ദോഹ : ഖത്തര് ദേശീയ ദിനമായ ഡിസംബർ 18 ഞായറാഴ്ച പൊതു അവധി ആയിരിക്കും എന്ന് ഖത്തര് അമീരി ദിവാന് അറിയിച്ചു. ഖത്തര് ലോക കപ്പ് ഫൈനല് മല്സരങ്ങളും അന്നേ ദിവസമാണ് നടക്കുന്നത്.
ദോഹ : ഖത്തര് ദേശീയ ദിനമായ ഡിസംബർ 18 ഞായറാഴ്ച പൊതു അവധി ആയിരിക്കും എന്ന് ഖത്തര് അമീരി ദിവാന് അറിയിച്ചു. ഖത്തര് ലോക കപ്പ് ഫൈനല് മല്സരങ്ങളും അന്നേ ദിവസമാണ് നടക്കുന്നത്.
- pma
വായിക്കുക: public-holidays, ഖത്തര്, നിയമം, പ്രവാസി
ന്യൂഡല്ഹി : നിലവിലുള്ള 2000 രൂപയുടെ കറൻസി നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണം എന്ന ആവശ്യവുമായി രാജ്യസഭയിൽ ബി. ജെ. പി. യുടെ എം. പി. ഈ നോട്ടുകൾ കൈവശം ഉള്ള പൗരന്മാർക്ക് അത് നിക്ഷേപിക്കാൻ രണ്ട് വർഷത്തെ സമയം നൽകണം എന്നും സുശീൽ കുമാർ മോഡി എം. പി. ആവശ്യപ്പെട്ടു.
നിലവിലുള്ള 2,000 രൂപാ നോട്ടുകള് പ്രാബല്ല്യത്തില് വന്നത് 2016 നവംബറില് ആയിരുന്നു. കള്ളപ്പണം, തീവ്രവാദ ധന സഹായം, നികുതി വെട്ടിപ്പ് എന്നിവ തടയുവാന് എന്ന പേരില് രാജ്യത്ത് നിയമ സാധുത യുള്ള 500 രൂപ,1000 രൂപ നോട്ടുകൾ 2016 നവംബർ 8 ന് പെട്ടെന്നു നിർത്തലാക്കുകയായിരുന്നു. തുടര്ന്ന്, വിവിധ പ്രത്യേകതകള് ഉണ്ട് എന്നു അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സര്ക്കാര് പുതിയ 500 രൂപാ നോട്ടുകളും 2,000 രൂപ നോട്ടുകളും ഇറക്കുകയും ചെയ്തു.
കേന്ദ്ര സര്ക്കാര് നോട്ടു നിരോധനം നടപ്പാക്കി 6 വർഷത്തിന് ശേഷവും പൊതു ജനങ്ങളുടെ കൈ വശമുള്ള കറൻസി എക്കാലത്തെയും ഉയർന്ന നിലയിൽ തുടരുന്നു എന്നുമാണ് റിപ്പോര്ട്ടുകള്.
- pma
വായിക്കുക: അഴിമതി, ഇന്ത്യന് രാഷ്ട്രീയ നേതാക്കള്, തീവ്രവാദം, ദുരന്തം, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, രാജ്യരക്ഷ, വിവാദം, സാങ്കേതികം, സാമ്പത്തികം
മസ്കറ്റ് : ഒമാനില് പൊതു സ്ഥലങ്ങളിൽ തുപ്പിയാൽ 20 റിയാൽ പിഴ ഈടാക്കും എന്ന് മസ്കറ്റ് നഗര സഭയുടെ മുന്നറിയിപ്പ്. പൊതു ജന ആരോഗ്യ സംരക്ഷണത്തെ മുന് നിറുത്തിയുള്ള ഈ നിയമം ഹിന്ദി, ബംഗാളി അടക്കം വിവിധ ഭാഷകളിൽ സാമൂഹിക മാധ്യമങ്ങളി ലൂടെ പ്രചരിപ്പിക്കുന്നുണ്ട്. മാത്രമല്ല അധികൃതര് അനുവദിക്കാത്ത ഇടങ്ങളില് മാലിന്യങ്ങള് നിക്ഷേപിക്കുന്നവര്ക്കും പിടി വീഴും.
പരിസ്ഥിതി മലിനീകരണം, പൊതു ജനാരോഗ്യം, ശുചിത്വം എന്നിവയുടെ പ്രാധാന്യം ജനങ്ങളില് എത്തിക്കുവാനും നഗര ശുചീകരണ ത്തിലൂടെ വൃത്തിയോടെ നാട് നില നിര്ത്താനും ഇത്തരം നിയമങ്ങള് സഹായകമാവും.
- pma
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തു ന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കര്ശ്ശന നടപടികള് എടുത്തു എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്ജ്ജ്. ഓപ്പറേഷന് ഷവര്മ്മ എന്ന പേരില് 5605 കടകളില് പരിശോധനകള് നടത്തി. 955 സ്ഥാപന ങ്ങള്ക്ക് നോട്ടീസ് നല്കി. 162 സ്ഥാപന ങ്ങള്ക്ക് എതിരെ നടപടി എടുത്തു. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി 2021 ഏപ്രില് മുതല് 2022 ഒക്ടോബര് വരെ 75230 പരിശോധനകളാണ് നടത്തിയത്.
പഴകിയ മത്സ്യ വില്പ്പന തടയുവാന് ഇതുവരെ 7516 പരിശോധനകള് നടത്തി. 29,000 കിലോയോളം പഴകിയ മത്സ്യം പരിശോധനയില് പിടി കൂടി. ഓപ്പറേഷന് ഓയില് എന്ന പേരില് നടത്തിയ പരിശോധനയില് വെളളിച്ചെണ്ണയില് മായം കലര്ത്തിയ 41 സ്ഥാപന ങ്ങള്ക്ക് എതിരെ കേസ് എടുത്തു. 201 കടകളില് പരിശോധന നടത്തി. മാത്രമല്ല ചെക്ക് പോസ്റ്റുകളില് പരിശോധന വ്യാപകമാക്കി എന്നും മന്ത്രി വീണാ ജോര്ജ്ജ് പറഞ്ഞു.
- pma
വായിക്കുക: kerala-government-, ആരോഗ്യം, നിയമം, ഭക്ഷണം, സാമൂഹികം