തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ 20 ലക്ഷം ദിർഹം പിഴ

June 19th, 2022

logo-uae-public-prosecution-ePathram
അബുദാബി : പണം സ്വീകരിച്ചു കൊണ്ട് തെറ്റായ വിവരങ്ങള്‍, നിയമ വിരുദ്ധമായ ഉള്ളടക്കം തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ജയിൽ ശിക്ഷയും 20 ലക്ഷം ദിർഹം പിഴയും ലഭിക്കും എന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുക, അല്ലെങ്കില്‍ പുനഃപ്രസിദ്ധീകരിക്കുക എന്നിവക്ക് നേരിട്ടോ അല്ലാതെയോ പണം കൈപ്പറ്റുന്നതു നിയമ വിരുദ്ധമാണ് എന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

2021ലെ ഫെഡറൽ നിയമത്തിലെ 55-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ ലഭിക്കുക. കൂടാതെ മേൽ പ്പറഞ്ഞ ഉള്ളടക്കങ്ങൾ അടങ്ങിയ വെബ്‌ സൈറ്റിനു മേൽ നോട്ടം വഹിക്കുകയും അത്തരം പോര്‍ട്ടലുകള്‍ പരസ്യ പ്രചാരണത്തിന് ഉപയോഗിക്കുന്നവർക്കും ഇതേ പിഴ ലഭിക്കും എന്നും വീഡിയോ സന്ദേശത്തിലൂടെ അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ 20 ലക്ഷം ദിർഹം പിഴ

കൊവിഡ് കേസുകള്‍ ഉയര്‍ന്നു : ഗ്രീൻ പാസ്സ് കാലാവധി 14 ദിവസമാക്കി

June 16th, 2022

covid-19-al-hosn-green-app-ePathram
അബുദാബി : അൽ ഹൊസ്‌ൻ ആപ്പിലെ ഗ്രീൻ പാസ്സിന്‍റെ സാധുത 30 ദിവസത്തില്‍ നിന്നും 14 ദിവസം ആക്കി മാറ്റി. യു. എ. ഇ. യിലെ പ്രതി ദിന കൊവിഡ് പോസിറ്റീവ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബ്ബന്ധമാക്കി. ആള്‍ക്കൂട്ടം ഒഴിവാക്കുവാനും നിര്‍ദ്ദേശമുണ്ട്. 2020 ലെ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനം നമ്പർ 38 അനുസരിച്ച് നിയമ ലംഘകർക്ക് 3,000 ദിർഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് കേസുകള്‍ ഉയര്‍ന്നു : ഗ്രീൻ പാസ്സ് കാലാവധി 14 ദിവസമാക്കി

ബസ്സ് സ്റ്റോപ്പിൽ മറ്റു വാഹനങ്ങള്‍ പാർക്ക് ചെയ്താല്‍ പിഴ

June 11th, 2022

abudhabi-itc-fine-2000-dirham-for-private-vehicle-parking-in-bus-stop-ePathram
അബുദാബി : തലസ്ഥാന എമിറേറ്റിലെ ബസ്സ് സ്റ്റോപ്പു കളില്‍ നിയമം ലംഘിച്ചു പാർക്ക് ചെയ്യുന്ന മറ്റു വാഹനങ്ങൾക്ക് 2,000 ദിർഹം പിഴ ഇടും എന്ന് അബു ദാബി സംയോജിത ഗതാഗത കേന്ദ്രം (ഐ. ടി. സി.) അറിയിച്ചു. ബസ്സ് യാത്ര ക്കാരുടെ സുഗമമായ യാത്രയെ തടസ്സ പ്പെടുത്തരുത് എന്നും ബസ്സുകള്‍ നിര്‍ത്തിയിടുന്ന സ്റ്റോപ്പുകള്‍ മറ്റു വാഹനങ്ങൾ അപഹരിക്കരുത് എന്നും ഐ. ടി. സി. ആവശ്യപ്പെട്ടു.

ബസ്സ് സ്റ്റോപ്പുകളില്‍ സ്വകാര്യ വാഹനങ്ങൾ നിർത്തിയിട്ടാല്‍ 2000 ദിർഹം പിഴ ചുമത്തും എന്ന് ഗതാഗത വകുപ്പ് കഴിഞ്ഞ വര്‍ഷവും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പലരും ഇത് മുഖവിലക്ക് എടുക്കാതെ ബസ്സ് സ്റ്റോപ്പുകളില്‍ വാഹന ങ്ങള്‍ നിര്‍ത്തിയിടുകയും ആളുകളെ കയറ്റി ഇറക്കുകയും ചെയ്യുന്നുണ്ട്. അത്തരക്കാര്‍ക്ക് വീണ്ടും ഒരു മുന്നറിയിപ്പു കൂടിയാണ് ഈ വാര്‍ത്ത.

സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാരെ കയറ്റി ഇറക്കുന്നതിനായി ബസ്സ്  സ്റ്റോപ്പ് ഉപയോഗിക്കരുത് എന്നും ഇതിനായി നിശ്ചയിച്ച പ്രത്യേക സ്ഥലങ്ങൾ ഉപയോഗിക്കണം എന്നും ഐ. ടി. സി. നിർദ്ദേശം നല്‍കുന്നു.

* Image Credit : ITC Twitter

- pma

വായിക്കുക: , , ,

Comments Off on ബസ്സ് സ്റ്റോപ്പിൽ മറ്റു വാഹനങ്ങള്‍ പാർക്ക് ചെയ്താല്‍ പിഴ

വരുമാന പരിധി ഇല്ലാതെ ശാരീരിക വെല്ലു വിളി നേരിടുന്നവര്‍ക്ക് സഹായ ധനം നല്‍കും

June 1st, 2022

specially-abled-in-official-avoid-disabled-ePathram
തിരുവനന്തപുരം : ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളില്‍ നിന്നും സഹാധനം നല്‍കുന്നതിന് വരുമാന പരിധി നോക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ ഷിപ്പും ബത്തയും നല്‍കും. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി പരിഗണിക്കാതെ തന്നെ എല്ലാവിധ ആനുകൂല്യങ്ങളും നല്‍കും. വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി പൊതു വിഭാഗത്തിന് രണ്ടു ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്നു ലക്ഷം രൂപയും ആയിരിക്കും.

വരുമാന പരിധി പരിഗണിക്കാതെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പാക്കും. പതിനാലാം പഞ്ച വത്സര പദ്ധതിയില്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്-നഗര സഭാ വാര്‍ഷിക പദ്ധതികളില്‍ നല്‍കാവുന്ന സബ്സിഡി മാര്‍ഗ്ഗ രേഖയിലാണ് സഹായ ധനം സംബന്ധിച്ച വിശദാംശങ്ങള്‍.

- pma

വായിക്കുക: , , , , , ,

Comments Off on വരുമാന പരിധി ഇല്ലാതെ ശാരീരിക വെല്ലു വിളി നേരിടുന്നവര്‍ക്ക് സഹായ ധനം നല്‍കും

ആധാർ കാർഡ് : ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സർക്കാർ

May 29th, 2022

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാർ കാർഡ് വിവരങ്ങൾ ഒരു കാരണ വശാലും ആർക്കും കൈമാറരുത് എന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്. ആവശ്യം എങ്കിൽ അവസാന നാലക്കം മാത്രം കാണുന്ന തരത്തിൽ മാസ്ക് ചെയ്ത കോപ്പി മാത്രം നല്‍കാന്‍ പാടുള്ളൂ എന്നും ഐ. ടി. മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാലാണ് ഈ മുന്നറിയിപ്പ്. ആധാര്‍ സ്‌കാന്‍ ചെയ്തതോ ഫോട്ടോ കോപ്പിയോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വ്യക്തി കള്‍ക്കോ നല്‍കരുത്.

യുണീക്ക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) ലൈസൻസ് ഇല്ലാത്ത സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തിയ്യേറ്ററുകൾ തുടങ്ങിയ വർക്ക് ആധാർ കാർഡിന്‍റെ കോപ്പി ശേഖരിക്കുവാനോ സൂക്ഷിക്കുവാനോ അനുവാദം ഇല്ല. ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ഇന്‍റര്‍നെറ്റ് കഫേ കളിലെ പൊതു കമ്പ്യൂട്ടറു കൾ ഉപയോഗി ക്കുവാന്‍ പാടില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ ഡൗൺ ലോഡ് ചെയ്ത ഇ-ആധാറിന്‍റെ എല്ലാ കോപ്പികളും കമ്പ്യൂട്ടറിൽ നിന്ന് പൂർണ്ണമായും ഡിലീറ്റ് ചെയ്തു എന്ന് ഉറപ്പു വരുത്തണം.

- pma

വായിക്കുക: , , , ,

Comments Off on ആധാർ കാർഡ് : ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സർക്കാർ

Page 31 of 165« First...1020...2930313233...405060...Last »

« Previous Page« Previous « ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു
Next »Next Page » ആധാര്‍ : തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ മുന്നറിയിപ്പ് പിന്‍വലിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha