പെൺ കുട്ടിയെ പീഡിപ്പിച്ച പള്ളി ഇമാമിന് എതിരെ പോക്സോ കേസ്

February 12th, 2019

sexual-assault-harassment-against-ladies-ePathram
തിരുവനന്തപുരം : പ്രായ പൂർത്തി യാകാത്ത പെൺ കുട്ടി യെ പീഡിപ്പിച്ച കേസിൽ മത പ്രഭാഷകന്‍ കൂടി യായ പള്ളി ഇമാമിന് എതിരെ പോക്സോ നിയമം അനു സരിച്ച് കേസ് എടുത്തു.തൊളിക്കോട് ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ടിന്‍റെ പരാതി യിൽ തൊളി ക്കോട് ജമാ അത്ത് ഇമാം ആയി രുന്ന ഷഫീഖ് അൽ ഖാസിമി ക്ക് എതിരെ യാണ് വിതുര പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

shafeek-al-kasimi-sexual-assault-case-ePathram

ഷഫീഖ് അൽ ഖാസിമി

സംഭവം നടന്ന് ദിവസ ങ്ങള്‍ കഴി ഞ്ഞിട്ടും പെണ്‍ കുട്ടി യോ ബന്ധുക്കളോ പരാതി നല്‍കാ ത്തതി നാല്‍ കേസ്സ് എടുത്തിരുന്നില്ല. മുന്‍ കൂര്‍ ജാമ്യ ത്തിനായി ഷെഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപി ച്ചതിനു പിന്നാലെ യാണ് ഇപ്പോള്‍ പോക്സോ പ്രകാരം കേസ്സ് എടുത്തത്.

സ്കൂളിൽ നിന്നും മടങ്ങി വന്ന വിദ്യാർ ത്ഥിനിയെ പ്രലോഭി പ്പിച്ച് ശഫീഖ് അൽ ഖാസിമി സ്വന്തം ഇന്നോവ കാറില്‍ കയറ്റി വിജന മായ വന മേഖല യിലേക്ക് കൊണ്ടു പോവുക യായി രുന്നു.  യൂണി ഫോം ധരിച്ച വിദ്യാർ ത്ഥിനി കാറില്‍ ഇരി ക്കു ന്നത് കണ്ടു വന്ന നാട്ടു കാരി യായ ഒരു പെണ്‍ കുട്ടി അറിയിച്ചത് അനുസരിച്ച് സമീപത്തെ തൊഴിലുറപ്പ് സ്ത്രീകള്‍ എത്തിയ പ്പോള്‍ വിദ്യാർ ത്ഥിനി യു മായി ഇമാം കടന്നു കളയുക യായി രുന്നു.

- pma

വായിക്കുക: , , , , ,

Comments Off on പെൺ കുട്ടിയെ പീഡിപ്പിച്ച പള്ളി ഇമാമിന് എതിരെ പോക്സോ കേസ്

കേരളോത്സവം സമാജത്തിൽ

February 9th, 2019

logo-abudhabi-malayalee-samajam-ePathram അബുദാബി : മുസ്സഫ യിലെ മലയാളി സമാജ ത്തിൽ കേരളോത്സവം വര്‍ണ്ണാഭമായ പരി പാടി കളോടെ നടന്നു. ജെമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു ഉദ്ഘാ ടനം നിര്‍ വ്വഹിച്ചു. സമാജം പ്രസി ഡണ്ട് ടി. എ. നാസർ അദ്ധ്യക്ഷത വഹിച്ചു. കലാ മണ്ഡലം സുമംഗല, നിബു സാം ഫിലിപ്പ്, അഷ്റഫലി, ബീരാൻ കുട്ടി തുടങ്ങി യവര്‍ സംസാരിച്ചു.

വിവിധ സാംസ്കാരിക സംഘടന കളു ടെയും കൂട്ടായ്മ കളു ടേയും സ്ഥാപന ങ്ങളു ടെയും നേതൃത്വ ത്തില്‍ നാടന്‍ ഭക്ഷ്യ വിഭവ ങ്ങളും പല ഹാര ങ്ങളും ലഭി ക്കുന്ന തട്ടു കടകൾ, വസ്ത്ര – ആഭ രണ സ്റ്റാളു കള്‍, ആരോഗ്യ പരി ശോധനാ കേന്ദ്ര ങ്ങൾ, കുട്ടി കൾക്കായി വൈവിധ്യ മാര്‍ന്ന വിനോദ സ്റ്റാളു കള്‍ എന്നിവ യും സമാജം കേരളോത്സവ ത്തിന്റെ മുഖ്യ ആകര്‍ഷക ങ്ങളാണ്.

സമാപന ദിവസമായ ശനിയാഴ്ച നടക്കുന്ന നറു ക്കെടു പ്പില്‍ 20 പവന്‍ സ്വര്‍ണ്ണം ഒന്നാം സമ്മാന വും മറ്റു ആകര്‍ ഷക ങ്ങളായ നിരവധി സമ്മാന ങ്ങളും കാണികള്‍ക്ക് നല്‍കും

- pma

വായിക്കുക: , , ,

Comments Off on കേരളോത്സവം സമാജത്തിൽ

കേന്ദ്രീയ വിദ്യാലയ ങ്ങളിലെ ഹിന്ദു മത പ്രാർത്ഥന : ഹർജി ഭരണ ഘടനാ ബെഞ്ചി ലേക്ക്

January 30th, 2019

supremecourt-epathram
ന്യൂഡല്‍ഹി : രാജ്യത്തെ കേന്ദ്രീയ വിദ്യാലയ ങ്ങ ളിലെ ഈശ്വര പ്രാർത്ഥന ഹിന്ദുമതവു മായി ബന്ധ പ്പെട്ട താണ് എന്നും അതി നാൽ സ്കൂളു കളിലെ പ്രാർത്ഥന നിർത്ത ലാക്കണം എന്നും ആവശ്യ പ്പെടുന്ന ഹർജി സുപ്രീം കോടതി യുടെ ഭരണ ഘടനാ ബെഞ്ചി ലേക്ക് അയച്ചു. സർ ക്കാർ വിദ്യാഭ്യാസ സ്ഥാപന ങ്ങൾ ഏതെ ങ്കിലും ഒരു മത ത്തിന് പ്രചാരം കൊടുക്കുന്നത് ശരി യല്ല.

രാജ്യത്തെ 1,125 കേന്ദ്രീയ വിദ്യാലയ ങ്ങളിൽ പഠി ക്കുന്ന വിവിധ മത വിശ്വാസി കളായ കുട്ടി കളെല്ലാം ‘അസ തോമാ സദ്ഗമ യാ…’ എന്നു തുട ങ്ങുന്ന പ്രാർത്ഥനാ ഗാനം ആലപി ക്കേണ്ടി വരുന്ന തായി ചൂണ്ടി ക്കാണിച്ചു കൊണ്ട് മധ്യ പ്രദേശില്‍ നിന്നും അഡ്വ. വിനായക് ഷാ നൽ കിയ ഹർജി യാണ് സുപ്രീം കോടതി യുടെ ഭരണ ഘടനാ ബെഞ്ചിലേക്ക് വിടുന്നത്.

പൗരൻമാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു നൽകിയ ഭരണ ഘടന നിലനില്‍ക്കെ ഏതെ ങ്കിലും ഒരു മതത്തി ന്റെ പ്രാർത്ഥനാ ഗാനം അടിച്ചേൽപ്പിക്കരുത് എന്നും ഹർജിയിൽ ആവശ്യ പ്പെട്ടു.

വിദ്യാർത്ഥികളിൽ ശാസ്ത്ര പഠനാഭിരുചി വളർത്തു ന്നതിന് പ്രാർത്ഥനകൾ തടസ്സം നിൽ ക്കുന്നു. പ്രതി ബന്ധ ങ്ങൾ തരണം ചെയ്യാൻ പ്രായോ ഗിക മാർഗ്ഗ ങ്ങൾ തേടു ന്നതിനു പകരം ദൈവ ത്തിൽ അഭയം തേടാ നാകും വിദ്യാർത്ഥി കൾ ശ്രമിക്കുക. ഇതു കുട്ടി കള്‍ക്ക് ദോഷം ചെയ്യും.

സർക്കാർ പണം മുടക്കുന്ന സ്കൂളു കളിലോ മറ്റു വിദ്യാ ഭ്യാസ സ്ഥാപന ങ്ങളിലോ ഏതെ ങ്കിലും ഒരു മത ത്തിനു പ്രചാരം നൽകു ന്നത് ശരിയല്ല എന്നും ഹർജി യിൽ ചൂണ്ടി ക്കാട്ടി.

- pma

വായിക്കുക: , , ,

Comments Off on കേന്ദ്രീയ വിദ്യാലയ ങ്ങളിലെ ഹിന്ദു മത പ്രാർത്ഥന : ഹർജി ഭരണ ഘടനാ ബെഞ്ചി ലേക്ക്

ഇന്ത്യൻ വിദ്യാർത്ഥി കളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി

January 29th, 2019

sunflowers-children-s-art-hub-abudhabi-year-of-tolerance-2019-ePathram

അബുദാബി : യു. എ. ഇ.സഹിഷ്ണുതാ വർഷാചരണ ത്തിന്റെ ഭാഗ മായി അബുദാബി ആർട്ട് ഹബ്ബിൽ സംഘ ടിപ്പിച്ച വിദ്യാർ ത്ഥികളുടെ ചിത്ര പ്രദർശനം ശ്രദ്ധേയ മായി.

വൈവിധ്യ ങ്ങളാ യ സൂര്യ കാന്തി പ്പൂക്ക ളുടെ ചിത്ര ങ്ങളാണ് അബു ദാബി വേൾഡ് ട്രേഡ് സെന്റർ മാളി ലെ ആർട്ട് ഹബ്ബി ലെ ഗാലറി യിലെ പ്രദർ ശന ത്തിൽ ഒരുക്കി യത്.

പ്രതീക്ഷ യുടെയും സാമാ ധാന ത്തി ന്റെയും പ്രതീക മാണ് സൂര്യകാന്തി എന്നും സഹി ഷ്ണു താ വർഷ ത്തിൽ ഇവ യു. എ. ഇ. ക്ക് സമർ പ്പി ക്കുന്നു എന്നും കുട്ടികൾ പറഞ്ഞു. അബു ദാബി യിലെ ഇരു പത്തി അഞ്ചോളം ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ പരിപാടിയിൽ സംബ ന്ധിച്ചു.

വിദ്യാർത്ഥികളെ ആർട്ട് ഹബ്ബ് മേധാവി അഹമ്മദ് അൽ യാഫെയ് അഭിനന്ദിച്ചു. സഹിഷ്ണുതാ വർഷ ത്തിൽ ഇന്ത്യൻ വിദ്യാർ ത്ഥികളുടെ ചിത്രം ആർട്ട് ഹബ്ബി ലൂടെ കലാ പ്രേമി കൾ ക്കും പൊതു ജന ങ്ങൾക്കും കാണാൻ കഴിയും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ വിദ്യാർത്ഥി കളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി

ചിത്ര രചന – കളറിംഗ് മത്സരം ജനുവരി 25 ന്

January 17th, 2019

logo-face-book-samskarikha-vedhi-kerala-9-ePathram
അബുദാബി : ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി കലാ – സാംസ്കാരിക കൂട്ടായ്മ യായ അബു ദാബി സാംസ്കാ രിക വേദി, സ്കൂൾ വിദ്യാർത്ഥി കൾ ക്കായി (ജൂനിയർ, സീനിയർ വിഭാഗ ങ്ങളിൽ) ചിത്ര രചന – കളറിംഗ് മത്സരം നട ത്തുന്നു.

സാംസ്കാരിക വേദി രക്ഷാധി കാരി ആയി രുന്നു എം . കെ . രവി മേനോന്റെ സ്മര ണാർ ത്ഥം ജനുവരി 25 വെള്ളി യാഴ്ച രാവിലെ 10 മണി മുതൽ മുസ്സഫ യിലെ അഹ ല്യ ആശു പത്രി ഓഡി റ്റോ റിയത്തിൽ വെച്ച് സംഘടി പ്പിക്കുന്ന ചിത്ര രചന – കളറിംഗ് മത്സര ത്തില്‍ പങ്കെടുക്കു വാൻ താല്പര്യം ഉള്ള വിദ്യാർത്ഥി കൾ പേരു വിവരം ജനു വരി 20 നു മുമ്പായി samskarikavedhi @ gmail dot com എന്ന ഇ – മെയിൽ വിലാസ ത്തി ലോ 055 – 7059 769, 050 – 6711 437 ഫോൺ നമ്പറിലോ അറി യിക്കണം.

 

- pma

വായിക്കുക: , , , ,

Comments Off on ചിത്ര രചന – കളറിംഗ് മത്സരം ജനുവരി 25 ന്

Page 56 of 88« First...102030...5455565758...7080...Last »

« Previous Page« Previous « കഥകളി മഹോത്സവം : കൗന്തേയം അബുദാബി യിൽ
Next »Next Page » വേണു നാഗവള്ളി ഷോർട്ട് ഫിലിം ഫെസ്റ്റ് ശനിയാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha