ചടുല സംഗീതത്തിൽ നൃത്തത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ‘റിച്ച് മാൻ’ എന്ന സംഗീത ദൃശ്യാവിഷ്‌കാരം റിലീസ് ചെയ്തു. യു. എ. ഇ. യിൽ ചിത്രീകരിച്ച ഈ ആൽബത്തിൽ ടിക് ടോക് താരം ഫുക്രൂ പ്രധാന വേഷത്തിൽ എത്തുന്നു.
ഗള്‍ഫില്‍ ജോലി തേടി എത്തിയ ഒരു ശരാശരി മലയാളി ചെറുപ്പക്കാരന്‍റെ ജീവിതം ചിത്രീകരിക്കുന്ന ഈ ഗാന ശില്പ ത്തിന്‍റെ രചന നിർവ്വഹിച്ച് സംവിധാനം ചെയ്തത് ഷഫീഖ് നാറാണത്ത്.
സംഗീതവും ആലാപനവും റാഷിദ് ഈസ.
സ്ക്രിപ്റ്റ്: ഫാബിത്ത് രാമപുരം. നൃത്തത്തിനും ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ആല്‍ബത്തിന്‍റെ കൊറിയോഗ്രഫി രാഹുൽ രാമചന്ദ്രൻ.
ക്യാമറ : അനസ് ഹംസ. എഡിറ്റിങ് : അമീൻ പാലക്കൽ. റെക്കോർഡിംഗ് : ആൻസർ വെഞ്ഞാറമൂട്, മ്യൂസിക് പ്രോഗ്രാമിംഗ് : അനു അംബി. കോഡിനേഷൻ : ബാബു ഗുജറാത്ത്, പി. എം. എ. റഹിമാൻ. ജുനൈദ് മച്ചിങ്ങൽ, പോസ്റ്റര്‍ ഡിസൈന്‍ : ഷമീര്‍.
എസ്. ബി. ആർ. പ്രൊഡക്ഷൻ ബാനറില്‍ നിര്‍മ്മിച്ച് സർബത്ത് മീഡിയ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ‘റിച്ച് മാൻ’ എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടും വിധമാണ് ഒരുക്കിയിരിക്കുന്നത്.
ഫുക്രുവിനോടൊപ്പം ഹനീഫ് കുമരനെല്ലൂർ, സമീർ കല്ലറ, തള്ളല്ല കേട്ടോളിൻ അബ്ദു റഹിമാൻ, ബെൻസർ, സുധീർ, വിഷ്ണു നാട്ടായിക്കല്‍, ശ്രീലക്ഷ്മി, പി. എം. അബ്‌ദുൽ റഹിമാൻ, റസാഖ് വളാഞ്ചേരി തുടങ്ങി നിരവധി കലാകാരന്മാര്‍ ഭാഗമാവുന്നു.
സര്‍ബത്ത് മീഡിയയുടെ യാ സലാം ഇമാറാത്ത്, പ്രണയം പൂക്കും താഴ്വാരം എന്നീ സാംഗീത ശില്പങ്ങള്‍ക്കു ശേഷം ഒരുക്കിയ റിച്ച് മാന്‍ എല്ലാതരം സംഗീത പ്രേമികള്‍ക്കും ഇഷ്ടപ്പെടും വിധമാണ് റാഷിദ് ഈസ, ഷഫീഖ് നാറാണത്ത് ടീം ഒരുക്കിയിരിക്കുന്നത്.