ദുബായ് : കോഴിക്കോട് സമോറിൻസ് ഗുരുവായൂരപ്പൻ കോളേജ് യു. എ. ഇ. ചാപ്റ്റർ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സുമിതാ ജേക്കബ് (പ്രസിഡണ്ട്), പ്രസീജ പീറ്റർ (ജനറൽ സെക്രട്ടറി), റിസ്‌ലി യാസീൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ദുബായ് : കോഴിക്കോട് സമോറിൻസ് ഗുരുവായൂരപ്പൻ കോളേജ് യു. എ. ഇ. ചാപ്റ്റർ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സുമിതാ ജേക്കബ് (പ്രസിഡണ്ട്), പ്രസീജ പീറ്റർ (ജനറൽ സെക്രട്ടറി), റിസ്‌ലി യാസീൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
- pma
വായിക്കുക: പൂര്വ വിദ്യാര്ത്ഥി, സംഘടന, സ്ത്രീ
അബുദാബി : ബി. ടി. എസ്. പൂക്കോയ തങ്ങൾ സ്മാരക വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. പ്രവാസി കൂട്ടായ്മ അബുദാബി കടപ്പുറം മുസ്ലിം വെൽഫെയർ അസ്സോസിയേഷൻ സംഘടിച്ച പരിപാടിയിലാണ് വിവിധ വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചത്.
അസ്സോസിയേഷൻ അംഗങ്ങളുടെ മക്കളായ അഹ്‌ലാം അലി (ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും എം. എസ്. സി. ഫോറൻസിക് സൈക്കോളജി യിൽ ഉന്നത വിജയം), റിഹാൻ ഹനീഫ് (എസ്. എസ്. എൽ. സി. യിൽ ഉന്നത വിജയം), മാലിക് ബിൻ അനസ് മദ്രസ്സയിൽ നിന്നും ഉയർന്ന മാർക്ക് നേടി പാസ്സായ സുഹൈൽ സെയ്തു മുഹമ്മദ് എന്നിവരെ ആദരിച്ചത്.
ചാലിൽ റഷീദ് പ്രാർത്ഥന നടത്തി. രക്ഷാധികാരി കളായ പി. കെ. ബദറു, പി. വി. ജലാൽ, സ്കീം കൺവീനർ ടി. എസ്. അഷ്‌റഫ്, മറ്റു ഭാര വാഹികളായ നിഷാക് കടവിൽ, പി. എ. അബ്ദുൽ കലാം, നാസർ പെരിങ്ങാട്ട് എന്നിവർ സംസാരിച്ചു.
അബുദാബിയിലെ റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി. സി. അബ്ദുൽ സബൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. കെ. ജലാൽ സ്വാഗതവും ട്രഷറര്‍ ഫൈസൽ കടവിൽ നന്ദിയും രേഖപ്പെടുത്തി.
- pma
വായിക്കുക: chavakkad, കുട്ടികള്, പൂര്വ വിദ്യാര്ത്ഥി, പ്രവാസി, ബഹുമതി, വിദ്യാഭ്യാസം, സംഘടന
അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ ‘വേൾഡ് ഓഫ് ഹാപ്പിനസ്’ ഒരുക്കുന്ന ഈദ് മൽഹാർ സീസൺ-3 വൈവിധ്യമാർന്ന പരിപാടികളോടെ 2025 ജൂൺ 14 ശനിയാഴ്ച വൈകുന്നേരം അഞ്ചര മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രധാന വേദിയിൽ അരങ്ങേറും.
പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫിന്റെ നേതൃത്വ ത്തിൽ നടക്കുന്ന ‘ഇശൽ സന്ധ്യ’ ഈ പ്രോഗ്രാമിന്റെ മുഖ്യ ആകർഷകമായിരിക്കും. സജിലാ സലിം, അസിൻ വെള്ളറ, സാഖി, ശ്യാം ലാൽ, സന്ധ്യ എന്നിവരും യു. എ. ഇ. യിലെ വേദികളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന പ്രവാസി കലാ പ്രതിഭകളായ നസ്മിജ ഇബ്രാഹിം, ഡോക്ടർ ഷാസിയ, റാഫി പെരിഞ്ഞനം, സുഹൈൽ ഇസ്മായിൽ, അൻസർ വെഞ്ഞാറമൂട്, അജ്മൽ, നജ്മീർ തുടങ്ങിയവരും മറ്റു പ്രവാസി കലാകാരന്മാരും ഈദ് മൽഹാറിൽ ഭാഗമാവും.
ഷഫീൽ കണ്ണൂർ പരിപാടികൾക്ക് നേതൃത്വം നൽകും. ഫാത്തിമ ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ കെ. പി. ഹുസൈൻ മുഖ്യ അതിഥിയായി സംബന്ധിക്കും.
പ്രോഗ്രാമിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും എന്നും സംഘാടകർ അറിയിച്ചു.
- pma
വായിക്കുക: eid-celebrations, ആഘോഷം, കുട്ടികള്, പ്രവാസി, സംഗീതം, സംഘടന, സ്ത്രീ
അബുദാബി : കെ. എം. സി. സി. സംസ്ഥന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘അന്നൊരു അബുദാബിക്കാലത്ത്’ ചരിത്ര പുസ്തകം റിലീസ് ചെയ്തു. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുല്‍ ആബിദീന്‍ പുസ്തകം പ്രകാശനം ചെയ്തു.
നിരവധി സാമൂഹിക-സംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന കെ. എം. സി. സി. യുടെ സേവനം ഒരു പുസ്തകമായി ക്രോഡീകരിച്ച അബുദാബി കെ. എം. സി. സി. യുടെ ശ്രമം ഏറെ പ്രശംസനീയം എന്നു പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. രചയിതാവ് ഷരീഫ് സാഗര്‍ പുസ്തകം പരിചയപ്പെടുത്തി.
ഇസ്‌ലാമിക് സെന്റ പ്രസിഡണ്ട് പി. ബാവാ ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള കെ. എം. സി. സി. നേതാക്കൾ യു. അബ്ദുല്ല ഫാറൂഖി, സയ്യിദ് അബ്ദു റഹ്‌മാൻ തങ്ങള്‍, എം. പി. എം. റഷീദ്, വി. പി. കെ. അബ്ദുല്ല, അസീസ് കാളിയാടന്‍, സാംസ്കാരിക സംഘടനാ നേതാക്കൾ ടി. വി. സുരേഷ് കുമാര്‍, വി. ടി. വി. ദാമോദരന്‍, അൻസാർ, ബഷീര്‍ അഹമ്മദ്, മുഹമ്മദ് ആലം, ഹമീദ് അലി തുടങ്ങിയവർ സംബന്ധിച്ചു.
കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ടി. കെ. അബ്ദു സലാം സ്വാഗതവും പി. കെ. അഹമ്മ്ദ് ബല്ല കടപ്പുറം നന്ദിയും പറഞ്ഞു.
- pma
വായിക്കുക: കെ.എം.സി.സി., സംഘടന, സാഹിത്യം