നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു

January 22nd, 2024

narendra-modi-lays-foundation-ayodhya-rama-temple-ePathram
ഗുജറാത്ത് : അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമ്മിക്കുന്ന രാമ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. യു. പി. മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആർ. എസ്. എസ്. മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരും പൂജാ ചടങ്ങിൻ്റെ നേതൃ നിരയിലുണ്ട്.

കർസേവകർ തകർത്ത ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിയില്‍ നിര്‍മ്മിച്ച രാമ ക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ബി. ജെ. പി. യും ആര്‍. എസ്. എസും. ചേര്‍ന്ന് അയോദ്ധ്യ രാഷ്ട്രീയ വത്കരിക്കുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ‘ഇന്ത്യ’ മുന്നണി ചടങ്ങ് ബഹിഷ്‌കരിച്ചു.

പാർലിമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഈ ചടങ്ങ് നടത്തിയത് എന്നാണു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ഇതിനിടെ നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് ബി. ജെ. പി. നേതാവ് സുബ്രഹ്മണ്യം സ്വാമി യുടെ പോസ്റ്റ് വിവാദമായി.

വ്യക്തി ജീവിതത്തിൽ ഭഗവാൻ രാമനെ അദ്ദേഹം പിന്തുടർന്നിട്ടില്ല. പ്രത്യേകിച്ച് ഭാര്യയോടുള്ള പെരു മാറ്റത്തിൽ രാമനെ പിന്തുടരുകയോ രാമ രാജ്യത്തിൻ്റെ പ്രധാന മന്ത്രി എന്ന നിലക്ക് പ്രവർത്തിക്കുകയോ ചെയ്യാത്ത ആളാണ് നരേന്ദ്ര മോഡി എന്നുമാണ് സ്വാമിയുടെ പോസ്റ്റ്.  Twitter 

- pma

വായിക്കുക: , , , , , , ,

Comments Off on നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു

January 22nd, 2024

narendra-modi-lays-foundation-ayodhya-rama-temple-ePathram
ഗുജറാത്ത് : അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമ്മിക്കുന്ന രാമ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആർ. എസ്. എസ്. മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരും പൂജാ ചടങ്ങിൻ്റെ നേതൃ നിരയിലുണ്ട്.

കർസേവകർ തകർത്ത ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിയില്‍ നിര്‍മ്മിച്ച രാമ ക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായിട്ടില്ല.

ബി. ജെ. പി. യും ആര്‍. എസ്. എസും. ചേര്‍ന്ന് അയോദ്ധ്യ രാഷ്ട്രീയ വത്കരിക്കുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ‘ഇന്ത്യ’ മുന്നണി ചടങ്ങ് ബഹിഷ്‌കരിച്ചു. പാർലിമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഈ ചടങ്ങ് നടത്തിയത് എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തൽ.

ഇതിനിടെ നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് ബി. ജെ. പി. നേതാവ് സുബ്രഹ്മണ്യം സ്വാമി യുടെ പോസ്റ്റ് വിവാദമായി.

വ്യക്തി ജീവിതത്തിൽ ഭഗവാൻ രാമനെ അദ്ദേഹം പിന്തുടർന്നിട്ടില്ല. പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ രാമനെ പിന്തുടരുകയോ രാമ രാജ്യത്തിൻ്റെ പ്രധാന മന്ത്രി എന്ന നിലക്ക് പ്രവർത്തിക്കുകയോ ചെയ്യാത്ത ആളാണ് നരേന്ദ്ര മോഡി എന്നുമാണ് സ്വാമിയുടെ പോസ്റ്റ്.  Twitter 

- pma

വായിക്കുക: , , , , , , ,

Comments Off on നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു

ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി യായി അനിൽ ആന്‍റണിയെ തെരഞ്ഞെടുത്തു

July 29th, 2023

bjp_epathram
ന്യൂഡൽഹി : ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബി. ജെ. പി. യുടെ അംഗത്വം എടുത്ത അനില്‍ ആന്‍റണി ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി. 13 ദേശീയ സെക്രട്ടറി മാരില്‍ ഒരാളാണ് അനില്‍. ബി. ജെ. പി. ദേശീയ അദ്ധ്യക്ഷൻ ജെ. പി. നദ്ദയാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് തുറന്നു കാട്ടിയ ബി. ബി. സി. ഡോക്യു മെന്‍ററിക്ക് എതിരായുള്ള കോൺഗ്രസ്സ് നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് എ. ഐ. സി. സി. സോഷ്യൽ മീഡിയ കോഡിനേറ്ററും കെ. പി. സി. സി. ഡിജിറ്റൽ മീഡിയ കൺവീനറും ആയിരുന്ന അനിൽ ആന്‍റണി ബി. ജെ. പി. യിൽ ചേർന്നത്. മുതിർന്ന കോൺഗ്രസ്സ് നേതാവ് എ. കെ. ആന്‍റണിയുടെ മകനാണ് അനിൽ ആന്‍റണി.

ദേശീയ മുസ്ലീം എന്ന് അവകാശപ്പെട്ട് ബി. ജെ. പി. യിൽ ചേർന്ന എ. പി. അബ്ദുള്ളക്കുട്ടിക്കു ലഭിച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ പദവിയില്‍ അദ്ദേഹം തുടരും. Twitter 

- pma

വായിക്കുക: , , , ,

Comments Off on ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി യായി അനിൽ ആന്‍റണിയെ തെരഞ്ഞെടുത്തു

മണിപ്പൂരില്‍ ഇന്‍റര്‍ നെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും

July 26th, 2023

gujarat-bans-cell-phones-for-unmarried-women-ePathram
ന്യൂഡല്‍ഹി : കലാപ ഭൂമികയായി മാറിയ മണിപ്പൂരില്‍ ഭാഗികമായി ഇന്‍റര്‍നെറ്റ് പുന:സ്ഥാപിക്കും. ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍ നെറ്റ് നിയന്ത്രണങ്ങളോടെ മാത്രം ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ പൂര്‍ണ്ണമായും വിച്ഛേദിച്ചു കഴിഞ്ഞിരുന്നു.

മുഖ്യമന്ത്രി ബീരേന്‍ സിംഗ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഭാഗികമായി ഇന്‍റര്‍ നെറ്റ് പുനഃ സ്ഥാപിക്കും എന്നുള്ള തീരുമാനം കൈകൊണ്ടത്. എന്നാല്‍ മണിപ്പൂരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കും മൊബൈല്‍ ഇന്‍റര്‍നെറ്റിനും ഉള്ള വിലക്കുകള്‍ തുടരും.

- pma

വായിക്കുക: , , , , , , , ,

Comments Off on മണിപ്പൂരില്‍ ഇന്‍റര്‍ നെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും

വിശാല പ്രതിപക്ഷ സഖ്യം I-N-D-I-A രൂപീകരിച്ചു

July 19th, 2023

i-n-d-i-a-indian-national-democratic-inclusive-alliance-ePathram

ബെംഗളൂരു : അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ തകര്‍ക്കാന്‍ പ്രതിപക്ഷ വിശാല സഖ്യം ‘ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) രൂപീകരിച്ചു. ബെംഗളൂരുവില്‍ ചൊവ്വാഴ്ച ചേര്‍ന്ന 26 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് I-N-D-I-A എന്ന കൂട്ടായ്മ രൂപീകരിച്ചത്. യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളും ഈ പേരിനോട് യോജിച്ചു.

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു. പി. എ. (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) യില്‍ ഉള്‍പ്പെടാത്ത പാര്‍ട്ടികളും വിശാല സഖ്യത്തില്‍ അംഗങ്ങളാണ്. അതിനാൽ യു. പി. എ. എന്ന പേരിൽ നിന്നും മാറി I-N-D-I-A എന്ന പേര് കണ്ടെത്തിയത്.

കഴിഞ്ഞ മാസം 23 ന് പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ ആദ്യ യോഗത്തിനു ശേഷമാണ് ജൂലായ് 18 ന് ബെംഗളൂരുവില്‍ യോഗം ചേര്‍ന്നത്. ഈ യോഗ ത്തിലേക്ക് എട്ടു പുതിയ പാര്‍ട്ടികള്‍ കൂടി വന്നു ചേര്‍ന്നിട്ടുണ്ട്. ഇത് വിശാല പ്രതിപക്ഷ സഖ്യത്തിന് മികച്ച നേട്ടമായി. സഖ്യത്തിന്‍റെ അടുത്ത യോഗം മുംബൈയില്‍ ചേരാനും ധാരണയായിട്ടുണ്ട്. മൂന്നാമത്തെ യോഗത്തില്‍ 11 അംഗ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും. Image Credit : Twitter,  P T AM. K. Stalin

- pma

വായിക്കുക: , , , , , , , , ,

Comments Off on വിശാല പ്രതിപക്ഷ സഖ്യം I-N-D-I-A രൂപീകരിച്ചു

Page 1 of 712345...Last »

« Previous « ഉമ്മൻ ചാണ്ടിയുടെ വിയോഗം : കെ. എം. സി. സി. അനുശോചനം രേഖപ്പെടുത്തി
Next Page » പ്ലസ് വണ്‍ പ്രവേശനം : രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌ മെന്‍റിന് അപേക്ഷിക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha