ന്യൂഡല്‍ഹി : 17 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം എന്ന നിര്‍ണ്ണായക വിജ്ഞാപനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പതിനേഴു വയസ്സു കഴിഞ്ഞാല്‍ മുന്‍കൂട്ടി വോട്ടർ ഐ. ഡി. കാർഡിന് അപേക്ഷിക്കാം. ജനുവരി ഒന്നിന് 18 വയസ്സ് തികയുക എന്ന നിലവിലെ മാന ദണ്ഡത്തിന് കാത്തിരിക്കേണ്ടതില്ല.
എന്നാല്‍ 18 വയസ്സു പൂര്‍ത്തിയായ ശേഷമേ വോട്ടു ചെയ്യാനുള്ള അവസരം ഉണ്ടാവുകയുള്ളൂ. മാത്രമല്ല വര്‍ഷത്തില്‍ നാലു തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കും. ജനുവരി ഒന്നിനു പുറമെ, വർഷത്തിൽ ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് യോഗ്യതാ തീയ്യതികളും മാനദണ്ഡമാക്കാം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാഢെ എന്നിവര്‍ പുതിയ തീരുമാനം നടപ്പാക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.