ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു

May 3rd, 2022

chicken-shawarma-ePathram
തിരുവനന്തപുരം : ഷവർമ ഉണ്ടാക്കുന്നതിന് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷ രഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും മാനദണ്ഡ ങ്ങൾ കൃത്യമായി പാലിക്കണം. ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഷവർമക്ക് ഉപയോഗിക്കുന്ന ചിക്കൻ പലപ്പോഴും മതിയായ രീതിയിൽ പാകം ചെയ്യാറില്ല.ഷവർമയിൽ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത് പച്ച മുട്ടയിലാണ്. സമയം കഴിയും തോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകട ത്തിന് കാരണം ആകുന്നത്. അതിനാൽ പാസ്ചറൈസ് ചെയ്ത മുട്ട മാത്രമേ ഉപയോഗിക്കാവൂ.

ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. പൂർണ്ണമായും ചിക്കൻ വേവിക്കാൻ കഴിയുന്ന മെക്കനൈസ്ഡ് മെഷീൻ മാത്രമേ ഉപയോഗിക്കാവൂ. അതിൽ നിശ്ചിത അളവിൽ മാത്രമേ ചിക്കൻ വെക്കാനും പാടുള്ളൂ. ചിക്കന്‍റെ എല്ലാഭാഗവും പൂർണ്ണമായും വെന്തു എന്ന് ഉറപ്പാക്കണം.

ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസർ ഗോഡ് ഭക്ഷ്യ വിഷ ബാധയേറ്റ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയില്‍ ഉള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു

റോഡുകളുടെ അറ്റകുറ്റപ്പണികൾ മെയ് 15 നകം പൂർത്തീകരിക്കും : ഗുരുവായൂര്‍ എം. എൽ. എ.

April 11th, 2022

nk-akbar-guruvayur-mla-2021-ePathram
ഗുരുവായൂര്‍ : നിയോജക മണ്ഡലത്തിലെ മുഴുവൻ റോഡു കളുടെയും നിർമ്മാണവും അറ്റ കുറ്റപ്പണികളും മെയ് 15 ന് മുമ്പായി പൂർത്തീകരിക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ.

ചാവക്കാട് – കുന്നംകുളം റോഡ്, ചാവക്കാട് – ബ്ലാങ്ങാട് റോഡ്, ബേബി ബീച്ച് റോഡ് തുടങ്ങിയവയുടെ നിർമ്മാണം അടിയന്തിരമായി തുടങ്ങും. ചിങ്ങനാത്ത് കടവ് പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും സർവ്വേ അടിയന്തിരമായി പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കും. എൻ. കെ. അക്ബർ എം. എൽ. എ. യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു മരാമത്ത് ജോലി കളുടെ ഗുരുവായൂർ മണ്ഡല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ എടുത്ത തീരുമാനമാണ് ഇത്.

സ്കൂൾ തുറക്കുന്നതിന് മുമ്പായി പുത്തൻ കടപ്പുറം, ബ്ലാങ്ങാട്, കടിക്കാട്, ചാവക്കാട് സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരി ക്കാനും യോഗത്തില്‍ തീരുമാനിച്ചു. കിഫ്ബി അനുമതിയോടെ അണ്ടത്തോട് രജിസ്ട്രാർ ഓഫീസിന്‍റെ നിർമ്മാണവും സൈക്ലോൺ ഷെൽറ്ററിന്‍റെ നിർമ്മാണവും അടിയന്തിരമായി ആരംഭിക്കാനും യോഗം തീരുമാനിച്ചു.

പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഹരീഷ്, പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബിജി, കിഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ മനീഷ, പൊതു മരാമത്ത്, വാട്ടർ അഥോറിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളിലെ എൻജിനിയർമാരും യോഗത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on റോഡുകളുടെ അറ്റകുറ്റപ്പണികൾ മെയ് 15 നകം പൂർത്തീകരിക്കും : ഗുരുവായൂര്‍ എം. എൽ. എ.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബിയിലും നിയന്ത്രണം

April 10th, 2022

one-time-use-plastic-bags-banned-in-dubai-ePathram
അബുദാബി : ബാഗുകൾ അടക്കമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് അബുദാബി യിലും നിരോധനം വരുന്നു. 2022 ജൂണ്‍ മാസം മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും.

പ്ലാസ്റ്റിക് ബാഗുകള്‍ കൂടാതെ കപ്പുകള്‍, പാത്രങ്ങള്‍, കത്തികള്‍, സ്പൂണ്‍ – ഫോര്‍ക്ക് തുടങ്ങി ഒരിക്കല്‍ ഉപയോഗിച്ചു കളയുന്ന 16 ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറച്ച്, മലിനീകരണം തടയുവാനും പരിസ്ഥിതി സംരക്ഷിക്കുവാനും മാത്രമല്ല പുനര്‍ ഉപയോഗ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം വെക്കുന്നു എന്ന് പരിസ്ഥിതി ഏജൻസി (ഇ. എ. ഡി.) അറിയിച്ചു.

ഒരിക്കല്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലായ് മുതല്‍ ദുബായിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്.  ഇത്തരം പ്ലാസ്റ്റിക് ബാഗു കൾക്ക് 2022 ജൂലായ്  മുതൽ 25 ഫിൽസ് ഈടാക്കുവാന്‍ ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബിയിലും നിയന്ത്രണം

ഇടി മിന്നലോടു കൂടിയ മഴ പെയ്യും : ജാഗ്രതാ നിര്‍ദ്ദേശം

April 3rd, 2022

lightning-rain-thunder-storm-kerala-ePathram
കൊച്ചി : ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴ പെയ്യും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ യുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടും എന്നതിനാല്‍ കാര്‍മേഘം ഉരുണ്ടു കൂടി കാണുമ്പോള്‍ തന്നെ ജാഗ്രത പാലിക്കുവാനും മുന്‍ കരുതലുകള്‍ എടുക്കണം എന്നും മുന്നറിയിപ്പുണ്ട്.

കേരളം, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സം ഇല്ലാ എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഇടി മിന്നലോടു കൂടിയ മഴ പെയ്യും : ജാഗ്രതാ നിര്‍ദ്ദേശം

പ്ലാസ്റ്റിക് ബാഗു കൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും

February 12th, 2022

one-time-use-plastic-bags-banned-in-dubai-ePathram
ദുബായ് : 2022 ജൂലായ് മുതല്‍ ദുബായില്‍ പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഒരിക്കല്‍ മാത്രം ഉപയോഗി ക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2 വർഷത്തിനകം രാജ്യത്ത് പൂർണ്ണ നിരോധനം കൊണ്ടു വരുന്നതിന് മുന്നോടി ആയിട്ടാണ് പുതിയ നിയന്ത്രണ ങ്ങള്‍ കൊണ്ടു വരുന്നത്.

പുനര്‍ ഉപയോഗം സാദ്ധ്യമല്ലാത്ത പ്ലാസ്റ്റിക് ബാഗു കൾക്ക് ജൂലായ് ഒന്നു മുതൽ 25 ഫിൽസ് ഈടാക്കുവാന്‍ ദുബായ് എക്സിക്യൂട്ടീവ് കൗണ്‍ സില്‍ തീരുമാനിച്ചു. റസ്റ്റോറന്‍റുകൾ, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാർമസികള്‍, ടെക്സ്റ്റൈൽസ്, ഓൺ ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് സാധനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ പ്രോത്സാഹി പ്പിക്കുവാൻ കച്ചവട സ്ഥാപനങ്ങൾക്ക് അധികൃതര്‍ നിർദ്ദേശം നൽകി.

ഭക്ഷണം പാർസൽ ചെയ്യുന്ന ഡിസ്പോസിബിൾ പാത്രങ്ങൾ, പ്ലാസ്റ്റിക്ക് കപ്പുകള്‍, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവ അടക്കം 16 ഉല്‍പ്പന്നങ്ങ ളുടെ നിരോധനം അധികൃതരുടെ പരിഗണനയിലാണ്.

plastic pollution hazard for camels

പ്ലാസ്റ്റിക്‌ തിന്നുന്ന ഒട്ടകങ്ങള്‍

പരിസ്ഥിതി ആഘാതം കുറക്കു വാനാണ് പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിന് ശക്തമായ നടപടി കളുമായി അധികൃതര്‍ മുന്നോട്ടു പോകുന്നത്.

camel-made-with-plastic-bags-ePathram

പ്ലാസ്റ്റിക് സഞ്ചി വിമുക്തമാക്കാനുള്ള സന്ദേശവുമായി പ്ലാസ്റ്റിക് സഞ്ചികള്‍ കൊണ്ട് നിര്‍മ്മിച്ച ഒട്ടകം

പ്ലാസ്റ്റിക് ബാഗുകള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ തിന്ന് 300 ഒട്ടകങ്ങൾ ചത്തു എന്നുള്ള റിപ്പോര്‍ട്ട് അബുദാബി എൻവയൺമെന്‍റ് ഏജൻസി പുറത്തു വിട്ടിരുന്നു.

- pma

വായിക്കുക: , , ,

Comments Off on പ്ലാസ്റ്റിക് ബാഗു കൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും

Page 10 of 58« First...89101112...203040...Last »

« Previous Page« Previous « മുഗൾ ഗഫൂർ സ്മാരക പുരസ്കാരം ലൂയിസ് കുര്യാക്കോസിന് സമ്മാനിക്കും
Next »Next Page » എക്സ്പോ-2020 ടിക്കറ്റ്​ നിരക്ക് : എല്ലാ ദിവസവും 45 ദിർഹം മാത്രം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha