സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം

July 8th, 2019

golden-jubilee-celebration-st-stephen-orthodox-church-ePathram
അബുദാബി : സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറി യാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം ഒരു വർഷ ക്കാലം നീണ്ടു നിൽക്കുന്ന ജനകീയ പരിപാടി കളോടെ നടത്തും. അബു ദാബിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ വെച്ച് ഭാര വാഹി കൾ അറി യിച്ചതാണ് ഇക്കാര്യം.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2019 ആഗസ്റ്റ് 3 ശനിയാഴ്ച പെരുമ്പാവൂ രിലെ ‘കൊയ്നോ നിയ’ എന്ന ആശ്രയ കേന്ദ്ര ത്തിൽ രണ്ട് ഡയാ ലിസിസ് യൂണിറ്റു കൾക്ക് കുറിക്കും. ഇതോടു അനു ബന്ധിച്ച് 50 വൃക്ക രോഗി കൾക്ക് ഡയാലിസിസ് കിറ്റു കൾ സൗജന്യ മായി നൽകും.

st-stephen-s-syrian-orthodox-church-golden-jubilee-ePathram

അർബുദ രോഗ ബാധി തർ ആയിട്ടുള്ള 50 പേർ ക്ക് ചികിത്സാ സഹായം നൽകും. ഇടുക്കി ജില്ല യിലെ 50 നിർദ്ധന രായ വിദ്യാർത്ഥി കൾക്ക് വിദ്യാ ഭ്യാസ സഹായ വും സ്‌കൂൾ നവീ കരണ ത്തി നുള്ള സൗകര്യ വും ഏർപ്പെ ടുത്തും.

ഇട വക യിലെ വനിതാ സംഘവും യുവജന വിഭാഗവു മാണ് ക്ഷേമ പ്രവർ ത്തന ങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഇടവക മെത്രാ പ്പോലീത്ത ഐസക് മാർ ഒസ്താത്തി യോസ്,‌ ഇട വക വികാരി ഫാ. ജിജൻ എബ്രഹാം, സെക്ര ട്ടറി സൈജി കെ. പി, ട്രസ്റ്റി ബിനു തോമസ്, ജൂബിലി യുടെ ജനറൽ കൺ വീനർ സൈമൺ തോമസ്, ട്രസ്റ്റി ലിജു ഐപ്പ്, ഷിബി പോൾ, സന്ദീപ് ജോർജ്ജ് എന്നി വർ വാർത്താ സമ്മേളന ത്തിൽ സംബ ന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം

കാല്‍ നൂറ്റാണ്ടിലെ സേവനം : നഴ്സു മാരെ ആദരിക്കുന്നു

July 8th, 2019

kmcc-honoring-nurse-on-independent-day-ePathram
അബുദാബി : സ്വാതന്ത്ര്യദിന ആഘോഷ ങ്ങളുടെ ഭാഗ മായി, സേവന രംഗ ത്ത് 25 വർഷം പൂർത്തി യായ നഴ്സു മാരെ അബുദാബി കെ. എം. സി. സി. നഴ്സു മാരെ ആദരി ക്കുന്നു.

നിപ്പ രോഗി കളെ ശുശ്രൂഷി ക്കുമ്പോള്‍ മരണ പ്പെട്ട നഴ്സ് ലിനി യോടുള്ള ആദര സൂചക മായി അവരുടെ ചിത്രം പതിച്ച ഉപ ഹാരവും പ്രശംസാ പത്ര വും സമ്മാനിക്കും. എൻട്രികൾ info @ kmcc abudhabi. org എന്ന ഇ – മെയിൽ വിലാസ ത്തിൽ അയക്കണം എന്നു ഭാര വാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on കാല്‍ നൂറ്റാണ്ടിലെ സേവനം : നഴ്സു മാരെ ആദരിക്കുന്നു

നോര്‍ക്ക റൂട്ട്സ് മുഖേന ഒമാനിലേക്ക് നഴ്സു മാരെ റിക്രൂട്ട് ചെയ്യുന്നു

June 22nd, 2019

logo-norka-roots-ePathram
മസ്കറ്റ് : പ്രമുഖ ആശു പത്രി ശൃംഖല യായ ലൈഫ് ലൈന്‍ ഹോസ്പി റ്റല്‍ ഗ്രൂപ്പ് (ഒമാന്‍) ലേബര്‍ റൂം – ഓപ്പറേ ഷന്‍ തീയ്യേ റ്റര്‍ വിഭാഗ ത്തില്‍ വനിതാ നഴ്സു മാരെ നോര്‍ക്ക റൂട്ട്സ് മുഖേന റിക്രൂട്ട് ചെയ്യുന്നു.

40 വയസ്സു വരെ പ്രായമുളള ബി. എസ്‌. സി. – ജി. എന്‍. എം. യോഗ്യത യുളള വനിതാ നഴ്സു മാര്‍ക്ക് ആണ് അവ സരം.  ലേബര്‍ റൂം – ഓപ്പറേഷന്‍ തീയ്യേറ്റ റില്‍ 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ പ്രവൃത്തി പരി ചയം ഉണ്ടായി രിക്കണം.

375 മുതല്‍ 400 ഒമാനി റിയാല്‍ വരെ (ഏകദേശം 67,500 രൂപ മുതല്‍ 72,100 രൂപ വരെ) ശമ്പളം ലഭിക്കും.

താൽപര്യമുള്ളവര്‍ വിശദ മായ ബയോ ഡാറ്റ ജൂണ്‍ 30 നും മുന്‍പായി norka . oman @ gmail . com എന്ന ഇ – മെയില്‍ വിലാ സ ത്തില്‍ അയക്കുക.

കൂടുതല്‍ വിവര ങ്ങള്‍ക്ക് നോര്‍ക്കയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ടോള്‍ ഫ്രീ നമ്പർ : ഇന്‍ഡ്യയില്‍ നിന്നും 1800 425 3939 എന്ന നമ്പറിലും വിദേശത്തു നിന്നും 0091 88 02 01 23 45 എന്ന നമ്പറിലും വിളിക്കാം.

- pma

വായിക്കുക: , , , ,

Comments Off on നോര്‍ക്ക റൂട്ട്സ് മുഖേന ഒമാനിലേക്ക് നഴ്സു മാരെ റിക്രൂട്ട് ചെയ്യുന്നു

ഏകത മെഡിക്കൽ ബോധ വൽക്കരണ ക്ലാസ്സ്‌

June 13th, 2019

foreign-medical-check-up-private-copmanies-ePathram
ഷാര്‍ജ : ശൈഖ് സായിദ് ജന്മ ശതാബ്ദി യു ടെയും യു. എ. ഇ. സഹിഷ്ണുതാ വർഷ ആചരണ ത്തി ന്റേയും ഭാഗ മായി സാംസ്കാരിക കൂട്ടായ്മ യായ ഏകത, സുലേഖ ഹോസ്പി റ്റലു മായി ചേർന്നു കൊണ്ട് ഷാര്‍ജ യില്‍ ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.

ജൂണ്‍ 14 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ നടക്കുന്ന ക്ലാസ്സു കളില്‍ പങ്കെടു ക്കാന്‍ ആഗ്ര ഹി ക്കുന്ന വര്‍ വെള്ളി യാഴ്ച  രാവിലെ 9. 30 നു റജിസ്റ്റര്‍ ചെയ്യണം.

സ്ത്രീ കൾക്ക് ഏറെ ഗുണ പ്രദ മാകുന്ന ഈ ക്ലാസ്സു കൾ ക്ക് സുലേഖ ഹോസ്പി റ്റ ലി ലെ ഡോക്ടർ മാരായ ആഷാ ആനന്ദ്, സലീനാ കാപ്പില്‍ എന്നി വര്‍ നേതൃ ത്വം നല്‍കുന്നു.

- pma

വായിക്കുക: , , , ,

Comments Off on ഏകത മെഡിക്കൽ ബോധ വൽക്കരണ ക്ലാസ്സ്‌

പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍

June 4th, 2019

nipah-virus-ePathram
തിരുവനന്തപുരം : പ്ലേഗ് പോലെ യോ വസൂരി പോലെ യോ പെട്ടെന്നു പടര്‍ന്നു പിടി ക്കുന്ന ഒരു മഹാ വ്യാധി യല്ല നിപ്പ വൈറസ് എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോ സിയേ ഷന്‍. കൂടുതല്‍ ഭയപ്പെടേണ്ട തായ സാഹചര്യം സംസ്ഥാന ത്ത് നിലവില്‍ ഇല്ല എന്നും ഐ. എം. എ. വ്യക്തമാക്കി.

നിപ്പ വിഷയത്തില്‍ സംസ്ഥാ ന ത്തെ സ്ഥിതി ഗതി കള്‍ നിയ ന്ത്രണ ത്തിലാണ്. നിപ്പ രോഗ ബാധ ഉണ്ടാ കുന്ന വരില്‍ കൂടുതല്‍ പേര്‍ക്കും അപകടം ഉണ്ടാ കുന്ന സാഹ ചര്യ ത്തില്‍ ഈ കാര്യ ത്തി ല്‍ ആവശ്യ മായ മുന്നൊ രുക്കം വേണം എന്നും അസ്സോസിയേഷന്‍ വ്യക്തമാക്കി.

വവ്വാലു കള്‍ കടിച്ച പഴ വര്‍ഗ്ഗ ങ്ങള്‍ കഴി ക്കു കയോ രോഗം പകരാന്‍ സാദ്ധ്യത യുള്ള തിനാല്‍ രോഗി കളു മായി അടുത്ത് ഇട പഴ കുന്നതോ ആയ സാഹ ചര്യ ങ്ങള്‍ ഒഴിവാക്കണം. രോഗി യുമായി അടുത്ത് ഇട പെടുന്ന വര്‍ക്കു മാത്ര മാണ് രോഗം പിടി പെടാന്‍ സാ ദ്ധ്യത യുള്ളത്. അതിനാല്‍ തന്നെ അത്തരം ആള്‍ ക്കാര്‍ ക്ക് കര്‍ശ്ശന നിരീക്ഷണം ആവശ്യമാണ്.

സംസ്ഥാനത്തെ 30,000 ഡോക്ടര്‍ മാര്‍ക്ക് നിപ്പ യുടെ ഏറ്റവും നൂതന മായ ചികിത്സ രീതികള്‍ സംബ ന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കിയി ട്ടുണ്ട്. അതോ ടൊപ്പം, കേരള ത്തിലെ മുഴുവന്‍ ആശു പത്രി കളി ലേയും ഡോക്ടര്‍ മാര്‍ക്കും ജീവന ക്കാര്‍ക്കും രോഗിയെ ചികിത്സി ക്കു മ്പോള്‍ സ്വീകരി ക്കേണ്ട തായ വ്യക്തി സംരക്ഷ ണ ത്തെ സംബ ന്ധിച്ചുള്ള പരിശീലന വും നല്‍കി യി ട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍

Page 95 of 126« First...102030...9394959697...100110120...Last »

« Previous Page« Previous « നിപ്പയെ നേരിടാന്‍ ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജം : മുഖ്യമന്ത്രി
Next »Next Page » എം. എ. യൂസഫലിക്ക് യു. എ. ഇ. ഗോൾഡ് കാർഡ് സമ്മാനിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha