ദോഹ : സാമൂഹിക മാധ്യമ ങ്ങളിൽ രാജ്യത്തെ നിലവിലെ പ്രതി സന്ധി സംബ ന്ധിച്ച് വ്യാപി ക്കുന്ന ഊഹാ പോഹ ങ്ങളിലും അവ്യക്ത മായ വാർത്ത കളിലും ജനങ്ങൾ പരിഭ്രാന്ത രാകേണ്ടതില്ല എന്നും ജന ങ്ങൾക്ക് സാധാരണ ജീവിതം നയി ക്കാനുള്ള നടപടി കൾ ഉറപ്പാക്കി യിട്ടുണ്ട് എന്നും ഖത്തര്‍ മന്ത്രി സഭ പ്രസ്താവന യിൽ വ്യക്ത മാക്കി.
സൗദി അറേബ്യ, ഖത്തർ അതിർത്തി അടച്ചതോടെ രാജ്യ ത്തേക്കുള്ള ഭക്ഷ്യ സാധന ങ്ങൾ ഇറക്കു മതി ചെയ്യുന്ന തിൽ തടസ്സം ഉണ്ടാകും എന്നുള്ള ആശങ്ക ജനങ്ങളെ പരിഭ്രാന്തി യിലാക്കി യിരുന്നു.
എന്നാല്‍ രാജ്യ ത്തേക്ക് ഭക്ഷ്യ സാധന ങ്ങൾ ഇറക്കു മതി ചെയ്യുന്ന തിനും ജന ങ്ങളുടെ സഞ്ചാര ത്തിനും ഒരുതര ത്തിലുള്ള തടസ്സവും ഉണ്ടാകില്ല എന്നും രാജ്യത്തെ ജന ജീവിതം സാധാരണ നില യിലാ ക്കുവാ നുള്ള എല്ലാ മുൻ കരുതൽ നടപടി കളും രാജ്യം സ്വീകരിച്ചി ട്ടുണ്ടെന്നും അധി കൃതർ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളുടെ തീരുമാനം രാജ്യത്തെ പൗര ന്മാരെയും പ്രവാസി കളെയും ഒരു തരത്തിലും ബാധിക്കില്ല എന്നും ആവശ്യ മായ നട പടി കൾ സ്വീകരി ച്ചിട്ടുണ്ട് എന്നും വിദേശ കാര്യ മന്ത്രാലയവും അറിയിച്ചു.