തിരുവനന്തപുരം : ക്ഷീര കർഷകരുടെ പ്രതിസന്ധി മറി കടക്കുവാൻ പാല്‍ വില ലിറ്ററിന് നാലു രൂപ വര്‍ദ്ധിപ്പി ക്കുവാന്‍ മിൽമ ഭരണ സമിതി യോഗം തീരുമാനിച്ചു. ഇതു പ്രകാരം സെപ്റ്റംബര്‍ 19 വ്യാഴാഴ്ച മുതൽ മില്‍മ പാലിന് വില വർദ്ധിക്കും. ഓരോ വിഭാഗങ്ങ ളിലു മായി 44 രൂപ മുതൽ 48 രൂപ വരെ യാകും പുതിയ വില.
മഞ്ഞ നിറത്തിലുള്ള കവറിലെ പാലിനും ഇളം നീല നിറ മുള്ള കവറിലെ പാലിനും 44 രൂപ യാണ് പുതുക്കിയ വില. കടും നീല നിറത്തി ലുള്ള കവറിലെ പാലിന്ന് 46 രൂപ. കൊഴുപ്പ് കൂടിയ (കാവി, പച്ച കവര്‍) പാലിന്റെ വില 48 രൂപയില്‍ എത്തും.
ദുബായ് : രണ്ടു കിഡ്നികളും തകരാറി ലായ ഷജീറ എന്ന യുവതി യുടെ ജീവൻ രക്ഷിക്കു വാൻ സഹായ അഭ്യർത്ഥനയു മായി ദുബായിലെ ഒരു കൂട്ടം ചെറുപ്പ ക്കാര്‍ രംഗത്ത്. ഇതിനു നേതൃത്വം നൽകുന്ന സിയാദ് കൊടുങ്ങല്ലൂർ എന്ന സാമൂഹ്യ പ്രവർത്തകൻ, സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമ ങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തൃശൂർ ജില്ല യിലെ കൊടുങ്ങല്ലൂർ സ്വദേശിനിയായ ഷജീറ എന്ന യുവതി യുടെ ജീവന്‍ നില നിര്‍ത്തു ന്നതിന് ഇപ്പോള്‍ ആഴ്ച യില്‍ മൂന്നു ഡയാലിസിസ് വീതം ചെയ്യുന്നു.
കണ്ണിന്റെ കാഴ്ചക്കു മങ്ങല്‍ വന്നു കൊണ്ടിരി ക്കുന്ന തിനാല്‍ 28,000 രൂപ വില വരുന്ന മരുന്ന് കുത്തി വെച്ചു കൊണ്ടാണ് കാഴ്ച നില നിറു ത്തുന്നത്. വൃക്ക മാറ്റി വെക്കുന്നതു വരെ ഈ കുത്തി വെപ്പ് പലപ്പോഴായി തുടരുകയും വേണം.
രോഗാവസ്ഥയില്‍ ഷജീറ
ജീവന്‍ നില നിർത്താൻ ഇനി വൃക്ക മാറ്റി വെക്കുക എന്ന ഒരു വഴിയേ ഉള്ളു. ഷജീറക്കു ചികില്‍സ തുടരു വാനും കിഡ്നി മാറ്റി വെക്കു വാനും ഭീമമായ ഒരു തുകയുടെ ആവശ്യം വന്നിരി ക്കുന്നതിനാൽ സുമനസ്സുകളുടെ സഹായം അഭ്യർത്ഥി ക്കുകയാണ്.
ഷജീറ ആശുപത്രിയില്‍
ഒൻപതു കൊല്ലം മുൻപ് ഗർഭിണി യായി രിക്കു മ്പോൾ ഷജിറ യുടെ രണ്ടു കിഡ്നി കളും തകരാറി ലായി. ചികിത്സ കൾ തുടരുകയും ആറു കൊല്ലം മുൻപേ കിഡ്‌നി മാറ്റി വെക്കു കയും ചെയ്തി രുന്നു. എന്നാൽ വീണ്ടും കിഡ്നി കൾ തകരാറിൽ ആയതോടെ മറ്റു നിവൃത്തി കൾ ഇല്ലാത്തതു കൊണ്ട് കൂടി യാണ് പൊതു സമൂഹ ത്തിനു മുന്നിലേ ക്ക് സഹായം ആവശ്യപ്പെട്ടു വന്നിരി ക്കുന്നത് എന്ന് സിയാദ് പറഞ്ഞു.
ഷജീറ യുടെ ഫോണ്‍ നമ്പറും എക്കൗണ്ട് വിവര ങ്ങളും ഇതോടൊപ്പം നല്‍കിയി ട്ടുണ്ട്. ഉദാര മനസ്ക രുടെ സഹായം തേടുന്ന ഈ യുവതിയെ കണ്ടില്ല എന്നു നടിക്കരുതേ എന്നാണു ഈ ചെറുപ്പ ക്കാരുടെ അഭ്യർ ത്ഥന. വിശദാംശ ങ്ങൾക്ക് : +971 50 427 3433 (സിയാദ് കൊടുങ്ങല്ലൂർ)
എക്കൗണ്ട് വിവരങ്ങൾ :
SHEJEERA MOHAMMEDALI SIHAB
A/C NO : 002 0053 0000 61185
South Indian Bank
Kodungallur, Thrissur, Kerala-India.
IFSC : SIBL 0000020
PHONE : +91 97 45 40 08 29
തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്രളയ ത്തിലും ഉരുൾ പൊട്ടലിലും ദുരിതം അനുഭവി ക്കുന്നവർ ക്കായി അടി യന്തര ധന സഹായ വിതരണ ത്തിന്ന് 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഓരോ കുടുംബ ത്തിനും 10,000 രൂപ വീതമുള്ള ധന സഹായ ത്തിന്റെ വിതരണം ഇന്നു തുടക്ക മാവും. ഓണ ത്തിനു മുന്‍പായി മുഴുവൻ പേർക്കും സഹായം എത്തിക്കണം എന്നും സർക്കാർ നിർദ്ദേശം നല്‍കി. ധന സഹായം വേഗ ത്തിൽ ലഭ്യമാക്കുവാന്‍ പ്രളയ ബാധിത രുടെ ബാങ്ക് അക്കൗണ്ടു കളി ലേക്കു ട്രഷറി വഴി നേരിട്ടാണു തുക നൽകുക.
അബുദാബി : എമിറേറ്റിലെ പ്രമുഖ ഇൻഡ സ്ട്രി യൽ ക്ലിനിക്കിലേക്ക് പുരു ഷൻ മാരായ ബി. എസ്. സി. നഴ്‌സു മാരെ ജോലിക്ക് എടുക്കുന്നു എന്ന് കേരള സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ വാര്‍ത്താ ക്കുറിപ്പ്.
മൂന്നു വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോ ഗാർത്ഥി കളെ നിയമിക്കുന്ന തിനായി ഒ. ഡി. ഇ. പി. സി. മുഖേന ഇന്റർവ്യൂ നടത്തും എന്നും ഉദ്യോഗാർത്ഥി കൾ HAAD / DOH പരീക്ഷ പാസ്സാ യിരിക്കണം എന്നും ഇതിന് ആവശ്യ മായ പരി ശീലന സഹായം ഒ. ഡി. ഇ. പി. സി. നല്‍കും എന്നും അറിയി ക്കുന്നു.
താത്പര്യ മുള്ളവർ ബയോ ഡാറ്റ, സർട്ടി ഫിക്കറ്റു കളു ടെ പകർപ്പു കൾ എന്നിവ സഹിതം uae.odepc @ gmail.com എന്ന ഇ – മെയില്‍ വിലാസ ത്തിലേക്ക് ആഗസ്റ്റ് 28 നു മുന്‍പായി അപേക്ഷി ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഒ. ഡി. ഇ. പി. സി. വെബ് സൈറ്റ് സന്ദർശി ക്കുക.
തിരുവനന്തപുരം : മഴയും പ്രളയവും കഴിഞ്ഞ തോടെ സംസ്ഥാനത്ത് എച്ച്- വൺ. എൻ- വൺ രോഗം പടര്‍ന്നു പിടി ക്കുവാന്‍ സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പി ന്റെ ജാഗ്രതാ നിര്‍ദ്ദേശം.
എച്ച്- വൺ. എൻ- വൺ രോഗ ബാധിത രായി മൂന്നു പേര്‍ ഈ മാസം മരണപ്പെ ടുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരി ക്കുകയും ചെയ്ത സാഹ ചര്യത്തി ലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടു വിച്ചിരി ക്കുന്നത്.
ശക്തമായ പനി, ജല ദോഷം, മൂക്കൊലിപ്പ്, വിറയല്‍, തൊണ്ട വേദന, വരണ്ട ചുമ എന്നിവ യാണ് എച്ച്- വൺ. എൻ- വൺ രോഗ ത്തി ന്റെ ലക്ഷണ ങ്ങള്‍. ഈ ലക്ഷണ ങ്ങള്‍ കണ്ടു തുടങ്ങി യാല്‍ തന്നെ ചികിത്സ തേടണം.
ഗര്‍ഭിണികള്‍, അഞ്ചു വയസ്സിന്നു താഴെയുള്ള കുട്ടികള്‍, 65 വയസ്സു കഴിഞ്ഞ വര്‍ വൃക്ക, കരള്‍, ഹൃദ്രോഗം തുട ങ്ങിയ രോഗ ങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന വരും ജാഗ്രത പാലി ക്കണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.