അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ (74) അന്തരിച്ചു. 2022 മെയ് 13 വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ മരണ വാർത്ത അറിയിച്ചത്.
അബുദാബി ഭരണാധികാരിയും യു. എ. ഇ. സായുധ സേന മേധാവിയുമാണ്. രാഷ്ട്ര പിതാവും പ്രഥമ പ്രസിഡണ്ടുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ മൂത്ത മകനായി 1948 ല്‍ അല്‍ ഐനിലെ മൂവൈജി യില്‍ ജനിച്ചു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ രണ്ടാമത്തെ പ്രസിഡണ്ടായി 2004 നവംബറിലാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരമേറ്റത്.
The Ministry of Presidential Affairs has mourned to the UAE people, Arab and Islamic nations and the world the death of President His Highness Sheikh Khalifa bin Zayed Al Nahyan, who passed away on Friday, 13th May, 2022, wishing Allah Almighty to grant him eternal peace#WamNews pic.twitter.com/F1gHCWbZ3L
— WAM English (@WAMNEWS_ENG) May 13, 2022
രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ യു. എ. ഇ. ദേശീയ പതാക താഴ്ത്തി ക്കെട്ടും. പൊതു – സ്വകാര്യ മേഖലക്ക് മൂന്നു ദിവസം ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചു.