ഇറാഖ് അൽ ഖൈദയുടെ പിടിയിൽ

January 5th, 2014

iraq-war-epathram

ഫല്ലൂജ: ഇറാഖിലെ പ്രമുഖ നഗരങ്ങൾ അൽ ഖൈദയുടെ പൂർണ്ണമായ നിയന്ത്രണത്തിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൽ ഖൈദയുടെ പിന്തുണയുള്ള സുന്നി വിഭാഗം ഫല്ലൂജ, റമാദി എന്നീ പ്രമുഖ നഗരങ്ങൾ തങ്ങളുടെ പിടിയിൽ ആക്കിയതോടെ സർക്കാർ സംവിധാനങ്ങൾ ഇവിടെ പൂർണ്ണമായും പരാജയപ്പെട്ടു. അൻബാർ പ്രവിശ്യയിൽ റോക്കറ്റ് വിക്ഷേപിണികളും, ഗ്രനേഡുകളും ഉപയോഗിച്ച് ശക്തമായ മുന്നേറ്റം നടത്തുന്ന അൽ ഖൈദ പോരാളികൾ തന്ത്ര പ്രധാനമായ കാർമ നഗരവും പിടിച്ചെടുത്തു. ഫല്ലൂജയിൽ വെള്ളിയാഴ്ച്ച രാത്രി മുഴുവനും ശനിയാഴ്ച്ച പകലും നടന്ന കനത്ത ഷെൽ വർഷത്തിൽ 19 പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.

പ്രധാനമന്ത്രി നൌറി അൽ മലീകി നേതൃത്വം നല്കുന്ന ഷിയാ സർക്കാരിന് സുന്നി വിഭാഗം നടത്തുന്ന ഈ സായുധ കലാപം വമ്പിച്ച വെല്ലുവിളിയാണ് ഉയർത്തുന്നത്. അമേരിക്കൻ സൈന്യം ഇറാഖിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ഇറാഖിലെ സുരക്ഷാ സംവിധാനങ്ങളുടെ തകർച്ചയിലേക്കാണ് ഇപ്പോഴത്തെ അവസ്ഥ വിരൽ ചൂണ്ടുന്നത്. ഭീകരാക്രമണത്തെ ചെറുക്കുന്ന ഗോത്ര വർഗ്ഗ പോരാളികൾക്കും ഇറാഖ് സർക്കാരിനും “എല്ലാ വിധ” സഹായങ്ങളും തങ്ങൾ ചെയ്യുന്നതായി വാഷിംഗ്ടണിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഇറാഖ് അൽ ഖൈദയുടെ പിടിയിൽ

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

October 14th, 2013

nobel-prize-for-economics-2013-ePathram
സ്റ്റോക്ക്‌ ഹോം : സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക വിദഗ്ദരായ യുജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്ക് ലഭിച്ചു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാന ത്തില്‍ ആസ്തി കളുടെ വില നിശ്ചയി ക്കുന്നതിനുള്ള പഠന ത്തിനാണ് ബഹുമതി. ഇവരുടെ പഠനം ഓഹരി കളുടെയും കടപ്പത്ര ങ്ങളുടെയും ഭാവി മൂല്യനിര്‍ണയ ത്തിനു വഴി തുറന്നതായി നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. ആസ്തികള്‍ക്ക് തെറ്റായ മൂല്യ നിര്‍ണയം നടക്കുന്നതു സാമ്പത്തിക പ്രതിസന്ധി ക്ക് കാരണമാകും. എന്നാല്‍ ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാക്കളുടെ പഠനം ആസ്തികളുടെ ശരിയായ മൂല്യ നിര്‍ണയത്തിന് സഹായിക്കും.

ഷിക്കാഗോ സര്‍വ കലാ ശാല യിലെ പ്രൊഫസര്‍മാരാണ് യൂജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ എന്നിവര്‍. യേല്‍ സര്‍വ കലാ ശാല യിലെ പ്രൊഫസറാണ് റോബര്‍ട്ട് ജെ. ഷില്ലര്‍.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

Page 14 of 14« First...1011121314

« Previous Page « ശൈശവ വിവാഹ ത്തിന് എതിരായ യു. എന്‍ പ്രമേയ ത്തില്‍ ഇന്ത്യ ഒപ്പു വെച്ചില്ല
Next » മലയില്‍ ബ്രദേഴ്സ് കുടുംബ സംഗമം ബുധനാഴ്ച »



മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha