റെഡ് ക്രസന്റ് ഉത്പന്നങ്ങള്‍ ലുലുവില്‍

February 5th, 2015

red-crescent-items-in-lulu-hypermarkets-ePathram
അബുദാബി : റെഡ് ക്രസന്റിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സമാഹരണം നടത്തു ന്നതിനായി ലുലു ഔട്ട് ലെറ്റുകള്‍ വഴി യു എ ഇ യില്‍ എല്ലായിടത്തും റെഡ് ക്രസന്റ് ചിഹ്നം പതിപ്പിച്ച ഉല്പന്നങ്ങള്‍ വില്പന തുടങ്ങി.

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ എമിറേറ്റ്സ് റെഡ്ക്രസന്റ് സെക്രട്ടറി ജനറല്‍, ഡോക്ടര്‍ മുഹമ്മദ് ആതിഖ് അല്‍ ഫലാഹി ആദ്യ വില്പനക്കു നേതൃത്വം നല്‍കി. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലിയും മറ്റു ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

ഗുണ നിലവാരമുള്ള നിത്യോപയോഗ സാധനങ്ങ ളാണ് ഇവിടെ വില്‍ക്കുക. ലാഭം ഒന്നും തന്നെ പ്രതീക്ഷി ക്കാതെ യാണ് റെഡ് ക്രെസന്റ് ഉത്പന്നങ്ങള്‍ ലുലു വിലൂടെ വിറ്റഴിക്കുന്നത് എന്നും എം. എ. യൂസഫലി പറഞ്ഞു.

ധന സമാഹരണ ത്തിന് പുറമെ, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും റെഡ് ക്രെസന്റ് പ്രവര്‍ത്തനങ്ങള്‍ എത്തിക്കുക എന്നതാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഡോ. മുഹമ്മദ് അത്വീഖ് അല്‍ ഫലാഹി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on റെഡ് ക്രസന്റ് ഉത്പന്നങ്ങള്‍ ലുലുവില്‍

280 അവശ്യ മരുന്നുകളുടെ വിലക്കുറവ് ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍

January 27th, 2015

uae-slash-price-of-medicine-ePathram
ദുബായ് : രാജ്യത്ത് 280 അവശ്യ മരുന്നുകളുടെ വില കുറച്ചു എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 55 ശതമാനം വരെ യാണ് വില ക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യ ത്തില്‍ വരും എന്ന് ആരോഗ്യ മന്ത്രാലയം പബ്ളിക് ഹെല്‍ത്ത് പോളിസി ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ അല്‍ അമീരി അറിയിച്ചു.

രക്ത സമ്മര്‍ദം, പ്രമേഹം, പൊണ്ണത്തടി, കൊളസ്ട്രോള്‍ തുടങ്ങിയവ ക്കുള്ള മരുന്നു കളുടെ വില യാണ് പ്രധാനമായും കുറയുക. അഞ്ചാം തവണ യാണ് മന്ത്രാലയം അവശ്യ മരുന്നു കള്‍ക്ക് വില ക്കുറവ് പ്രഖ്യാപി ച്ചിരിക്കുന്നത്.

2011 ജൂലൈ മുതല്‍ 565 ഓളം മരുന്നുകള്‍ക്ക് അഞ്ച് മുതല്‍ 55 ശതമാനം വരെ വില കുറച്ചിരുന്നു. 2012 ജനുവരി യില്‍ 115 മരുന്നുക ള്‍ക്ക് അഞ്ച് മുതല്‍ 35 വരെയും 2013 ജൂണില്‍ 6,791 മരുന്നുകള്‍ക്ക് ഒന്ന് മുതല്‍ 40 വരെയും 2014 ജനുവരിയില്‍ 192 മരുന്നുകള്‍ക്ക് ഒന്ന് മുതല്‍ 60 ശതമാനം വരെയും വില കുറച്ചു.

പകര്‍ച്ച വ്യാധികള്‍, ദഹന വ്യവസ്ഥാ രോഗങ്ങള്‍, കണ്ണ് രോഗ ങ്ങള്‍, ശ്വാസ കോശ രോഗ ങ്ങള്‍, ത്വക് രോഗങ്ങള്‍, ഗര്‍ഭ കാല – പ്രസവ ചികിത്സ, കാന്‍സര്‍ തുടങ്ങിയവ ക്കുള്ള മരുന്നുകള്‍ വില കുറയുന്നവ യില്‍ പെടും. പരമ്പരാ ഗത മരുന്നുകള്‍, ഹെര്‍ബല്‍ മരുന്നുകള്‍, ബയോളജിക്കല്‍ ഫുഡ് സപ്ളിമെന്‍റുകള്‍ എന്നിവക്കെല്ലാം വിലക്കുറവ് ബാധക മായി രിക്കും എന്ന്‍ ഡോ. അമീന്‍ അല്‍ അമീരി പറഞ്ഞു.

മാരക രോഗങ്ങള്‍ മൂലം ദുരിതം അനുഭവിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സിന് കീഴില്‍ വരാത്ത, 75 ശതമാനത്തിലധികം പേര്‍ക്ക് വില ക്കുറവിന്‍െറ പ്രയോജനം ലഭിക്കും

- pma

വായിക്കുക: , , ,

Comments Off on 280 അവശ്യ മരുന്നുകളുടെ വിലക്കുറവ് ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍

സൗജന്യ നിയമ സഹായം ലഭിച്ചു: തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങി

December 16th, 2014

salam-pappinisseri-epathram

ഷാര്‍ജ : പ്രമേഹ രോഗത്തെ തുടര്‍ന്ന് കാഴ്ച ശക്തി ഭാഗിക മായി നഷ്ട മായ സിദ്ദിഖ് കാത്തിം നിയമ പേരാട്ടത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി. ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിന്റെ സൗജന്യ നിയമ സഹായമാണ് തിരുവനന്തപുരം കാരോട് സ്വദേശി സിദ്ദിഖിന് തുണയായത്.

രണ്ടു വര്‍ഷ മായി ഷാര്‍ജ യിലെ വാദി അല്‍ സെയ്ത്തൂണ്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി നോക്കി വരുക യായിരുന്നു സിദ്ദിഖ്.

ഇതിനിടയില്‍ പ്രമേഹ രേഗത്തെ തുടര്‍ന്ന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായി. തുടര്‍ ചികിത്സക്കായും ജോലി ചെയ്യുന്നതിലുള്ള ബുദ്ധി മുട്ട് മൂലവും വിസ റദ്ദാക്കി നാട്ടിലേക്ക് പോകണ മെന്ന് കാണിച്ച് കമ്പനി അധികൃതര്‍ക്ക് കത്ത് നല്‍കി.

എന്നാല്‍ വിസ റദ്ദാക്കാന്‍ കമ്പനി തയ്യാറായില്ല. തുടര്‍ന്ന് സിദ്ദിഖ് തൊഴില്‍ മന്ത്രാലയ ത്തെ സമീപിച്ചു.

തൊഴിലുടമ തൊഴില്‍ മന്ത്രാലയ ത്തില്‍ അറിയിച്ചത് ടെലിഫോണ്‍ കാര്‍ഡ് വില്പനയിലും മറ്റുമായി സിദ്ദിഖ് പണം തിരിമറി നടത്തി യിട്ടുണ്ടെന്നും ഈ തുക തിരികെ ലഭിക്കാതെ വിസ റദ്ദാക്കില്ല എന്നുമായിരുന്നു.

തുടര്‍ന്ന് ഷാര്‍ജ യിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിനെ സമീപിച്ചു. ദ്രുത ഗതി യില്‍ തന്നെ സൗജന്യ നിയമ സഹായ പദ്ധതി യിലൂടെ നിയമ പ്രതിനിധി സലാം പാപ്പിനി ശ്ശേരി യുടെ നേതൃത്വ ത്തില്‍ വിസ റദ്ദാക്കാന്‍ വേണ്ട സഹായങ്ങള്‍ അഡ്വ. കെ. എസ്. അരുണ്‍, അഡ്വ. രമ്യ അരവിന്ദ്, അഡ്വ. രശ്മി ആര്‍ മുരളി അഡ്വ. ജാസ്മിന്‍ ഷമീര്‍ നിയമ പ്രതിനിധി വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കി കൊടുക്കുക യായിരുന്നു.

സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ്മാനായിരുന്ന സിദ്ദിഖ്, സ്ഥാപന ത്തിലെ പണമിട പാടുമായി ബന്ധമുണ്ടായിരുന്നില്ല എന്നും ആനുകൂല്യ ങ്ങള്‍ നല്‍കി നാട്ടിലേക്ക് അയക്കാ തിരിക്കാന്‍ വേണ്ടി സ്ഥാപന ഉടമ ഉണ്ടാക്കിയ കള്ളക്കഥ യാണിതെന്നും തൊഴില്‍ മന്ത്രാലയ ത്തിനെ, അലി ഇബ്രാഹീം അഡ്വക്കേറ്റസിലെ അഭിഭാഷക സംഘം ബോധ്യ പ്പെടുത്തി. തുടര്‍ന്ന് തൊഴില്‍ മന്ത്രാലയ ത്തിന്റെ നിര്‍ദേശ പ്രകാരം തൊഴില്‍ ആനുകൂല്യങ്ങള്‍ നല്‍കി സിദ്ദിഖിനെ നാട്ടിലേക്ക് അയക്കുക യായിരുന്നു.

- pma

വായിക്കുക: , ,

Comments Off on സൗജന്യ നിയമ സഹായം ലഭിച്ചു: തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങി

ദേശീയ ദിനാഘോഷം : സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

December 2nd, 2014

അബുദാബി : യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2 ചൊവ്വാഴ്ച അബുദാബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാവിലെ 9 മുതല്‍ 12 മണി വരെ നടക്കുന്ന ക്യാമ്പില്‍ രക്ത സമ്മര്‍ദം, പ്രമേഹം, ബി. എം. ഐ. എന്നിവ സൗജന്യമായി പരിശോധിക്കും.

ടീന്‍ ഇന്ത്യ, ഗേള്‍സ് ഇസ്ലാമിക് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് സംഘടി പ്പിക്കുന്ന പ്രദര്‍ശന ത്തില്‍ യു. എ. ഇ. യുടെ വളര്‍ച്ച, അറബ് സംസ്‌കാര ത്തില്‍ ഇന്ത്യയുടെ സ്വാധീനം, യു. എ. ഇ. യിലെ പള്ളി കള്‍ എന്നിവ ദൃശ്യവത്കരിക്കും.

ഡിസംബര്‍ മൂന്നിന് പൊതു ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിനാഘോഷം : സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഇബോളയ്ക്ക് എതിരെ പോപ്പ് ഗായകർ

November 18th, 2014

geldolf-ebola-epathram

ലണ്ടൻ: 5500ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഇബോള വൈറസിനെതിരെ പോപ്പ് ഗായകരും രംഗത്ത്. സ്പർശനത്തിലൂടെ പകരുന്ന വൈറസ് ഏറ്റവും അടുപ്പമുള്ളവരെ പോലും അകറ്റുന്ന സ്ഥിതി വിശേഷം അത്യന്തം വേദനാജനകമാണ് എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വൺ ഡയറക്ഷൻ, എഡ് ഷീറാൻ എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത പോപ്പ് ഗായകർ ബാൻഡ് എയ്ഡ് ചാരിറ്റി സിംഗ്ൾന്റെ 30ആം വാർഷികത്തോ ടനുബന്ധിച്ച് ഇബോള യ്ക്കെതിരെയുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ്. ഇബോളയുടെ ക്രൂരമായ മുഖമാണ് ഇവർ എടുത്തു കാണിക്കുന്നത്. സ്പർശനത്തിലൂടെയാണ് ഇബോള പകരുന്നത്. അത് കൊണ്ട് തന്നെ ഏറ്റവും അടുപ്പമുള്ളവരെ പോലും ഈ വൈറസ് അകറ്റുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ മരണ സമയത്ത് പോലും ഒന്ന് സ്പർശിക്കുവാനോ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാനോ കഴിയാത്ത വിധം അകറ്റി നിർത്തുന്ന ഈ മാരക രോഗത്തെ ഏതു വിധേനയും കീഴ്പ്പെടുത്തുക തന്നെ വേണം എന്ന് ഇവർ പറയുന്നു. അമ്മമാർക്ക് സ്വന്തം മക്കളെ ഒന്നെടുക്കുവാൻ കഴിയുന്നില്ല, കമിതാക്കൾക്ക് ഒന്ന് പരസ്പരം ആശ്വസിപ്പിക്കാൻ കഴിയുന്നില്ല, ഭാര്യമാർക്ക് മരണ വേളയിൽ പോലും സ്വന്തം ഭർത്താവിന്റെ കരങ്ങൾ സ്പർശിക്കാൻ ആവുന്നില്ല. ഇതെന്ത് ദുരിതമാണ്? ഇത് ശരിയല്ല. ഇതിനെ തടയുക തന്നെ വേണം എന്ന് പോപ്പ് ഗായകരുടെ സംഘം അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on ഇബോളയ്ക്ക് എതിരെ പോപ്പ് ഗായകർ

Page 30 of 35« First...1020...2829303132...Last »

« Previous Page« Previous « ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നേഴ്സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു
Next »Next Page » മലബാര്‍ ഫെസ്റ്റ് ഇസ്ലാമിക് സെന്ററില്‍ »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha