നും നിയമം ലംഘി ച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
* ഇന്ത്യയില്‍ ഇ – സിഗരറ്റിനു നിരോധനം
-Image Credit : India TV