ന്യൂഡല്‍ഹി : റോഡിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ഗതാഗത കുരുക്ക് പരിഹരിക്കുവാനും വേണ്ടി ബസ്സു കള്‍ക്കും ചരക്കു വാഹന ങ്ങള്‍ക്കും ഡല്‍ഹിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രത്യേക പാത എന്ന് ഗതാഗത വകുപ്പ്. ഈ പാതയിലൂടെ മാത്രമേ ബസ്സുകളും ചരക്കു വാഹന ങ്ങളും ഓടിക്കുവാന്‍ പാടുള്ളു. നിയമ ലംഘകര്‍ക്ക് പതിനായിരം രൂപ വരെ പിഴയും ആറു മാസ ത്തെ തടവു ശിക്ഷയും എന്നും അധികൃതര്‍.
പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 15 റോഡുകളില്‍ വലിയ വാഹനങ്ങള്‍ക്കായി പ്രത്യേക പാത ഏര്‍പ്പെടുത്തും. പാതകള്‍ കൃത്യമായി തിരിച്ചറിയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ ഈ പാതകള്‍ ബസ്സുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തും. മറ്റു സമയങ്ങളില്‍ ഇതര വാഹനങ്ങള്‍ക്കും ഈ പാതയിലൂടെ പോകാം.