മഴയും ആലിപ്പഴ വർഷവും : അസ്ഥിര കാലാവസ്ഥ തുടരുന്നു

January 28th, 2023

rain-in-dubai-ePathram
ദുബായ് : രാജ്യത്തെ താപ നില ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു കൊണ്ട് ബുധനാഴ്ച തുടങ്ങിയ ശക്തമായ കാറ്റും മഴയും യു. എ. ഇ. യിൽ തുടരുന്നു. ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി. ഇതോടെ തണുപ്പ് അതി കഠിനം ആവുകയും ചെയ്തു. വിവിധ എമിറേറ്റുകളില്‍ കനത്ത മഴയില്‍ റോഡു കളില്‍ ഗതാഗത തടസ്സവും നേരിട്ടു.

ബുധനാഴ്ച രാവിലെ തുടങ്ങിയ ചാറ്റല്‍ മഴ ഉച്ചയോടെ ശക്തി പ്രാപിച്ചു. ഷാർജയിലേയും ഫുജൈറയിലേ യും മിക്ക സ്കൂളുകളും ബുധനാഴ്ച ഉച്ചയോടെ അടക്കുകയും അവധി നല്‍കുകയും ചെയ്തു.

അബുദാബിയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ മഴ രാത്രിയോടെ കൂടുതല്‍ ശക്തമായി. ഇപ്പോഴും മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്നു.

അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്നും അടിയന്തര ഘട്ടങ്ങളിൽ സൂക്ഷ്മതയോടെയും സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ചും ഡ്രൈവ് ചെയ്യണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ശനിയാഴ്ച കൂടുതൽ മഴ പെയ്യാൻ സാദ്ധ്യത ഉണ്ട് എന്നും  കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. Twitter

- pma

വായിക്കുക: , , , ,

Comments Off on മഴയും ആലിപ്പഴ വർഷവും : അസ്ഥിര കാലാവസ്ഥ തുടരുന്നു

അൽ തവക്കൽ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

January 25th, 2023

al-tawakkal-typing-blood-donation-camp-press-meet-ePathram

അബുദാബി : രക്ത ദാനത്തിന്‍റെ മഹത്വം പ്രവാസി സമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ട് തലസ്ഥാന നഗരിയിലെ പ്രമുഖ സ്ഥാപനമായ അൽ തവക്കൽ ടൈപ്പിംഗ് സെന്‍റര്‍ ജീവനക്കാര്‍ ബോധ വല്‍ക്കരണ ക്യാമ്പും രക്ത ദാനവും സംഘടിപ്പിക്കുന്നു.

മുസ്സഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ (10) യിലാണ് അബു ദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് അൽ തവക്കൽ ടൈപ്പിംഗ് സെന്‍ററിലെ 150 ഓളം ജീവനക്കാര്‍ രക്ത ദാനം ചെയ്യുക എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പോറ്റമ്മ നാടിനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചു കൊണ്ട് യു. എ. ഇ. യുടെ 51 ആം ദേശീയ ദിനത്തിൽ ആരംഭം കുറിച്ച രക്ത ദാന പരിപാടിയുടെ സമാപനം കൂടിയാണ് 2023 ജനുവരി 27 വെള്ളിയാഴ്ച ഒരുക്കുന്ന രക്ത ദാന ക്യാമ്പ്.

കേരളത്തിലെ പൊതു സമൂഹത്തിലും അൽ തവക്കല്‍ ടീം സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പ്രളയം, ഉരുൾ പൊട്ടൽ, കൊവിഡ് വ്യാപന സാഹചര്യങ്ങളും കേരളത്തിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളില്‍ അൽ തവക്കല്‍ ടീം സജീവമായി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

സ്വദേശികളും വിദേശികളുമായ സാമൂഹ്യ സേവന രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന രക്തദാന ക്യാമ്പ് പരിപാടി യിൽ സാമൂഹ്യ സേവന രംഗത്തും മറ്റു ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന തിനായി തവക്കല്‍ മാനേജ് മെന്‍റിന്‍റെ കീഴില്‍ സ്ഥാപനത്തിലെ ജീവനക്കാരേയും കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് സന്നദ്ധ സേവകരുടെ കൂട്ടായ്മയായി ‘തവക്കൽ വളണ്ടിയേഴ്സി’ ന് രൂപം നൽകും.

ഇതോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഴ്സ് യൂണിറ്റിനു രൂപം നൽകി അടിയന്തര ഘട്ടത്തിൽ ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കുവാന്‍ സംവിധാനം ഒരുക്കും എന്നും തവക്കല്‍ മാനേജിംഗ് ഡയറക്ടര്‍ സി. കെ. മൻസൂർ പറഞ്ഞു.

അൽ തവക്കല്‍ ജനറൽ മാനേജർ സി. മുഹിയുദ്ദീൻ, സീനിയർ ജനറൽ മാനജർമാരായ കെ. ദേവദാസൻ, എം. ഷാജഹാൻ, പി. ഫൈസൽ അലി, കെ. വി. മുഹമ്മദ് ഷരീഫ്, സി. ഷമീർ, എൻ. മുഹമ്മദ് ആസിഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

യു. എ. ഇ. യില്‍ 26 വർഷത്തെ സേവന പാരമ്പര്യമുള്ള അൽ തവക്കൽ ടൈപ്പിംഗ് സെന്‍ററിന് പത്തില്‍ അധികം ബ്രാഞ്ചുകളും 150 ൽ പരം വിദഗ്ധ പരിശീലനം ലഭിച്ച പരിചയസമ്പന്നരായ ജോലിക്കാരും ഉണ്ട്.

നവീന സാങ്കേതിക സംവിധാനങ്ങള്‍ മികവുറ്റ രീതിയില്‍ പ്രാവര്‍ത്തികമാക്കി പുതു യുഗത്തിന്‍റെ മാറ്റങ്ങൾ ഉള്‍ക്കൊണ്ടും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചും എറ്റവും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാവുന്ന ആൽഫാ തവക്കൽ എന്ന പ്രീമിയം സർവ്വീസ് വിഭാഗം ഉടന്‍ തുടങ്ങുന്നു എന്നും അൽ തവക്കല്‍ മാനേജ്മെന്‍റ് അറിയിച്ചു.  Twitter

- pma

വായിക്കുക: , , , , , , ,

Comments Off on അൽ തവക്കൽ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

2023 : ഇയർ ഓഫ് സസ്റ്റൈനബിലിറ്റി

January 22nd, 2023

sheikh-mohamed-bin-zayed-ePathram
അബുദാബി : 2023 യു. എ. ഇ. യുടെ സുസ്ഥിരതാ വർഷം (ഇയർ ഓഫ് സസ്റ്റൈനബിലിറ്റി) എന്ന് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

ഐക്യ രാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥ വ്യതിയാന ഉച്ച കോടി ‘കോപ് 28 ന്‍റെ ആതിഥേയർ എന്ന നിലയിൽ യു. എ. ഇ. യുടെ പങ്ക് നിറവേറ്റാൻ പ്രതിജ്ഞാ ബദ്ധമായിരിക്കും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിലാണ് ഉച്ചകോടി നടക്കുക.

Twitter – W A M – 2023 The Year Of Sustainability

- pma

വായിക്കുക: , , , , , , ,

Comments Off on 2023 : ഇയർ ഓഫ് സസ്റ്റൈനബിലിറ്റി

ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് എടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം

January 18th, 2023

credit-card-ePathram
അബുദാബി : ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റ് എടുത്തവര്‍ യാത്രയില്‍ ക്രെഡിറ്റ് കാര്‍ഡ് കൈയ്യില്‍ കരുതണം എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. എയര്‍ പോര്‍ട്ടില്‍ എത്തുമ്പോൾ ക്രെഡിറ്റ് കാർഡ് കൈയിൽ ഇല്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കരുതണം എന്നും അധികൃതർ ഓര്‍മ്മിപ്പിച്ചു. ഇനി മുതൽ ചെക്ക് ഇൻ സമയത്ത് അധികൃതർ ആവശ്യപ്പെട്ടാല്‍ ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ നൽകേണ്ടി വരും. റാൻഡം ചെക്കിംഗ് ആയിരിക്കും നടത്തുക.

മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റ് എടുത്തതെങ്കില്‍ അയാളുടെ ഓതറൈസേഷന്‍ ലെറ്ററും കാര്‍ഡിന്‍റെ കോപ്പിയും കയ്യില്‍ വെക്കണം. ഈ നിബന്ധനകള്‍ മുന്‍പും ഉണ്ടായിരുന്നു എങ്കിലും പല ഇടങ്ങളിലും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വീണ്ടും കര്‍ശ്ശനമാക്കിയത്. എന്നാല്‍ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുക്കുന്നവരെ ഈ നിയമം ബാധിക്കില്ല.

യാത്രാ വേളകളില്‍ പണം, ആഭരണങ്ങള്‍, അവശ്യ മരുന്നുകള്‍, ഡോക്യുമെന്‍റുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ യാത്രക്കാര്‍ ഹാന്‍ഡ് ബാഗില്‍ കരുതണം എന്നും എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് എടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം

ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്‍ നാഷണൽ മീഡിയ ഓഫീസ് ചെയർമാന്‍

January 18th, 2023

national-media-office-chairman-sheikh-zayed-bin-hamdan-bin-zayed-al-nahyan-ePathram
അബുദാബി : നാഷണല്‍ മീഡിയാ ഓഫീസ് ചെയർ മാനായി ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാനെ നിയമിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രി പദവിയുള്ള കാബിനറ്റ് റാങ്കോടെയാണ് നിയമനം.

അബുദാബി ഗവൺമെൻ്റ് മീഡിയ ഓഫീസിന് പകരമാണ് പുതിയ നാഷണല്‍ മീഡിയാ ഓഫീസ് എന്ന സ്ഥാപനം രൂപീകരിച്ചിട്ടുള്ളത്. ക്രിയേറ്റീവ് മീഡിയ അഥോറിറ്റിയും അബുദാബി മീഡിയ കമ്പനിയും ഇതിന്‍റെ കീഴിൽ പ്രവർത്തിക്കും.

രാജ്യത്തെ മാധ്യമ നിയമങ്ങളും ചട്ടങ്ങളും നിർദ്ദേശി ക്കുക, വികസിപ്പിക്കുക, അവലോകനം ചെയ്യുക, രാജ്യത്തിന്‍റെ മാധ്യമ കാഴ്ചപ്പാടും സന്ദേശവും ഏകോപിപ്പിച്ച് പ്രസിദ്ധം ചെയ്യുക, പ്രാദേശിക – രാജ്യാന്തര മാധ്യമ മേഖലയെ ശക്തിപ്പെടുത്തുക, രാജ്യതാൽപര്യം സംരക്ഷിക്കുക, രാജ്യത്തെ മാധ്യമ വ്യവസായത്തെ നയിക്കാൻ വൈദഗ്ധ്യമുള്ള തലമുറയെ ശാക്തീകരിക്കുക, മാധ്യമങ്ങൾക്ക് ഇടയിൽ സഹകരണം വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ദൗത്യങ്ങള്‍. സ്വദേശത്തും വിദേശത്തുമുള്ള യു. എ. ഇ. യുടെ മാധ്യമ വിവരണങ്ങൾ തയ്യാറാക്കുക, വിലയിരുത്തുക, അവലോകനം ചെയ്യുക എന്നിവ നാഷണല്‍ മീഡിയാ ഓഫീസിന്‍റെ ഉത്തരവാദിത്വമാണ്.

- pma

വായിക്കുക: , , , , ,

Comments Off on ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്‍ നാഷണൽ മീഡിയ ഓഫീസ് ചെയർമാന്‍

Page 23 of 58« First...10...2122232425...304050...Last »

« Previous Page« Previous « ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ വര്‍ഷം അവശ്യ സാധന വില വര്‍ദ്ധിക്കില്ല
Next »Next Page » ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് എടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha