വ്യാജ മരുന്നുകളെ തിരിച്ചറിയുവാന്‍ ക്യു. ആര്‍. കോഡ് സംവിധാനം

October 4th, 2022

covid-19-medicine-ePathram
ന്യൂഡല്‍ഹി : ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗി ക്കുന്നതും ആധികം വിറ്റു പോകുന്നതുമായ മരുന്നു കളില്‍ ഇനി മുതല്‍ ക്യു. ആര്‍. കോഡ് പതിക്കും എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. നൂറു രൂപക്കു മുകളില്‍ വില വരുന്ന വേദന സംഹാരികള്‍, ആന്‍റി ബയോട്ടിക്ക്, ആന്‍റി അലര്‍ജി മരുന്നുകള്‍ എന്നിവയിലാണ് ആദ്യ പടിയായി ക്യു. ആര്‍. കോഡ് പതിപ്പിക്കുക.

മരുന്നുകളിലെ വ്യാജനെ തിരിച്ചറി യുവാന്‍ ഇതു സഹായിക്കും. ക്യു. ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ വിവരങ്ങള്‍ അറിയുവാനും സാധിക്കും. ആദ്യ ഘട്ടത്തില്‍ 300 ഇനം മരുന്നുകളില്‍ ക്യു. ആര്‍. കോഡ് പതിപ്പിക്കും. വ്യാജ മരുന്നുകള്‍ വിപണിയില്‍ വര്‍ദ്ധിക്കുന്നു എന്നുളള റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ നടപടി.

- pma

വായിക്കുക: , , , , ,

Comments Off on വ്യാജ മരുന്നുകളെ തിരിച്ചറിയുവാന്‍ ക്യു. ആര്‍. കോഡ് സംവിധാനം

ഫോറെക്‌സ് ട്രേഡിംഗ് : 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് ആര്‍. ബി. ഐ. വിലക്ക്

September 13th, 2022

rbi-logo-reserve-bank-of-india-ePathram.jpg

മുംബൈ : ഫോറെക്‌സ് ട്രേഡിംഗ് നടത്തുന്ന 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തി. ഫെമ (Foreign Exchange Management Act, 1999) പ്രകാരമാണ് റിസര്‍വ്വ് ബാങ്ക് നടപടി. അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകര്‍ തിരിച്ചറിയണം എന്നും ആര്‍. ബി. ഐ. അധികൃതര്‍ വ്യക്തമാക്കി.

രണ്ട് രാജ്യങ്ങളുടെ കറന്‍സികള്‍ തമ്മിലുള്ള വിനിമയമാണ് ഫോറെക്‌സ് ട്രേഡിംഗില്‍ നടക്കുന്നത്. USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ ഇന്ത്യന്‍ രൂപ അടിസ്ഥാനമായിട്ടുള്ള നാല് ജോഡി കറന്‍സി കളാണ് ഇന്ത്യയില്‍ നിയമാനുസൃതമായി ഫോറെക്‌സ് ട്രേഡിംഗ് ചെയ്യാന്‍ സാധിക്കുക. ഓരോ സമയങ്ങളില്‍ കറന്‍സികളുടെ മൂല്യത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ച് ലാഭവും നഷ്ടവും നേടാം എന്നതാണ് വാഗ്ദാനം.

- pma

വായിക്കുക: , , , ,

Comments Off on ഫോറെക്‌സ് ട്രേഡിംഗ് : 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് ആര്‍. ബി. ഐ. വിലക്ക്

കറി പൗഡറുകളിലെ രാസവസ്തു : കര്‍ശ്ശന നടപടി വേണം

September 6th, 2022

curry-powders-and-food-adulteration-ePathram

കൊച്ചി : കറിപൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ രാസ വസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശ്ശനമാക്കണം എന്നും നിയമ നടപടികള്‍ സ്വീകരിക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍.

സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കുവാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷി ക്കുവാന്‍ അധികൃതര്‍ക്ക് ബാദ്ധ്യതയുണ്ട് എന്നും മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമനിക് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നൽകിയ ഉത്തരവിൽ പറയുന്നു. ഭക്ഷ്യ വസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗവും രാസ വസ്തുക്കള്‍ ചേര്‍ക്കുന്നതും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണം എന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാല്‍ അടക്കമുള്ള ഭക്ഷ്യ വസ്തുക്കളിലും കവറില്‍ അടച്ചു വരുന്ന ഭക്ഷ്യ സാധനങ്ങളിലും വളരെ അപകടകര മായ രീതിയില്‍ മായം കലര്‍ത്തുന്നു എന്ന് ആരോപിച്ച് ജനകീയ അന്വേഷണ സമിതിക്കു വേണ്ടി ടി. എന്‍. പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

- pma

വായിക്കുക: , , , , , , , ,

Comments Off on കറി പൗഡറുകളിലെ രാസവസ്തു : കര്‍ശ്ശന നടപടി വേണം

മഴ പെയ്യാന്‍ തവളകള്‍ക്ക് കല്ല്യാണം വീണ്ടും

July 21st, 2022

frogs-married-in-uttar-pradesh-to-appease-rain-god-ePathram
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ മഴ പെയ്യുവാനായി തവളയുടെ കല്ല്യാണം നടത്തി. ഗൊരഖ്പൂരിലെ കാളി ബാരി ക്ഷേത്രത്തില്‍ ഹിന്ദു മഹാ സംഘ് ഒരുക്കിയ ചടങ്ങിലാണ് രണ്ടു തവളകള്‍ വിവാഹിതരായത്. മഴ ദൈവമായ ഇന്ദ്രനെ പ്രീതി പ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വരള്‍ച്ച മാറും എന്നുമുള്ള വിശ്വാസമാണ് തവകളുടെ കല്ല്യാണം നടത്തുവാന്‍ അവരെ പ്രേരിപ്പിച്ചത്. പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പാലിച്ചു കൊണ്ടായിരുന്നു തവള ക്കല്ല്യാണം. തവളകളെ മല ചാര്‍ത്തിച്ച് പുഷ്പ വൃഷ്ടി നടത്തി.

lalita-yadav-madhya-pradesh-minister-allegedly-organises-frog-wedding-for-rain-ePathram

മധ്യപ്രദേശിലെ തവളക്കല്ല്യാണം (2018)

മുന്‍പ് മധ്യപ്രദേശില്‍ (2018 ജൂണില്‍) വരള്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പു മന്ത്രി ലളിത യാദവിന്‍റെ നേതൃത്വ ത്തില്‍ തവളകളുടെ വിവാഹം നടത്തിയിരുന്നു. അത് ഏറെ വിവാദമാവുകയും ചെയ്തു. പിന്നീട് കേരളത്തില്‍ അതിശക്ത മഴ പെയ്തു പ്രളയമായി മാറുകയും ചെയ്തപ്പോള്‍ മധ്യപ്രദേശിലെ തവള ക്കല്ല്യാണം നവ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ട്രോളുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

സാവന്‍ മാസം തുടങ്ങിയിട്ട് അഞ്ച് ദിവസം ആയെങ്കിലും മഴയില്ല. എങ്ങും വരള്‍ച്ചയാണ്. മഴ പെയ്യാന്‍ ഞങ്ങള്‍ പൂജകള്‍ നടത്തി. ഇപ്പോള്‍ തവള കളുടെ വിവാഹം സംഘടിപ്പിച്ചു. ഇത് ആചാര ത്തിന്‍റെ ഭാഗമാണ് എന്ന് ഹിന്ദു മഹാ സംഘ് നേതാവ് രമാകാന്ത് വെര്‍മ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ദേശീയ – പ്രാദേശിക മാധ്യമങ്ങളെ കൂടാതെ വിദേശ മാധ്യമ ങ്ങളും തവളക്കല്ല്യാണം പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

- pma

വായിക്കുക: , , , , , , ,

Comments Off on മഴ പെയ്യാന്‍ തവളകള്‍ക്ക് കല്ല്യാണം വീണ്ടും

സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

May 7th, 2022

km-shaji-epathram
കൊച്ചി : മുന്‍ എം. എല്‍. എ. യും മുസ്ലീം ലീഗ് നേതാവുമായ കെ. എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടു കെട്ടിയ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ. ഡി.) ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. എന്നാല്‍ ഇ. ഡി. അന്വേഷണവുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സം ഇല്ല എന്നും കോടതി.

അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ. ഡി. കണ്ടു കെട്ടിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് കെ. എം. ഷാജി, ആശാ ഷാജി എന്നിവരാണ് ഹൈക്കോടതി യില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജിക്കാര്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് നിയമ പരമായി നില നില്‍ക്കുന്നതല്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇ. ഡി. യുടെ അധികാര പരിധിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

Page 3 of 1012345...10...Last »

« Previous Page« Previous « അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ
Next »Next Page » ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha