ഭാര്യയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം

December 14th, 2021

gujarat-bans-cell-phones-for-unmarried-women-ePathram
ഛണ്ഡിഗഢ് : ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യത യുടെ ലംഘനം എന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ബതിന്‍ഡ കുടുംബ കോടതി യുടെ 2020-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

പരാതിക്കാരിയായ യുവതിയും അവരുടെ ഭർത്താവും തമ്മിലുള്ള ഫോൺ സംഭാഷണങ്ങള്‍ ചിപ്പിലോ മെമ്മറി കാര്‍ഡിലോ റെക്കോര്‍ഡ് ചെയ്ത സി. ഡി. യും മറ്റു അനുബന്ധ രേഖകളും സഹിതം സത്യ വാങ്മൂലം സമര്‍പ്പിക്കുവാനാണ് ഭർത്താവിനു 2020-ല്‍ ബതിൻഡ കുടുംബ കോടതി അനുമതി നല്‍കിയിരുന്നത്. തുടര്‍ന്ന് കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കൊണ്ട് ഭാര്യ ഹൈക്കോടതിയെ സമീപി ക്കുകയായിരുന്നു.

ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനവും കടന്നു കയറ്റവുമാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on ഭാര്യയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം

പുതു വര്‍ഷത്തില്‍ പ്രവൃത്തി സമയ ങ്ങളില്‍ സമഗ്ര മാറ്റങ്ങളുമായി യു. എ. ഇ.

December 13th, 2021

uae-flag-epathram
അബുദാബി : 2022 ജനുവരി 1 മുതൽ യു. എ. ഇ. യിലെ വാരാന്ത്യ അവധി വെള്ളിയാഴ്ച ഉച്ച മുതല്‍ ശനി, ഞായര്‍ എന്നീ ദിവസങ്ങള്‍ കൂടി രണ്ടര ദിവസവും ആയിരിക്കും എന്ന്‍ അധികൃതര്‍. ഈ പ്രഖ്യാപനം അനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയിൽ നാലര ദിവസം ആയിരിക്കും. എന്നാല്‍ പ്രതിദിന പ്രവൃത്തി സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കുകയും ചെയ്യും.

തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാവിലെ 7.30 മുതൽ ഉച്ച തിരിഞ്ഞ് 3.30 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12.00 വരെയും.

നിലവിൽ സര്‍ക്കാര്‍ തലത്തില്‍ മാത്രമാണ് വാരാന്ത്യ അവധി മാറ്റം നടപ്പാക്കുന്നത്. തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാകും എന്നു കരുതുന്നു.

രാജ്യത്തെ ഏഴു പ്രവിശ്യകളെയും ചേര്‍ത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകരിച്ച 1971 മുതൽ 1999 വരെ വാരാന്ത്യ അവധി വെള്ളിയാഴ്ച ആയിരുന്നു. പിന്നീട് 2006 വരെ വ്യാഴാഴ്ച കൂടി ചേര്‍ത്ത് രണ്ടു ദിവസങ്ങള്‍ വാരാന്ത്യ അവധി ആക്കി മാറ്റിയിരുന്നു. തുടര്‍ന്ന് 2006 മുതല്‍ വ്യാഴം പ്രവൃത്തി ദിനം ആക്കുകയും വെള്ളി, ശനി എന്നീ ദിവസങ്ങൾ വാരാന്ത്യ അവധി ആക്കുകയും ചെയ്തു.

രാജ്യം അന്‍പതാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അറബ് രാജ്യങ്ങള്‍ക്ക് അനുകരിക്കാവുന്ന ഈ സമഗ്ര മാറ്റങ്ങള്‍ യു. എ. ഇ. പ്രാവര്‍ത്തികം ആക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on പുതു വര്‍ഷത്തില്‍ പ്രവൃത്തി സമയ ങ്ങളില്‍ സമഗ്ര മാറ്റങ്ങളുമായി യു. എ. ഇ.

തിരിച്ചറിയൽ രേഖ എപ്പോഴും കയ്യില്‍ കരുതണം

December 12th, 2021

federal-authority-for-identity-and-citizen-ship-uae-amnesty-with-name-of-protect-yourself-by-changing-yourself-ePathram
ദുബായ് : ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐ. ഡി. എപ്പോഴും കയ്യില്‍ കരുതണം എന്ന്‍ അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. നിയമ പാലകർ ആവശ്യപ്പെട്ടാൽ തിരിച്ചറിയൽ രേഖ കാണിക്കണം. അതു കൊണ്ട് വീടിനു പുറത്തിറങ്ങുമ്പോൾ സ്വദേശികള്‍ ആയാലും വിദേശികള്‍ ആയാലും തിരിച്ചറിയൽ രേഖ കൈയ്യില്‍ കരുതണം.

നിയമ നടപടികൾക്ക് ആവശ്യമായ ഔദ്യോഗിക രേഖ യാണ് എമിറേറ്റ്സ് ഐ. ഡി. ഇതിനു കേടുപാട് പറ്റുകയോ കാര്‍ഡ് നഷ്ടപ്പെടുകയോ ചെയ്താൽ ഉടനെ തന്നെ പുതിയ കാര്‍ഡിന്ന് അപേക്ഷിക്കണം.

വ്യക്തിഗത തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ. ഡി. കാർഡ് മാറ്റാര്‍ക്കെങ്കിലും കൈ മാറുകയോ പണയം വെക്കുകയോ ചെയ്യാൻ പാടില്ല. കളഞ്ഞു കിട്ടിയ തിരിച്ചറിയൽ രേഖകൾ ആരും തന്നെ കയ്യില്‍ വെക്കരുത്. ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം എന്നും അധികൃതര്‍ അറിയിച്ചു.

* ICA UAE Twitter

- pma

വായിക്കുക: , , , ,

Comments Off on തിരിച്ചറിയൽ രേഖ എപ്പോഴും കയ്യില്‍ കരുതണം

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യു. എ. ഇ.

October 20th, 2021

covid-19-strict-rules-in-uae-if-not-wearing-face-mask-3000-dhs-fine-ePathram
അബുദാബി : രാജ്യത്തെ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൊവിഡ് മാന ദണ്ഡങ്ങളില്‍ മാറ്റ ങ്ങളും നിയന്ത്രണങ്ങളിൽ ഇളവുകളും പ്രഖ്യാപിച്ചു കൊണ്ട് ദേശീയ ദുരന്ത നിവരണ സമിതി. വീടുകളിൽ നടക്കുന്ന വിവാഹ ചടങ്ങുകള്‍, സംസ്‌കാര ചടങ്ങുകൾ, കുടുംബ കൂട്ടായ്മകളുടെ ഒത്തു ചേരലുകൾ അടക്കമുള്ള മറ്റു പാർട്ടികൾ തുടങ്ങീ ചടങ്ങു കളിൽ 80 ശതമാനം ശേഷിയോടെ ആളുകളെ പങ്കെടുപ്പിക്കാം. എന്നാൽ, ആകെ ആളുകളുടെ എണ്ണം 60 പേരില്‍ കൂടുതല്‍ ആവരുത്. കൂടാതെ അഥിതി സേവനങ്ങൾക്ക് 10 പേരെ യും പങ്കെടുപ്പിക്കാം.

എല്ലാവരും വാക്സിന്‍ രണ്ടു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവരും ആയിരിക്കണം.

ചടങ്ങുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ശരീര താപ നില പരിശോധിക്കണം. മാത്രമല്ല  48 മണിക്കൂറിനുള്ളില്‍ എടുത്ത പി. സി. ആര്‍. ടെസ്റ്റ് നെഗറ്റീവ് റിസല്‍ട്ടും അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ്സും നിര്‍ബ്ബന്ധവുമാണ്.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യു. എ. ഇ.

ഇനി മാസ്ക് വേണ്ട : കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം

October 17th, 2021

covid-19-strict-rules-in-uae-if-not-wearing-face-mask-3000-dhs-fine-ePathram
റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് മാനദണ്ഡ ങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 2021 ഒക്ടോബര്‍ 17 ഞായറാഴ്ച മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. മാത്രമല്ല സാമൂഹിക അകലവ വും ഇനി നിര്‍ബ്ബന്ധമില്ല. ഓഡിറ്റോറിയ ങ്ങളും ഹാളു കളും തുറക്കു വാന്‍ തീരു മാനിച്ചു. എന്നാല്‍ ഇത്തരം അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബ്ബ ന്ധമായും മാസ്ക് ധരിക്കണം.

പൊതു ഗതാഗത സംവിധാനങ്ങള്‍, സിനിമ ഹാള്‍, ഭക്ഷണ ശാലകള്‍ തുടങ്ങിയ പൊതു സ്ഥല ങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ ആവശ്യമില്ല. എന്നാല്‍ രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്ത വര്‍ക്കു മാത്രമേ ഇവിട ങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. മാത്രമല്ല ആരോഗ്യ വകുപ്പി ന്റെ തവക്കല്‍നാ ആപ്പ് ഡൗണ്‍ ലോഡ് ചെയ്തിരിക്കണം. പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഇതു കാണിക്കുകയും വേണം.

- pma

വായിക്കുക: , , , , ,

Comments Off on ഇനി മാസ്ക് വേണ്ട : കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം

Page 35 of 162« First...102030...3334353637...405060...Last »

« Previous Page« Previous « ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് സൗജന്യ യാത്ര
Next »Next Page » കാലാവസ്ഥയിലെ മാറ്റം : ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha