വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാലാവസ്ഥ വ്യതിയാന ചാലഞ്ച്

May 26th, 2023

dr-shamsheer-vayalil-announce-the-climate-change-collaboration-oxford-saïd-ePathram
അബുദാബി : യു. എ. ഇ. യിൽ നടക്കുന്ന COP28 ആഗോള ഉച്ച കോടിക്ക് മുന്നോടിയായി, ലോകം എമ്പാടും ഉള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക കാലാവസ്ഥ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ചു. ഓക്സ് ഫോഡ് സർവ്വ കലാശാല യിലെ പ്രശസ്തമായ സെയ്ദ് ബിസിനസ്സ് സ്‌കൂളും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹെൽത്ത് കെയര്‍ കമ്പനികളില്‍ ഒന്നായ ബുർജീൽ ഹോൾഡിംഗ്സും സംയുക്തമായാണ് ചാലഞ്ച് സംഘടിപ്പി ക്കുന്നത്.

‘ബുർജീൽ ഹോൾഡിംഗ്‌സ് ഓക്സ് ഫോഡ് സെയ്ദ് കാലാവസ്ഥാ വ്യതിയാന ചലഞ്ച്’ മത്സരത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അപകട സാദ്ധ്യത കളെ ക്കുറിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇടയില്‍ അവബോധം വളർത്തുകയാണ് ലക്ഷ്യം.

ചാലഞ്ചിന്‍റെ ഭാഗമായി കാലാവസ്ഥാ വ്യതിയാന വുമായി ബന്ധപ്പെട്ട പാഠ്യ പദ്ധതികൾ സമർപ്പിക്കാൻ അദ്ധ്യാപകർക്കും അവസരം ഉണ്ടാകും. ചാലഞ്ചിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈ വർഷം അവസാനം ദുബായിൽ നടക്കുന്ന COP28 ഉച്ചകോടിക്കിടെ പരിഹാര നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.

ഓക്സ് ഫോഡില്‍ അടുത്ത വർഷം നടക്കുന്ന പ്രത്യേക കാലാവസ്ഥാ വ്യതിയാന പരിപാടിയിൽ പങ്കെടുക്കാനും വിജയികൾക്ക് അവസരം ലഭിക്കും.

cop-28-climate-change-collaboration-burjeel-delegation-s-visit-to-oxford-saïd-ePathram

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പങ്കാളിത്തം ചർച്ച ചെയ്യാനായി ബുർജീൽ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ചു. മത്സര ത്തിന്‍റെ കൂടുതൽ വിശാദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

കാലാവസ്ഥാ വ്യതിയാനം മനുഷ്യ രാശി നേരിടുന്ന ഏറ്റവും സങ്കീർണ്ണമായ ഭീഷണി യാണ് എന്നും വിദ്യാർത്ഥികൾ അതിന്‍റെ പ്രത്യാഘാതത്തില്‍ ആണെന്നും ഓക്സ് ഫോഡ് സെയ്ദിലെ പീറ്റർ മൂർസ് ഡീൻ സൗമിത്ര ദത്ത പറഞ്ഞു. ഈ സാഹചര്യത്തിൽ ബുർജീലുമായുള്ള പങ്കാളിത്തത്തിന് ഏറെ പ്രാധാന്യം ഉണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

കാലാവസ്ഥാ പ്രതിസന്ധിയും മറ്റ് വെല്ലു വിളികളും നേരിടാൻ ഓക്സ് ഫോഡിഡ് യൂണി വേഴ്‌സിറ്റി യിലെയും ലോകം എമ്പാടും ഉള്ള സംരംഭക നേതാക്കളെയും സജ്ജരാക്കുന്ന ഓക്സ് ഫോഡ് സെയ്‌ദിലെ ലോക പ്രശസ്ത സ്കോൾ സെന്‍റർ ഫോർ സോഷ്യൽ എന്‍റർ പ്രണർ ഷിപ്പാണ് കാലാവസ്ഥാ വ്യതിയാന ചാലഞ്ച് പരിപാടിക്ക് പിന്തുണ നൽകുക.

യു. എ. ഇ.യിൽ COP28 കാലാ വസ്ഥാ ഉച്ചകോടി നടക്കാന്‍ ഇരിക്കെ കാലാവസ്ഥാ വ്യതിയാന സംരംഭ ത്തിനായി ഓക്സ് ഫോഡിഡ് സെയ്‌ദു മായി സഹകരി ക്കുന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപ കനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

സമൂഹത്തിന്‍റെ ക്ഷേമവും പരിസ്ഥിതി യുടെ ആരോഗ്യവും ആഴത്തിൽ ഇഴ ചേർന്നിരിക്കുന്നു എന്നാണ് ആരോഗ്യ സംരക്ഷണ ദാതാക്കള്‍ എന്ന നിലയിൽ ഞങ്ങളുടെ വിശ്വാസം. കാലാവസ്ഥാ പ്രതിസന്ധി നേരിടാൻ കൂട്ടായ ആഗോള പരിശ്രമം നിർണ്ണായകം തന്നെയാണ്. പുതു തലമുറ യിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അതിന് പരിപോഷി പ്പിക്കുക യാണ് ചാലഞ്ചിന്‍റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തെ ക്കുറിച്ച് വിശദമായി അറിയാൻ താൽപ്പര്യം ഉള്ളവർക്ക് competition @ sbs. ox. ac. uk എന്ന ഇ – മെയില്‍ വിലാസത്തിൽ ബന്ധപ്പെടാം. Twitter

- pma

വായിക്കുക: , , , , , ,

Comments Off on വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാലാവസ്ഥ വ്യതിയാന ചാലഞ്ച്

ഹജ്ജ് സീസണ്‍ അടുത്തതിനാല്‍ ഉംറ തീർത്ഥാടനത്തിന് നിയന്ത്രണം

May 23rd, 2023

kaaba-hajj-eid-ul-adha-ePathram
റിയാദ് : ഉംറ തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി ഹജ്ജ് – ഉംറ മന്ത്രാലയം. ഹജ്ജ് സീസൺ ആരംഭിക്കാറായ പശ്ചാത്തലത്തിലാണ് ഇത്. ഓൺ ലൈൻ വഴിയുള്ള ഉംറ പെർമിറ്റ് ജൂൺ 4 വരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നു സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു.

2023 ജൂൺ 4 (ദുൽഖഅദ് 15) മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കുകയില്ല. ഉംറ വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അനുമതി ലഭിക്കില്ല.

ഉംറ വിസയിലുള്ള എല്ലാ തീർത്ഥാടകരും ഉംറ നിര്‍വ്വഹിച്ച് ജൂൺ 18 നു മുമ്പായി സൗദിയിൽ നിന്നു മടങ്ങണം എന്നും ഉംറ തീർത്ഥാടകരെ ഹജ്ജ് നിർവ്വഹിക്കാൻ അനുവദിക്കില്ല എന്നും മന്ത്രാലയം അറിയിച്ചു.

ഹജ്ജ് കർമങ്ങൾ അവസാനിച്ച ശേഷം മാത്രമേ ഇനി ഉംറ പെർമിറ്റ് ഇഷ്യൂ ചെയ്യുക. എന്നാൽ ഹജ്ജ് തീർത്ഥാടകർക്ക് ഉംറ ചെയ്യാന്‍ തടസ്സങ്ങള്‍ ഇല്ല. വിദേശത്തു നിന്നുള്ള ഹജ്ജ് തീർത്ഥാടകർ കഴിഞ്ഞ ദിവസം മദീനയിൽ എത്തിത്തുടങ്ങി.

- pma

വായിക്കുക: , , , , ,

Comments Off on ഹജ്ജ് സീസണ്‍ അടുത്തതിനാല്‍ ഉംറ തീർത്ഥാടനത്തിന് നിയന്ത്രണം

കെ. എസ്. സി. വനിതാ വിഭാഗം – ബാല വേദി കമ്മിറ്റി

May 19th, 2023

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ (കെ. എസ്. സി.) 2023-24 പ്രവർത്തന വർഷത്തെ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രീത നാരായണൻ (കൺവീനർ), ചിത്ര ശ്രീവത്സൻ, ഷൽമ സുരേഷ് (ജോയിന്‍റ് കൺവീനർമാർ) എന്നിവര്‍ നേതൃത്വം നല്‍കുന്ന വനിതാ വിഭാഗം കമ്മിറ്റിയിൽ അഞ്ജലി ജസ്റ്റിൻ, സുമ വിപിൻ, ബോബി ബിജിത്ത്, മിനി രവീന്ദ്രൻ, അനു ജോൺ, അനീഷ ഷഹീർ, പ്രജിന അരുൺ, പ്രീതി സജീഷ്, രജിത വിനോദ്, റീന നൗഷാദ്, സൗമ്യ അനൂപ്, ഡോ. പ്രതിഭ, നാസിയ ഗഫൂർ, അമീന ഹിഷാം, ശ്രീജ വർഗ്ഗീസ് എന്നിവരേയും അംഗങ്ങളായി തെരഞ്ഞെടുത്തു.

പുതിയ പ്രവർത്തന വർഷത്തെ ബാലവേദി ഭാരവാഹി കളായി അഥീന ഫാത്തിമ (പ്രസിഡണ്ട്), നീരജ് വിനോദ് (സെക്രട്ടറി), അമുദ വിനയൻ, ഷസാ സുനീർ (വൈസ് പ്രസിഡണ്ടുമാര്‍), സൈറ ഗ്രേസ് ഷിജു, യാസീൻ അയൂബ് (ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

* KSC Twitter

- pma

വായിക്കുക: , , , , , ,

Comments Off on കെ. എസ്. സി. വനിതാ വിഭാഗം – ബാല വേദി കമ്മിറ്റി

റോഡുകളില്‍ മുന്നറിയിപ്പുമായി ഫ്ലാഷ്‍ ലൈറ്റുകൾ

May 16th, 2023

abudhabi-police-road-alert-system-in-highways-ePathram
അബുദാബി : ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്ന പുതിയ ഫ്ലാഷ്‍ ലൈറ്റുകൾ അബുദാബി യിലെ പ്രധാന റോഡുകളില്‍ സ്ഥാപിച്ചു. റോഡ് സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി അബു ദാബി പൊലീസ് ഒരുക്കിയ ഈ റോഡ് അലേർട്ട് സംവിധാനം വഴി ഹൈവേകളിലെ വാഹന അപകടം, കൂടാതെ കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍ മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കും.

റോഡില്‍ അപകടം ഉണ്ടായാല്‍ ഡ്രൈവര്‍മാരെ അറിയിക്കാന്‍ ചുവപ്പ്, നീല നിറങ്ങളില്‍ ലൈറ്റുകള്‍ മിന്നിക്കൊണ്ടിരിക്കും.

മൂടല്‍ മഞ്ഞ്, പൊടി, മഴ തുടങ്ങിയ അസ്ഥിരമായ കാലാവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കാന്‍ മഞ്ഞ നിറത്തിലാണ് ഫ്‌ളാഷ് ലൈറ്റുകള്‍ മിന്നുക.

ഇതുവഴി ഡ്രൈവര്‍മാര്‍ വേഗത കുറക്കുകയും സുരക്ഷ ഉറപ്പാക്കാൻ കഴിയുകയും ചെയ്യും. സൗരോർജ്ജവും ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ 200 മീറ്ററിലും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ രാപ്പകല്‍ ഭേദമന്യേ നിറം വ്യക്തമാകുന്ന തരത്തില്‍ പ്രകാശിക്കും. 

- pma

വായിക്കുക: , , , , , ,

Comments Off on റോഡുകളില്‍ മുന്നറിയിപ്പുമായി ഫ്ലാഷ്‍ ലൈറ്റുകൾ

ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു

May 11th, 2023

burjeel-holdings-listed-on-abu-dhabi-securities-exchange-ePathram

അബുദാബി : മികച്ച വളർച്ചാ നിരക്കുമായി കുതിപ്പു തുടർന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ മുന്നില്‍ നില്‍ക്കുന്ന ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തിൽ ഗ്രൂപ്പിന്‍റെ വരുമാനം 1.1 ബില്യൺ ആയി ഉയർന്നപ്പോൾ അറ്റാദായം 121.3 മില്യൺ ദിർഹമായി ഉയർന്നു.

ആശുപത്രികളുടെയും (10.9%) മെഡിക്കൽ സെന്‍ററു കളുടെയും (24.8%) വരുമാനത്തില്‍ ഉണ്ടായ ഗണ്യമായ അഭിവൃദ്ധിയിലൂടെയാണ് ഗ്രൂപ്പ് നേട്ടം കൊയ്തത്.

burjeel-holdings-reports-strong-in-first-quarter-of-2023-ePathram

ബുർജീൽ ഹോൾഡിംഗ്സിന്‍റെ മുൻ‌നിര ആശുപത്രിയായ ബുർ‌ജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനത്തിൽ 32.6% വർദ്ധനവ് ഉണ്ടായി. 22.3 % എന്ന മികച്ച EBITDA മാർജിനും രേഖപ്പെടുത്തി.

പുതിയ സ്പെഷ്യാലിറ്റികളിലെ നിക്ഷേപവും ആസ്തി കളില്‍ ഉടനീളം ഉള്ള വിനിയോഗവും കാരണം ഔട്ട്പേഷ്യന്‍റ്, ഇൻപേഷ്യന്‍റ് എണ്ണത്തിൽ യഥാക്രമം 16.5%, 26.9% എന്നിങ്ങനെയാണ് വർദ്ധനവ്.

യു. എ. ഇ. യിൽ ഉടനീളം 120-തിലധികം പുതിയ ഇൻപേഷ്യന്‍റ് കിടക്കകളും അഞ്ച് പുതിയ മെഡിക്കൽ സെന്‍ററുകളും ഉൾപ്പെടുത്തി പ്രവർത്തനം വിപുലീ കരിക്കുവാന്‍ ഉള്ള പദ്ധതികളും മിഡിൽ ഈസ്റ്റി ലെയും ആഫ്രിക്കയിലെയും പുതിയ പങ്കാളിത്ത പദ്ധതികളുടെ അവലോകനവും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഡോക്ടര്‍.ഷംഷീർ വയലിൽ സ്ഥാപകനും ചെയർ മാനുമായ ബുർജീൽ ഹോൾഡിംഗ്സ് 2022 ൽ റെക്കോർഡ് അറ്റാദായത്തിലൂടെ 52 ശതമാനം വളർച്ചയാണ് കൈ വരിച്ചിരുന്നത്.

ഉയർന്ന വരുമാനം, വർദ്ധിച്ച പ്രവർത്തന ക്ഷമത, കുറഞ്ഞ സാമ്പത്തിക ചെലവുകൾ എന്നിവ ഗ്രൂപ്പിന്‍റെ തുടർ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ പാകുന്നു എന്നാണ് വിലയിരുത്തൽ.

- pma

വായിക്കുക: , , , , , ,

Comments Off on ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു

Page 21 of 59« First...10...1920212223...304050...Last »

« Previous Page« Previous « കാളാവ് സൈതലവി മുസ്ലിയാര്‍ സ്മാരക പുസ്തക അവാര്‍ഡിനായി രചനകള്‍ ക്ഷണിച്ചു
Next »Next Page » പയ്യോളി പെരുമ ഫാമിലി ക്ലബ്ബ് രൂപീകരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha