ലുലു എക്സ് ചേഞ്ച് യു. എ. ഇ. യിലെ നൂറാമത്തെ ശാഖ അൽ വർഖയിൽ തുറന്നു

December 30th, 2023

lulu-exchange-uae-s-100-th-branch-open-in-al-warqa-q-1-mall-ePathram
ദുബായ് : പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ലുലു എക്സ് ചേഞ്ച് നൂറാമത്തെ ശാഖ ദുബായ് അൽ വർഖയിലെ ക്യൂ വൺ മാളിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, സി. ഇ. ഒ. റിച്ചാർഡ് വാസൻ, മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. ഇതോടെ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് കീഴിൽ ആഗോള തലത്തിൽ 314 ശാഖകളായി.

അവശ്യ സാമ്പത്തിക സേവനങ്ങൾക്ക് നൽകുന്ന പരിഗണനയാണ് ലുലു എക്സ് ചേഞ്ചിന്‍റെ ശ്രദ്ധേയമായ വളർച്ചക്കു കാരണം എന്ന് യു. എ. ഇ. യിലെ നൂറാമത്തെ ശാഖ ഉദ്ഘാടനം ചെയ്തു കൊണ്ട് ദുബായിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. യു. എ. ഇ. യിലെ ഈ 100-മത്തെ ശാഖ ഒരു സുപ്രധാന മുന്നേറ്റമാണ്, ഇത് സമൂഹത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത കൂടി പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

യു. എ. ഇ. യിലെ ഈ ചരിത്ര നേട്ടം തങ്ങളെ കൂടുതൽ ഉത്തരവാദിത്വം ഏൽപ്പിക്കുന്നു. സമഗ്രതയും ഉപഭോക്തൃ സംതൃപ്തിയും ഞങ്ങൾ ലക്‌ഷ്യം വെക്കുന്നു എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം. ഡി. അദീബ് അഹമ്മദ് പറഞ്ഞു.

അതോടൊപ്പം യു. എ. ഇ. യുടെ ഭരണ നേതൃത്വത്തിൽ നിന്നുള്ള നിരന്തരമായ പിന്തുണ ഞങ്ങളുടെ വളർച്ചാ യാത്രയിൽ നിർണ്ണായകം തന്നെ യെന്നും അവരുടെ തന്ത്ര പരമായ കാഴ്ചപ്പാടും മികവിനോടുള്ള പ്രതി ബദ്ധതയും ഞങ്ങളുടെ വിജയത്തിന് ശക്തമായ അടിത്തറ നൽകി വരുന്നതായും അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.

അബുദാബിയിൽ 2009 ൽ തുടക്കം കുറിച്ച ലുലു എക്സ് ചേഞ്ച് കഴിഞ്ഞ 15 വർഷമായി മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു. യു. എ. ഇ. യിലെ ഏഴ് എമിറേറ്റു കളിലും കമ്പനിക്ക് മികച്ച അടിത്തറയുണ്ട്. 2023 ൽ 9.4 ബില്യൺ ഡോളറാണ് ലുലു എക്സ്ചേഞ്ച് വിനിമയം ചെയ്തത്. LuLu FB, Twitter X

- pma

വായിക്കുക: , , , , , ,

Comments Off on ലുലു എക്സ് ചേഞ്ച് യു. എ. ഇ. യിലെ നൂറാമത്തെ ശാഖ അൽ വർഖയിൽ തുറന്നു

ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !

December 11th, 2023

police-warning-fraud-banking-sms-ePathram

കൊച്ചി : നിങ്ങളുടെ ബാങ്ക് എക്കൗണ്ട് സസ്പെൻഡ് ചെയ്തു എന്നും ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണം എന്നും മെസ്സേജുകൾ അയക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണ്. ആയതിനാൽ ജാഗ്രത പാലിക്കുവാൻ പോലീസ് മുന്നറിയിപ്പ്.

ഇങ്ങനെയുള്ള മെസ്സേജുകൾ ലഭിച്ചാൽ യാതൊരു കാരണ വശാലും ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ മെസ്സേജിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്. ആധികാരികത ഉറപ്പു വരുത്താൻ നിങ്ങളുടെ എക്കൗണ്ടുള്ള ബ്രാഞ്ചിൽ നേരിട്ട് ബന്ധപ്പെടുക എന്ന് കേരളാ പോലീസ് മുന്നറിയിപ്പ് നൽകി.

തട്ടിപ്പുകാർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പാൻ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെടും. നിങ്ങൾ നൽകുന്ന ഒ. ടി. പി. വഴി പണം തട്ടാൻ ഇവർക്ക് സാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുക.

ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാൽ പണം തിരിച്ചു പിടിക്കുവാൻ സാദ്ധ്യത ഉണ്ട് എന്നും പോലീസ് അറിയിച്ചു. FB POST 

* ePathram tag  : BANK 

- pma

വായിക്കുക: , , , , , ,

Comments Off on ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !

ദേശീയ ദിനആഘോഷം : 500 ദിർഹം പോളിമർ നോട്ട് പുറത്തിറക്കി

December 7th, 2023

uae-national-day-new-500-dirham-polymer-note-release-ePathram

അബുദാബി : 52-മത് ദേശീയ ദിന ആഘോഷങ്ങളുടെ മുന്നോടിയായി യു. എ. ഇ. സെൻട്രൽ ബാങ്ക് പുതിയ 500 ദിർഹം പോളിമർ നോട്ട് പുറത്തിറക്കി. 2023 നവംബർ 30 മുതൽ പുതിയ കറൻസി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നിലവിലുള്ള 500 ദിർഹം കറൻസിയുടെ അതേ നീല നിറത്തിൽ തന്നെയാണ് പുതിയ പോളിമർ കറൻസി നോട്ടുകളും ഇറക്കിയിട്ടുള്ളത്. ഇത് പുതിയ നോട്ടുകൾ എളുപ്പത്തിൽ തിരിച്ചറിയുവാൻ സഹായിക്കും.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഉയർത്തിപ്പിടിച്ച, രാജ്യത്തിൻ്റെ മൂല്യങ്ങൾ വ്യക്തമാക്കും വിധം തയ്യാറാക്കിയ നോട്ടിൽ ഒരു ഭാഗത്തു ദുബായ് എക്സ്പോ സിറ്റിയിലെ ടെറ സസ്റ്റൈനബിലിറ്റി പവലിയൻ, മറു ഭാഗത്തു ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചർ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ, എമിറേറ്റ്‌സ് ടവേഴ്‌സ് എന്നിവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

 

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിനആഘോഷം : 500 ദിർഹം പോളിമർ നോട്ട് പുറത്തിറക്കി

അഹല്യ എക്സ് ചേഞ്ച് ശൈത്യകാല ക്യാമ്പയിന്‍ ആരംഭിച്ചു

October 13th, 2023

al-ahalia-money-exchange-bureau-winter-promotion-2023-24-ePathram
അബുദാബി : അഹല്യ എക്സ് ചേഞ്ച് ശൈത്യ കാല കാമ്പയിന്‍ ഒക്ടോബര്‍ 12 മുതല്‍ ആരംഭിച്ചു. മികച്ച നിരക്കും സേവനവും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന യു. എ. ഇ. യിലെ പ്രമുഖ മണി എക്സ് ചേഞ്ചു കളില്‍ ഒന്നായ അഹല്യയുടെ ശൈത്യ കാല ക്യാമ്പയിന്‍  2023 ഒക്ടോബര്‍ 12 മുതല്‍ 2024 ഫെബ്രു വരി 8 വരെ 120 ദിവസം നീണ്ടു നില്‍ക്കും എന്ന് അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ അഹല്യയിലൂടെ പണം അയക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വര്‍ക്ക് 10 ലക്ഷ്വറി എസ്. യു. വി. കാറുകള്‍ സമ്മാനമായി നല്‍കും.

1996-ല്‍ ആരംഭിച്ച അഹല്യ എക്സ്ചേഞ്ചിന് നിലവില്‍ യു. എ. ഇ. യില്‍ 30 ശാഖകളുണ്ട്. അഹല്യയുടെ മുന്നോട്ടുള്ള യാത്രക്ക് പിന്തുണ നല്‍കിയ ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നു എന്നും ഭാവിയിലും സഹകരണം പ്രതീക്ഷിക്കുന്നു എന്നും സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് നായര്‍, ഡെപ്യൂട്ടി ഓപ്പറേഷന്‍സ് മാനേജര്‍ ഷാനിഷ് കൊല്ലാറ എന്നിവര്‍ അറിയിച്ചു. FB 

- pma

വായിക്കുക: , , ,

Comments Off on അഹല്യ എക്സ് ചേഞ്ച് ശൈത്യകാല ക്യാമ്പയിന്‍ ആരംഭിച്ചു

2000 രൂപാ നോട്ട് കൈമാറ്റം ചെയ്യുവാന്‍ തിരിച്ചറിയല്‍ രേഖ ആവശ്യമില്ല

May 22nd, 2023

bank-note-indian-rupee-2000-ePathram
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കുവാന്‍ തീരുമാനിച്ച 2,000 രൂപാ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും തിരിച്ചറിയല്‍ രേഖ, ബാങ്ക് സ്ലിപ്പ് എന്നിവ ആവശ്യമില്ല എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാം എന്ന് എസ്. ബി. ഐ. ബ്രാഞ്ചുകള്‍ക്ക് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

നിരോധിച്ച നോട്ടുകള്‍ മാറ്റി എടുക്കുന്നതിന് ആധാര്‍ കാര്‍ഡ്, അല്ലെങ്കില്‍ സമാനമായ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുകയും അതിനൊപ്പം ഒരു ഫോം കൂടി പൂരിപ്പിച്ച് നല്‍കണം എന്നും സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനിടെയാണ് സ്റ്റേറ്റ് ബാങ്കിന്‍റെ വിശദീകരണം.

2023 സെപ്റ്റംബര്‍ 30 വരെ 2,000 രൂപാ നോട്ടുകള്‍ നിക്ഷേപിക്കുവാനും മാറ്റി എടുക്കുന്നതിനും കഴിയും എന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചിരുന്നു. 2,000 രൂപയുടെ 10 നോട്ടുകള്‍ (20,000) മാത്രമാണ് ഒരേ സമയം ഒരു ബാങ്കിൽ നിന്നും മാറ്റി വാങ്ങാൻ സാധിക്കുക. Twitter

- pma

വായിക്കുക: , , , , , ,

Comments Off on 2000 രൂപാ നോട്ട് കൈമാറ്റം ചെയ്യുവാന്‍ തിരിച്ചറിയല്‍ രേഖ ആവശ്യമില്ല

Page 1 of 812345...Last »

« Previous « അഖിലേന്ത്യാ കബഡി ചാമ്പ്യന്‍ ഷിപ്പ് മല്‍സരങ്ങള്‍ ഞായറാഴ്ച
Next Page » കെ – ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha