ന്യൂഡല്‍ഹി : എൻ. ഡി. എ. സ്ഥാനാർത്ഥിയായ ദ്രൗപദി മുര്‍മുവിനെ ഭാരതത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്ര പതിയായി തെരഞ്ഞെടുത്തു. ബി. ജെ. പി. യുടെ ആദിവാസി വനിതാ നേതാവും ഝാർഖണ്ഡ് മുൻ ഗവർണ്ണറുമാണ് ദ്രൗപതി മുര്‍മു.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി തീരുന്ന ജൂലായ് 25 ന് ദ്രൗപദി മുർമു സത്യപ്രതിജഞ ചൊല്ലി അധികാരം ഏല്‍ക്കും. ആദിവാസി – ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യ മായാണ് ഇന്ത്യന്‍ രാഷ്ട്രപതി ആവുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ മൊത്തം വോട്ട് മൂല്യത്തിന്‍റെ 64.03 % ശതമാനം ദ്രൗപതി മുര്‍മു നേടി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന യശ്വന്ത് സിന്‍ഹക്ക് 35.97 % മാത്രമാണ് നേടാന്‍ കഴിഞ്ഞത്.