അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ ഗ്രീന്‍ വോയ്സിന്റെ പന്ത്രണ്ടാം വാര്‍ഷിക ആഘോഷ ങ്ങൾ ‘സ്നേഹ പുരം 2017′ എന്ന പേരിൽ മെയ് 14 ഞായറാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അരങ്ങേറും.
കേരള ത്തിലും ഗൾഫിലും കലാ സാഹിത്യ മാധ്യമ ജീവ കാരുണ്യ രംഗ ങ്ങളിൽ നൽകിയ സംഭാവന കളെ മാനിച്ചു കൊണ്ട് ഗ്രീൻ വോയ്സ് എല്ലാ വര്‍ഷവും നല്കി വരുന്ന വിവിധ പുരസ്കാര ങ്ങള് സ്നേഹ പുരം പരിപാടിയില്‍ വെച്ച് സമ്മാനിക്കും.
പ്രമുഖ എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ കുഞ്ഞിക്കണ്ണൻ വാണി മേലിനു ഈ വർഷ ത്തെ ‘ഹരിതാക്ഷര’ പുരസ്കാരം, പ്രമുഖ മാധ്യമ പ്രവര് ത്തക ഷാനി പ്രഭാകറിന് ‘മാധ്യമശ്രീ’ പുരസ്കാരം, അഷ്റഫ് താമരശ്ശേരിക്ക് ‘കർമ്മശ്രീ’ പുരസ്കാരം, പ്രമുഖ മാപ്പിള പ്പാട്ടു ഗായകൻ എടപ്പാൾ ബാപ്പു വിന് ‘കലാശ്രീ’പുരസ്കാരം എന്നിവ സമ്മാ നിക്കും.
പ്രവാസ ലോകത്തെ മാധ്യമ പ്രവർത്തന മികവി നും മറ്റു വിവിധ മാധ്യമ രംഗ ങ്ങളിലെ മികവുറ്റ പ്രവർത്തന ങ്ങളെ മാനിച്ച് കൊണ്ട് ഓണ്‍ ലൈന്‍ ദീപിക റിപ്പോർ ട്ടറും കോള മിസ്റ്റു മായ അനിൽ സി. ഇടിക്കുള, മാതൃഭൂമി ന്യൂസ് ഗൾഫ് ചീഫ് ഐപ്പ് വള്ളിക്കാടൻ, പ്രവാസി ഭാരതി റേഡിയോ സാരഥി കെ. ചന്ദ്ര സേനൻ, മലയാള മനോരമ ഗൾഫ് ചീഫ് ജെയ്മോൻ ജോർജ് എന്നി വരെ ആദരിക്കും.
കരപ്പാത്ത് ഉസ്മാൻ, കെ. കെ. മൊയ്തീന് കോയ, ജലീല്‍ പട്ടാമ്പി എന്നിവര്‍ അട ങ്ങിയ സമിതി യാണ് ജേതാക്കളെ തീരുമാനിച്ചത്. തങ്ങളുടെ മേഖല കളിലെ ലക്ഷ്യ ബോധ മാർന്ന പ്രവർത്തനം വഴി പ്രവാസി കളുടെ പൊതു ജീവിത ത്തിൽ ഇവർ നടത്തിയ ക്രിയാത്മക ചലന ങ്ങളാണ് അവാർഡിന് പരിഗണിച്ചത് എന്നും ഗ്രീന്‍ വോയ്സ് പുര സ്കാര സമിതി അറിയിച്ചു.
* ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്കാരം’ കവി വീരാന്‍ കുട്ടിക്ക്
** ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്കാരങ്ങള്‍ സമ്മാനിച്ചു
*** ഗ്രീന്‍ വോയ്സ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു
* ഗ്രീന്‍ വോയ്സ് ‘സ്നേഹപുരം’ ഇസ്ലാമിക് സെന്ററില്‍