മുംബൈ : ആരാധനാലയങ്ങളില്‍ ഉച്ച ഭാഷിണികള്‍ ഉപയോഗിക്കുന്നതിന് മുന്‍കൂർ അനുമതി തേടണം എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് പൊലീസ് കമ്മീ ഷണർമാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകാൻ ആഭ്യന്തര വകുപ്പു മന്ത്രി ദിലീപ് വാൽസ് പാട്ടീൽ ഡി. ജി. പി. മാരു മായികൂടിക്കാഴ്ച നടത്തും. അടുത്ത രണ്ടു ദിവസത്തിന് ഉള്ളിൽ വിശദമായ മാർഗ്ഗരേഖ പുറത്തിറക്കും.
മുൻകൂർ അനുമതി വാങ്ങിയ പള്ളികളിൽ നിന്നോ ക്ഷേത്രങ്ങളിൽ നിന്നോ ഉച്ചഭാഷിണി നീക്കം ചെയ്യില്ല. അനുവദനീയമായ ഡെസി ബെൽ പരിധിയിൽ ഉച്ച ഭാഷിണികൾ ഉപയോഗിക്കുന്നത് അനുവദിക്കും. ഇതില്‍ ലംഘനം ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കും എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
മേയ് മൂന്നിനു മുന്‍പായി മുസ്ലിം പള്ളികളില്‍ നിന്ന് ഉച്ച ഭാഷിണികള്‍ നീക്കം ചെയ്യണം എന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന (എം. എന്‍. എസ്.) നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടത് സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല എന്നും ആഭ്യന്തര വകുപ്പു മന്ത്രി കൂട്ടിച്ചേര്‍ത്തു.