വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്

May 21st, 2026

adeeb-ahamed-managing-director-lulu-financial-holding-ePathram
അബുദാബി : ആഗോള മാധ്യമം ദി വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ടെക്നോളജി കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എം. ഡി അദീബ് അഹമ്മദിനെ തെരഞ്ഞെടുത്തു.

നിർമിത ബുദ്ധി സാങ്കേതിക വിദ്യ (എ. ഐ.), ഡിജിറ്റൽ പരിവർത്തനം എന്നിവയിലൂടെ ആഗോള നയ രൂപ വത്കരണത്തിനും വ്യവസായ നവീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണിത്. പ്രമുഖ ബിസിനസ് മേധാവികളും സാങ്കേതിക വിദഗ്ധരുമാണ് ഈ കൗൺസിലിലെ അംഗങ്ങൾ.

ഗൾഫ് മേഖലയിൽ നിന്ന് ഈ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിസിനസ്സ് പ്രമുഖരിൽ ഒരാളാണ് അദീബ് അഹമ്മദ്.

എ. ഐ. രംഗത്ത് അതിവേഗം മുന്നേറുന്ന മധ്യ പൂർവ്വ ദേശ മേഖലയിൽ നിന്നുള്ള അനുഭവങ്ങൾ ആഗോള തലത്തിൽ പങ്കു വെക്കാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ട് എന്നും അദീബ് അഹമ്മദ് പറഞ്ഞു.

അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ജി. സി. സി., ഏഷ്യാ പസഫിക് മേഖലകളിലും ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലും ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്ത് വലിയ വളർച്ചയാണ് നേടിയിട്ടുള്ളത്

- pma

വായിക്കുക: , , , , ,

Comments Off on വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്

പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം

May 20th, 2026

sheikh-mohamed-bin-zayed-ePathram

അബുദാബി : പൗരന്മാർക്ക് സമഗ്ര ആരോഗ്യ പരിരക്ഷ സംവിധാനം ഒരുക്കും എന്നുള്ള പ്രഖ്യാപനവുമായി യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

പുതിയ ഏകീകൃത ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതി പ്രകാരം എല്ലാ എമിറേറ്റുകളിലെയും യു. എ. ഇ. പൗരന്മാർക്ക് സമഗ്രമായ ആരോഗ്യ പരിചരണവും പരിരക്ഷയും മികച്ച ചികിത്സാ സൗകര്യങ്ങളും ഉയർന്ന നിലവാരം ഉള്ള സേവനങ്ങളും ഉറപ്പാക്കും.

യു. എ. ഇ. യിലെ ഹെൽത്ത് കെയർ സിസ്റ്റം ആഗോള തലത്തിൽ ഉയർന്ന നിലവാരത്തിനും കാര്യ ക്ഷമതക്കും ഏറെ പ്രശസ്തമാണ് എങ്കിലും പുതിയ ഹെൽത്ത് ഇൻഷ്വറൻസ് സംവിധാനം കൂടുതൽ കാര്യക്ഷമത വർദ്ധിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന അന്തർ ദേശീയ മാന ദണ്ഡങ്ങൾക്ക് അനുസൃതമായുള്ള സേവനവും ഇതിലൂടെ ലഭ്യമാക്കും.

പ്രതിരോധ പരിചരണം ശക്തിപ്പെടുത്താനും സുസ്ഥിര ദേശീയ ആരോഗ്യ സംരക്ഷണ മാതൃകയിലേക്കുള്ള പരിവർത്തനവും ഇത് ലക്‌ഷ്യം വെക്കുന്നു.

യു. എ. ഇ. പൗരന്മാരുടെ ആരോഗ്യത്തിനും മികച്ച ജീവിത സാഹചര്യങ്ങൾക്കും ഭരണ കൂടം നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ പദ്ധതി. W A M

- pma

വായിക്കുക: , , , , , ,

Comments Off on പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം

ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും

May 18th, 2026

kerala-s-13-th-chief-minister-v-d-satheesan-ePathram
തിരുവനന്തപുരം : ഐക്യ ജനാധിപത്യ മുന്നണി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരണ്ടിയിൽ പറഞ്ഞിരുന്ന രണ്ടു കാര്യങ്ങള്‍ ഉടൻ നടപ്പാക്കും എന്നുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി വി. ഡി. സതീശന്‍ മന്ത്രി സഭയുടെ ആദ്യ യോഗം ചേർന്നു.

സ്ത്രീകള്‍ക്ക് കെ. എസ്. ആർ. ടി. സി. യില്‍ സൗജന്യ യാത്ര പദ്ധതി ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും എന്നും മുഖ്യ മന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കു വേണ്ടി യുള്ള പ്രത്യേക വകുപ്പ് സംസ്ഥാനത്ത് രൂപീകരിക്കും.

‘രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജന ങ്ങൾക്കു വേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ഏറ്റവും നന്നായി ഈ വകുപ്പ് നടപ്പിലാക്കിയത് ജപ്പാനിലാണ്. അവരുടെ മോഡൽ പരിശോധിച്ച് കൊണ്ടായിരിക്കും ഇവിടെ ആ വകുപ്പ് പ്രാവർത്തിക മാക്കുക. വയോജന വകുപ്പിന് പിന്നിൽ സ്വപ്‌ന തുല്യമായ ലക്ഷ്യമുണ്ട്. പ്രായമായ വരെ കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്ന സമീപനം ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം മൂവായിരം രൂപ വർദ്ധിപ്പിക്കും. അങ്കണവാടി ജീവനക്കാരുടെ വരുമാനത്തില്‍ ആയിരം രൂപ വർദ്ധിപ്പിക്കും. പ്രീ-പ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കും. പാചക തൊഴിലാളികളുടെ വേതനം ആയിരം രൂപ വർദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും എന്നും മുഖ്യമന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും

മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്

May 6th, 2026

sheikh-mohamed-bin-zayed-al-nahyan-visit-burjeel-pavilion-ePathram
അബുദാബി : യു. എ. ഇ. യുടെ ആരോഗ്യ പരിരക്ഷാ രംഗത്ത് വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ബുർജീൽ മെഡിക്കൽ സിറ്റി യുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുന്നിൽ വിശദീകരിച്ച് ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ.

അബുദാബി യിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്-2026’ ഫോറത്തിന്റെ ഭാഗമായുള്ള ബുർജീൽ പവലിയൻ സന്ദർശിച്ച പ്രസിഡണ്ടിനെ ഡോ. ഷംഷീർ സ്വീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നീ രംഗങ്ങളിൽ വൻ നിക്ഷേപം ലക്ഷ്യമിടുന്ന വിപുലീകരണ പദ്ധതി ഡോ. ഷംഷീർ വിശദീകരിച്ചു.

president-sheikh-muhamed-bin-zayed-visit-burjeel-pavilion-during-make-it-in-the-emirates-2026-ePathram

 

ഹൃദ്യമായ കൂടിക്കാഴ്ച ; പഴയ ഓർമ്മകളിൽ പുതിയ വികസനം

ബുർജീൽ മെഡിക്കൽ സിറ്റിയുടെ വികസന രേഖ അവതരിപ്പിക്കുന്ന വേളയിൽ പഴയൊരു കൂടിക്കാഴ്ച യുടെ ഹൃദ്യമായ ഓർമ്മകൾ ഡോ. ഷംഷീർ പങ്കു വെച്ചു.

മെഡിക്കൽ സിറ്റി എന്ന ആശയത്തിന്റെ ആദ്യ ഘട്ട ത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ച് പദ്ധതികൾ വിശദീകരിച്ചത് അദ്ദേഹം അനുസ്മരിച്ചു. അന്നു കണ്ടൊരു വലിയ സ്വപ്നത്തിന്റെ തുടർച്ചയാണ് വരാനിരിക്കുന്ന വിപുലീകരണം എന്നും അദ്ദേഹം പറഞ്ഞു.

3,87,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പുതിയ വികസനത്തിലൂടെ അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

ക്യാൻസർ ചികിത്സ, മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ള അതി നൂതന സൗകര്യങ്ങളാണ് ബുർജീൽ മെഡിക്കൽ സിറ്റിയുടെ അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.

സങ്കീർണ്ണമായ ചികിത്സാ സൗകര്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ മികച്ച പരിചരണം സ്വദേശികൾക്കും പ്രവാസികൾക്കും ലഭ്യമാക്കും.

Face Book & Instagram

- pma

വായിക്കുക: , , , , , , , , , , ,

Comments Off on മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

April 28th, 2026

hartal-idukki-epathram
കൊച്ചി : സംസ്ഥാനത്ത് ജനജീവിതം ജീവിതം സ്തംഭിപ്പിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താല്‍ ജന ജീവിതത്തെ സാരമായി ബാധിച്ചു എന്നുള്ള റിപ്പോർട്ടു കളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍  കോടതിയലക്ഷ്യം നടത്തി എന്നും കോടതി നിരീക്ഷിച്ചു. സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് വിവിധ സംഘടനകൾ ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ആംബുലൻസുകളും രോഗികളുമായി പോയ വാഹന ങ്ങളും ബസ്സുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പൊതു ജനങ്ങളെ പെരുവഴിയിലാക്കിയ ഹര്‍ത്താലിന്ന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നു വരികയും ചെയ്തു.

ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച്, വിഷയത്തില്‍ ഇടപെടുകയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ചെയ്തത്.

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

Page 2 of 12212345...102030...Last »

« Previous Page« Previous « എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
Next »Next Page » ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha