ആയുര്‍വേദ ത്തില്‍ ശസ്ത്ര ക്രിയ : എതിര്‍പ്പുമായി ഐ. എം. എ.

November 23rd, 2020

ayurveda-doctors-surgery-ePathram ന്യൂഡല്‍ഹി : ബിരുദാനന്തര ബിരുദം നേടിയ ആയുര്‍ വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതിക്ക് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ രംഗത്ത്.

ആയുര്‍ വേദത്തില്‍ ബിരുദാ നന്തര ബിരുദം നേടിയ വരും കണ്ണ്, പല്ല്, എല്ല്, ഇ. എന്‍. ടി. വിഭാഗ ങ്ങളി ലെ ചികിത്സ കളില്‍ വിദഗ്ദ പരി ശീലനം നേടിയ വരു മായവര്‍ക്ക് ഈ വിഭാഗ ങ്ങളില്‍ ശസ്ത്രക്രിയ നടത്താന്‍ ആയുഷ് മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

ഇതിനു വേണ്ടി 2016 ലെ മെഡിസിൻ സെൻട്രൽ കൗൺ സിൽ റെഗുലേഷൻസ് ഭേദഗതി ചെയ്തു. ആയുര്‍ വേദ പോസ്റ്റ് ഗ്രാജു വേഷന്‍ വിദ്യാർത്ഥി കളുടെ കരിക്കുല ത്തിൽ ശല്യ (ജനറൽ സർജറി), ശാലക്യ (ചെവി, മൂക്ക്, തൊണ്ട) തുടങ്ങിയവ ഉൾപ്പെടുത്തും.

എന്നാല്‍ ജനറൽ സർജറികൾ, ഇ. എൻ. ടി., ഒഫ്താൽ മോളജി, ഓർത്തോ, ദന്ത ശസ്ത്ര ക്രിയ തുടങ്ങി യവക്ക് ആയുർ വേദത്തിൽ അനുമതി നൽകിയതിന്ന് കടുത്ത എതിര്‍പ്പു മായി ഐ. എം. എ. രംഗത്ത് എത്തി.

പരമ്പരാഗത ചികിത്സ രീതി കളായ ആയുർ വേദ, യോഗ, സിദ്ധ, ഹോമിയോ പ്പതി, യുനാനി, നാച്യുറോപ്പതി, എന്നിവ യുമായി ആധുനിക വൈദ്യ ശാസ്ത്ര ത്തെ കൂട്ടി ക്കെട്ടരുത് എന്ന് ഐ. എം. എ. ഭാരവാഹികൾ പറഞ്ഞു.

* Tag : ePathramTwitter

ആയുര്‍വേദം പിന്തുടരുക : കൊവിഡ് മുക്തര്‍ക്ക് മാർഗ്ഗ നിർദ്ദേശങ്ങള്‍

കൊവിഡ് ചികിത്സ : ആയുര്‍വേദവും യോഗ യും ഫലപ്രദം എന്ന് ആയുഷ് മന്ത്രാലയം

- pma

വായിക്കുക: , ,

Comments Off on ആയുര്‍വേദ ത്തില്‍ ശസ്ത്ര ക്രിയ : എതിര്‍പ്പുമായി ഐ. എം. എ.

അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​ഹ ദി​നം : ലോക രാജ്യങ്ങള്‍ക്ക് കൂടെ യു. എ. ഇ. യും

November 14th, 2020

logo-world-diabetes-day-november-14-ePathram
ദുബായ് : അന്താരാഷ്ട്ര പ്രമേഹദിന ത്തിൽ പ്രമേഹ രോഗം നിർമ്മാർജ്ജനം ചെയ്യുന്നതി നായി ലോക ജനതയോടൊപ്പം രാജ്യവും കൈ കോര്‍ക്കുന്നു എന്ന് യു. എ. ഇ. ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം.

പ്രമേഹ രോഗത്തിന്റെ സങ്കീർണ്ണതകൾ തടയുന്നതിനും രോഗവു മായി ബന്ധപ്പെട്ട റെറ്റിനോപ്പതി നേരത്തേ കണ്ടെത്തുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ക്ലിനിക്കുകൾ തുറന്നു പ്രവര്‍ത്തനം ആരംഭി ച്ചിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു.

പ്രമേഹത്തിന് ആഗോള തലത്തിൽ അംഗീകരിച്ച ഏറ്റവും പുതിയ ചികിത്സ യും പ്രതി രോധ മരുന്നുകളും രാജ്യത്ത് ലഭ്യമാണ്. രാജ്യത്തെ മൊത്തം ജന സംഖ്യ യുടെ 19% ജന ങ്ങളിലും രോഗബാധ കണ്ടെത്തി യിട്ടുണ്ട്.

നടത്തം, നീന്തല്‍, സൈക്കിളിംഗ് അടക്കമുള്ള പതിവ് വ്യായാമം, ശരീര ഭാരം മിത പ്പെടുത്തല്‍, ആരോഗ്യകര മായ ഭക്ഷണം, പുകയില ഉപ യോഗി ക്കാതിരി ക്കല്‍ എന്നിവ യിലൂടെ ‘ടൈപ്പ് രണ്ട്’ പ്രമേഹത്തെ തടയുവാന്‍ കഴിയും എന്നും അന്താരാഷ്ട്ര പ്രമേഹ ദിനത്തില്‍ അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

SEHA HealthTwitter

Image Credit : WikiPedia   #WorldDiabetesDay

 പ്രമേഹരോഗ ചികിത്സയുടെ മാനദണ്ഡം മാറ്റുന്നു 

പ്രമേഹ ബോധവല്‍ക്കരണം പ്രധാനം : വിദഗ്ദര്‍ 

പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണ ശീലം പ്രധാനം 

 

- pma

വായിക്കുക: , ,

Comments Off on അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​ഹ ദി​നം : ലോക രാജ്യങ്ങള്‍ക്ക് കൂടെ യു. എ. ഇ. യും

മാസ്ക് ധരിക്കാത്ത വര്‍ക്കും പൊതു സ്ഥല ങ്ങളില്‍ തുപ്പുന്ന വര്‍ക്കും 500 രൂപ പിഴ

November 14th, 2020

face-mask-to-avoid-spread-of-covid-19-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ച വ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിനു (കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ്) ഭേദഗതി വരുത്തി. ഇതിന്റെ ഭാഗമായി കൊവിഡ് നിയമ ലംഘന ങ്ങള്‍ക്ക് പിഴ ശിക്ഷ വര്‍ദ്ധിപ്പിച്ചു.

മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവരില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ തുപ്പുന്ന വരില്‍ നിന്നും 500 രൂപ പിഴ ഈടാക്കും. ക്വാറന്റൈന്‍ ലംഘന ത്തിന് 2000 രൂപ യാണ് പിഴ. മരണാനന്തര ചടങ്ങു കളിലെ കൊവിഡ് നിയന്ത്രണ ലംഘന ത്തിന്നും നിയന്ത്രിത മേഖല കളില്‍ കടകള്‍, ഓഫീസുകള്‍ എന്നിവ തുറന്നാല്‍ 2000 രൂപ വീതം പിഴ ചുമത്തും.

കടകളിലും സൂപ്പര്‍ മാര്‍ക്കറ്റു കളിലും ഉപഭോക്താ ക്കളുടെ എണ്ണം നിയന്ത്രി ക്കാത്തവരിൽ നിന്നും അവിട ങ്ങളിൽ സാമൂഹിക അകലം പാലി ക്കാത്ത വരില്‍ നിന്നും 3000 രൂപ പിഴ ഈടാക്കും.

അതു പോലെ പൊതു സ്ഥല ങ്ങ ളില്‍ കൂട്ടം ചേര്‍ന്നാല്‍ (ധര്‍ണ്ണ, റാലി എന്നിവ യുടെ നിയന്ത്രണ ലംഘനം) 5000 രൂപ യും വിവാഹ ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡ ങ്ങള്‍ പാലി ക്കാത്ത വരില്‍ നിന്നും 5000 രൂപ യും പിഴ ഈടാക്കും.

പൊതു ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇരിക്കുന്ന സാഹ ചര്യത്തിലാണ് നിയമം ഭേദ ഗതി ചെയ്ത് പിഴത്തുക ഉയര്‍ത്തുന്നത്.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on മാസ്ക് ധരിക്കാത്ത വര്‍ക്കും പൊതു സ്ഥല ങ്ങളില്‍ തുപ്പുന്ന വര്‍ക്കും 500 രൂപ പിഴ

ഫൈസര്‍ കൊവിഡ് വാക്‌സിന്‍ 90 % ഫലപ്രദം

November 12th, 2020

covid-vaccine-pfizer-and-biontechs-ePathram
ഫൈസര്‍ എന്ന അമേരിക്കന്‍ മരുന്നു കമ്പനി യുടെ കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫല പ്രദം എന്ന് ഇതു വരെയുള്ള പരീക്ഷണ ങ്ങളില്‍ വ്യക്തമായി. മൂന്നാം ഘട്ട പരീക്ഷണ ത്തിനു ശേഷ മാണ് ഈ പ്രഖ്യാപനം വന്നിരി ക്കുന്നത്.

ജര്‍മ്മന്‍ മരുന്നു കമ്പനിയായ ബയേൺ ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസി പ്പിക്കു ന്നത്. അമേരിക്ക യിലും രാജ്യാന്തര തലത്തിലും നടത്തിയ പരീക്ഷണ ങ്ങളില്‍ വിവിധ വിഭാഗ ങ്ങളില്‍ പ്പെട്ടവര്‍ സഹകരിച്ചു. ജൂലായ് 27 ന് തുടങ്ങിയ മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ 43,538 പേര്‍ പങ്കാളി കളായി.

- pma

വായിക്കുക: , , , ,

Comments Off on ഫൈസര്‍ കൊവിഡ് വാക്‌സിന്‍ 90 % ഫലപ്രദം

അസംസ്കൃത ഔഷധങ്ങൾ : പൊതു ജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം

October 22nd, 2020

logo-ayurveda-ePathram
തിരുവനന്തപുരം : ആയുർവേദ സിദ്ധ യുനാനി മരുന്നുകളിൽ ചേർക്കുന്ന അസംസ്കൃത ഔഷധ ങ്ങളുടെ (അങ്ങാടി പച്ച മരുന്നുകൾ) ശേഖരണം, സൂക്ഷിപ്പ്, വിപണനം എന്നിവ സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കുവാൻ ഡ്രഗ്സ് കൺട്രോൾ ആയുർവേദ വിഭാഗം തയ്യാറായി.

പ്രായോഗിക പരിജ്ഞാനം ഉള്ളവർക്കും പൊതു ജന ങ്ങൾക്കും ഇതിലേക്കായി അഭിപ്രായ ങ്ങളും നിർദ്ദേശ ങ്ങളും 2020 ഒക്ടോബര്‍ 31 നു മുമ്പ് സമർപ്പിക്കാം.

വിലാസം:
ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം),
ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം,
ആരോഗ്യഭവൻ, എം. ജി. റോഡ്,
തിരുവനന്തപുരം-695001,
ഇ-മെയിൽ: dcayur @ gmail. com. ഫോൺ: 0471-2335393.

(പി. എൻ. എക്സ്. 3647/2020)

- pma

വായിക്കുക: , , , ,

Comments Off on അസംസ്കൃത ഔഷധങ്ങൾ : പൊതു ജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം

Page 19 of 42« First...10...1718192021...3040...Last »

« Previous Page« Previous « തദ്ദേശ തെരഞ്ഞെടുപ്പ് : കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ
Next »Next Page » നബിദിനം : ഒക്ടോബര്‍ 29 ന് പൊതു അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha