കൂടുതല്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി യു. എ. ഇ. എക്‌സ്‌ചേഞ്ച്

July 21st, 2015

ദുബായ് : പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ ചേഞ്ചിന്റെ ജീവ കാരുണ്യ വിഭാഗവും ദുബായ് കമ്യൂണിറ്റി ഡെവലപ്‌ മെന്റ് അതോറിറ്റിയും വിവിധ സാമൂഹിക ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ നടപ്പാക്കാനായി യോജിച്ച് പ്രവര്‍ത്തിക്കും.

സന്നദ്ധ പ്രവര്‍ത്തന ങ്ങളില്‍ ആളു കളെ ശാക്തീകരിക്കുകയും അതിന് ആവശ്യ മായ പിന്തുണ നല്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് യു. എ. ഇ. എക്‌സ്‌ ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു പറഞ്ഞു.

പ്രാദേശിക സാമൂഹിക ഗ്രൂപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍, ഗവണ്മെന്റ് ഡിപ്പാര്‍ട്ടു മെന്റുകള്‍ തുടങ്ങിയവയ്ക്ക് ഗുണകര മാകും വിധ ത്തിലാണ് ഇതു നടപ്പാ ക്കുക. സമൂഹ ത്തിന്റെ വികസന ത്തിനായി സ്വകാര്യ മേഖലയ്ക്ക് ഏറെ ചെയ്യാ നാവും എന്ന് സി. ഡി. എ. യുടെ സോഷ്യല്‍ പ്രോഗ്രാം ആന്‍ഡ് സര്‍വീസ് സി. ഇ. ഒ. ഡോക്ടര്‍ സയിദ് മുഹമ്മദ് അല്‍ ഹഷ്മി പറഞ്ഞു.

ദുബായില്‍ ജീവിക്കുന്ന വരുടെ ജീവിത സാഹചര്യ ങ്ങള്‍ മെച്ച പ്പെടുത്തുന്ന തിന് വിവിധ പ്രവര്‍ത്തന ങ്ങള്‍ ഏകോപിപ്പിക്കുക യാണ് യു. എ. ഇ. എക്‌സ്‌ചേഞ്ചും ദുബായ് ഡെവല പ്‌മെന്റ് അതോറിറ്റി യും ലക്ഷ്യമിടുന്നത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on കൂടുതല്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി യു. എ. ഇ. എക്‌സ്‌ചേഞ്ച്

ഗാസ്സ യിലെ സ്കൂളുകള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നു

July 21st, 2015

ദുബായ് : പ്രമുഖ വ്യാപാര ശൃംഗല യായ ലുലു ഗ്രൂപ്പ്, ദുബായ് കെയേര്‍സു മായി സഹകരിച്ചു കൊണ്ട് ഗാസയിലെ സ്‌കൂള്‍ നടത്തിപ്പ് ഏറ്റെടു ക്കുന്നു. ആഗോള തലത്തില്‍ ലുലു ഗ്രൂപ്പ് നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗ മായാണ് സ്‌കൂള്‍ നടത്തിപ്പ് ഏറ്റെടു ക്കുന്നത് എന്ന് ലുലു പ്രതിനിധികള്‍ അറിയിച്ചു.

ഇതു സംബന്ധിച്ച കരാറില്‍ ദുബായ് കെയേര്‍സ് സി. ഇ. ഒ. താരിഖ് അല്‍ ഗൂര്‍ഗ്, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം. എ. സലീം എന്നിവര്‍ ഒപ്പു വെച്ചു. ദുബായ് കെയേര്‍സ് ധന സമാ ഹരണ വിഭാഗം ഡയറക്ടര്‍ അമല്‍ അല്‍റിദ, ലുലു മേഖലാ ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഗാസ യിലെ ഉള്‍പ്രദേശ ങ്ങളില്‍ മൂന്നു മുതല്‍ ആറു വയസ്സു വരെയുള്ള കുഞ്ഞു ങ്ങള്‍ക്ക് മതി യായ പരിരക്ഷണം ലഭ്യ മാക്കാനും വിദ്യാഭ്യാസം നല്‍കാനും ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതി യിലാണ് ലുലു ഗ്രൂപ്പ് പങ്കാളി കളാകുന്നത്.

പ്രീസ്‌കൂളുകള്‍ ഏറ്റെടുത്ത് മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും നവീകരിക്കുകയും ചെയ്യുന്ന പദ്ധതി യാണ് ദുബായ് കെയേര്‍സ് വിഭാവനം ചെയ്യുന്നത്. നൂറു കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ആഗോള തലത്തില്‍ ലുലു ഇത്തരം പ്രവര്‍ത്തന ങ്ങള്‍ തുടരുമെന്ന് എം. എ. സലീം പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on ഗാസ്സ യിലെ സ്കൂളുകള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നു

ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍

July 18th, 2015

liwa-dates-festival-ePathram
അബുദാബി : വ്യത്യസ്ഥ നിറ ത്തിലും വലിപ്പ ത്തിലും രുചി യിലുമുള്ള ഈന്ത പ്പഴ ങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കുന്ന 11ആമത് ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍ 30 വരെ അബുദാബി യുടെ പശ്ചിമ മേഖല യായ ലിവ യിലെ അല്‍ ഗര്‍ബിയ യില്‍ നടക്കും.

യു. എ. ഇ. യിലെ ഈന്ത പ്പഴങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശനവും വില്പന യുമാണ് ലിവ ഈന്തപ്പഴോൽസവ ത്തിൽ നടക്കുക. ഈന്തപ്പഴ ങ്ങള്‍ക്ക് പുറമെ ഈന്തപ്പഴ അച്ചാറുകള്‍, ഉപ്പിലിട്ട ഈന്ത പ്പഴം, ഈന്ത പ്പഴം കൊണ്ടുള്ള സോസു കള്‍, ഹലുവ, ജ്യൂസ്, സ്‌ക്വാഷ്, തേന്‍ എന്നിവ യെല്ലാം സന്ദര്‍ശ കര്‍ക്കായി അണി നിരത്തും. യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയും അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെയര്‍മാനു മായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍തൃത്വ ത്തില്‍ സാംസ്‌കാരിക വിഭാഗ ത്തിലെ ഹെറി റ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റി യാണ് ഡേറ്റ് ഫെസ്റ്റിവല്‍ സംഘടി പ്പിക്കുന്നത്.

യു. എ. ഇ. യിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലിവ ഈന്തപ്പഴോൽസവ ത്തിന്റെ പ്രധാന ലക്ഷ്യ ങ്ങളി ലൊന്ന്. ഇതിന്റെ ഭാഗമായി പ്രത്യേകം മത്സര ങ്ങളും സംഘടി പ്പിക്കു ന്നുണ്ട്. 60 ലക്ഷം ദിര്‍ഹ ത്തിന്റെ സമ്മാന ങ്ങളാണ് ഇക്കുറി വിജയി കള്‍ക്ക് ലഭിക്കുക. യു. എ. ഇ. യിലേക്ക് ഈ സീസണില്‍ ഏറ്റവും അധികം വിനോദ സഞ്ചാരി കളെ ആകര്‍ഷിക്കുന്ന ലിവ ഈന്തപ്പഴോൽ സവ ത്തിലേക്ക് എഴുപതിനായിരം സന്ദര്‍ശകരെ യാണ് ഇപ്രാവശ്യം പ്രതീക്ഷി ക്കുന്നത്.

ജൂലായ് 22 മുതല്‍ 30 വരെ ദിവസവും വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ നടക്കുന്ന ഡേറ്റ് ഫെസ്റ്റിവലില്‍ ഇമാറാത്തി കളുടെ തനതു കലാ സാംസ്കാരിക പരിപാടി കളും അരങ്ങേറും. പ്രാദേശിക മായി വിളയിച്ചെടുത്ത പലതരം പച്ചക്കറി കളും പഴങ്ങളും ഈ ഉത്സവ ത്തിന്റെ ഭാഗമാവും.

കൃത്രിമ വള ങ്ങള്‍ ഉപയോ ഗിക്കാതെ കൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറി കള്‍ മേള യിലെ പ്രധാന ആകര്‍ഷണ മാണ്. ഭിന്ന ശേഷി ക്കാരായ ആളു കളുടെയും ശാരീരിക ക്ഷമത കുറഞ്ഞ ആളു കളുടെയും കൂട്ടായ്മ യില്‍ വിളയി ച്ചെടുത്ത ജൈവ പച്ചക്കറി കള്‍ അവര്‍ തന്നെ ഇവിടെ പ്രദര്‍ശി പ്പിക്കുകയും കച്ചവടം ചെയ്യുന്നതും മേള യിലെ ശ്രദ്ധേയ കാഴ്ച യാണ്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍

മിഡിയോര്‍ അബുദാബി പ്രവര്‍ത്തനം ആരംഭിച്ചു

July 8th, 2015

medeor-24x7-hospital-of-vps-helth-care-ePathram
അബുദാബി : ആരോഗ്യ രംഗത്ത് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി. പി. എസ്. ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭ മായ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി യായ മിഡിയോർ അബുദാബി നഗര ഹൃദയമായ മദീനാ സായിദിൽ പ്രവര്‍ത്തനം ആരംഭിച്ചു.

എമിറേറ്റ്‌സ് റെഡ് ക്രെസന്റ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ ഡോ. ഹംദാൻ മുസല്ലം അൽ മസ്‌റോയ്, സേഹ ചെയർമാൻ മുഹമ്മദ് റാഷിദ് അഹ്‌മദ് ഖലഫ് അൽ ഹാമിലി എന്നിവർ ചേർന്നാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്.

ഹാമദ് റാഷദ് ഹാമദ് അൽ ദാഹിരി, വി. പി. എസ്. ഹെൽത്ത്‌ കെയർ മാനേജിംഗ് ഡയറക്‌ടർ ഡോക്ടര്‍ ഷംഷീർ വയലിൽ, അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മെംബറും ലുലു ഗ്രൂപ്പ് കമ്പനീസ് എം. ഡി. യുമായ എം. എ. യൂസഫലി തുടങ്ങിയവര്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കിടത്തി ചികിത്സിക്കാൻ 80 കിടക്കകളോടെ യുള്ള മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രി യില്‍ 24 വൈദ്യ വിഭാഗ ങ്ങളുമായി നൂതന ബയോ മെഡിക്കൽ സാങ്കേതിക മികവും ദിവസം 1,200 ഓളം രോഗികളെ പരിശോധി ക്കാനുള്ള ഔട്ട്‌ പേഷ്യന്റ് സൗകര്യവും ഒരുക്കി യിട്ടുണ്ട്.

പീഡിയാട്രിക് ആംബുലൻസ് സൗകര്യ ത്തോടെയുള്ള നിയോനേറ്റൽ ഇന്റൻസീവ് വിഭാഗ മുള്ള സ്വകാര്യ മേഖലയിലെ ഏക ആശുപത്രി യാണ് മിഡിയോർ എന്നും ആഴ്ച യില്‍ എല്ലാ ദിവസവും 24 മണിക്കൂറും മിഡിയോ ന്റെ എല്ലാ വിഭാഗവും പ്രവർത്തന ക്ഷമമായിരിക്കും എ ന്നും ഉദ്ഘാടന ത്തോട് അനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളന ത്തിൽ വി. പി. എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ ഷംസീർ വയലിൽ പറഞ്ഞു. അബുദാബി നഗരത്തിലെ മുറൂർ – ജവാസാത്ത് റോഡ് ജംക‌്ഷനിലാണ് 14 നിലകളിലായി പുതിയ ആശുപത്രി മന്ദിരം സ്‌ഥിതി ചെയ്യുന്നത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on മിഡിയോര്‍ അബുദാബി പ്രവര്‍ത്തനം ആരംഭിച്ചു

പെപ്പര്‍മില്‍ പുതിയ ശാഖ ബനിയാസില്‍ തുറന്നു

June 23rd, 2015

peppermill-inaugurate-chef-dilip-johri-shafina-yousef-ali-with-nikita-gandi-ePathram
അബുദാബി : ടേബിള്‍സ് ഫുഡ് കമ്പനി യുടെ കീഴിലുള്ള ‘പെപ്പര്‍മില്‍ റെസ്റ്റൊറന്റ്’ പുതിയ ശാഖ അബുദാബി ബനിയാസിലെ ബവ്ബാത് അല്‍ ശര്‍ക് മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

ടേബിള്‍സ് ഫുഡ് കമ്പനി സി. ഇ. ഓ. ഷഫീന യൂസഫലി, മാസ്റ്റര്‍ ഷെഫ് ഇന്ത്യ സീസണ്‍ 4 വിജയി ഷെഫ് നികിത ഗാന്ധി, ഷെഫ് ദിലിപ് ജോഹരി എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങ് നിര്‍വ്വഹിച്ചത്.

അബുദാബി അല്‍വഹ്ദ മാളിലും സലാം സ്ട്രീറ്റിലെ ഈസ്റ്റേണ്‍ മാംഗ്രോവ്സ് റിസോര്‍ട്ടിലുമാണ് പെപ്പര്‍മില്‍ റെസ്റ്റൊറന്റ് പ്രവര്‍ത്തി ക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണ ത്തിന്റെ രുചി വൈവിധ്യ ങ്ങള്‍ വിദേശി കള്‍ക്കും കൂടി പകര്‍ന്നു നല്‍കാനായി തുടങ്ങിയ ഈ സ്ഥാപനം അബുദാബി യിലെ മൂന്നാമത് ശാഖയാണ്‌ ഇപ്പോള്‍ ബനിയാസില്‍ തുറന്നത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on പെപ്പര്‍മില്‍ പുതിയ ശാഖ ബനിയാസില്‍ തുറന്നു

Page 30 of 45« First...1020...2829303132...40...Last »

« Previous Page« Previous « അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം 24 മുതല്‍
Next »Next Page » അമിതവണ്ണം : യൂണിവേഴ്സല്‍ ആശുപത്രിയില്‍ ക്യാമ്പയിന്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha