വാഷിംഗ്ടണ്‍ : കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ നിന്നും വൈറസ് പകരും എന്നത് വ്യക്തമായിട്ടില്ല എന്ന് അമേരിക്കന്‍ മരുന്നു കമ്പനി ഫൈസര്‍ ചെയര്‍മാന്‍. എന്‍. ബി. സി. യുടെ പരിപാടി യില്‍ അവതാരകന്റെ ചോദ്യ ത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വാക്‌സിനേഷന്‍ ലഭിച്ച ഒരാള്‍ക്ക് കൊറോണ വൈറസ് പടര്‍ത്താന്‍ സാധിക്കുമോ എന്നതിനെ ക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. നമുക്ക് അറിയാവുന്ന കാര്യ ങ്ങള്‍ അനുസരിച്ച് ഇക്കാര്യത്തില്‍ ഉറപ്പ് ഒന്നും ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജര്‍മ്മന്‍ മരുന്നു കമ്പനി യായ ബയേൺ ടെക്കു മായി ചേര്‍ന്നാണ് ഫൈസര്‍ കമ്പനി കൊവിഡ് വാക്‌സിന്‍ വികസി പ്പിക്കുന്നത്. കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദം എന്ന് അവസാന ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തി യായ പ്പോള്‍ ഫൈസര്‍ അറിയിച്ചിരുന്നു.
UPDATE: The @MHRAgovuk issued a temporary authorization for emergency use of our #COVID19 vaccine with @BioNTech_Group in the United Kingdom.
This marks the first authorization of a vaccine to help fight the pandemic following a worldwide trial.
— Pfizer Inc. (@pfizer) December 2, 2020
അടിയന്തിര ഉപയോഗ ത്തിനായി യു. കെ. ഫൈസര്‍ കൊവിഡ് വാക്സിന്‍ അംഗീ കരി ച്ചിരുന്നു. പിന്നീട്, രണ്ടാമതായി ബഹറൈനും അംഗീകാരം നല്‍കി. അടുത്ത ആഴ്ച യില്‍ തന്നെ ഫൈസര്‍ കൊവിഡ് വാക്സിന്‍ യു. കെ. യില്‍ വിതരണം ചെയ്യും എന്നും റിപ്പോര്‍ട്ട് ഉണ്ട്.