നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു

October 14th, 2025

norka-care-registration-support-by-malabar-pravasi-uae-ePathram
ദുബായ് : മലബാർ പ്രവാസി (യു. എ. ഇ.) കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ നോർക്ക പ്രവാസി അംഗത്വ രജിസ്‌ട്രേഷനും നോർക്ക മുഖാന്തിരം നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ചേരാനും ഉള്ള അവസരം ഒരുക്കുന്നു. ഹെൽപ് ഡസ്കും പ്രവർത്തിക്കും. നോർക്ക പ്രധിനിധി കളുമായുള്ള മുഖാമുഖവും നടക്കും.

2025 ഒക്ടോബർ 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ദുബായ് കറാമയിലെ മദീന വൈഡ് റേഞ്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി.

പ്രധാനമായും രണ്ട് പദ്ധതികളാണ് പ്രവാസി നോർക്ക കാർഡും പ്രവാസി ഇൻഷ്വറൻസും. യു. എ. ഇ. യിലെ പ്രവാസി കേരളീയർക്ക് ഈ പദ്ധതികളുടെ പ്രാധാന്യവും സാദ്ധ്യതകളും വ്യക്തമാക്കുന്നതിനും അംഗങ്ങളായി ചേർക്കുന്നതിനും കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പ്രവാസി ഇൻഷ്വറൻസ് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ ഈ മാസം 22 വരെ ഉണ്ടാവുകയുള്ളൂ. സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ പ്രയോജന കരമായ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് മലബാർ പ്രവാസി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് 055 391 5151, 056 292 2562, 050 578 6980 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു

ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു

October 10th, 2025

medicine-doxycycline-tablet-for-leptospirosis-ePathram
തിരുവനന്തപുരം : ചില കമ്പനികളുടെ പാരസെറ്റമോൾ അടക്കമുള്ള ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു കൊണ്ട് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ. ഈ മരുന്നുകളുടെ സ്റ്റോക്ക് ഉള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിവരങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം എന്നും സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ സെപ്റ്റംബർ മാസത്തിൽ നടത്തിയ ഗുണ നിലവാര പരിശോധന യിൽ മോശം എന്ന് കണ്ടെത്തിയ വിവിധ കമ്പനികളുടെ മരുന്നു കളാണ് പിൻവലിക്കുന്നത്.  P R D

- pma

വായിക്കുക: , , , , ,

Comments Off on ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു

സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം

October 9th, 2025

social-media-usage-police-officials-to-submit-affidavit-ePathram

കൊച്ചി : പോലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എങ്കിൽ മേലുദ്യോഗസ്ഥരിൽ നിന്നും മുൻ‌കൂർ അനുമതി തേടിയിരിക്കണം എന്ന് സംസ്ഥാന പോലീസ് മേധാവി. ഓരോരുത്തരും ഏതൊക്കെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ സജീവമാണ് എന്നുള്ളതും ഏതെല്ലാം വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പു കളിലെ അംഗങ്ങൾ എന്നും മേലുദ്യോഗസ്ഥരെ അറിയിക്കണം.

മാത്രമല്ല പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു മാത്രമേ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളും അഭിപ്രായങ്ങളും രേഖ പ്പെടുത്തുകയുള്ളൂ. പോലീസ് സേനയുടെ പ്രതിച്ഛായ, മാന്യത, അഖണ്ഡത എന്നിവക്ക് ഹാനികരമായ പ്രവർത്തനങ്ങൾ ഉണ്ടാവുകയില്ല. നിയമ പാലകൻ എന്ന നിലവാരം ഉറപ്പാക്കും.

ഔദ്യോഗിക രഹസ്യ രേഖകൾ പങ്കിടുക, മറ്റുള്ളവർക്ക് ഫോർ വേഡ് ചെയ്യുക, പ്രചരിപ്പിക്കുക എന്നീ നട പടികൾ ഉണ്ടാവുകയില്ല എന്നും ഇവ ലംഘിച്ചാൽ ശിക്ഷാ നടപടി സ്വീകരിക്കാൻ തയ്യാറാണ് എന്നും സത്യ വാങ്മൂലം എഴുതി ഒപ്പിട്ടു നൽകണം. ഓരോ പോലീസ് സ്റ്റേഷനുകളിലെയും ഇൻസ്‌പെക്ടർ മാർക്കാണ് സത്യവാങ്മൂലം നൽകേണ്ടത്.

ഇൻസ്പെക്ടർമാർ സ്റ്റേഷൻ പരിധി വിട്ടു പോകുമ്പോൾ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം എന്നും ഉത്തരവിൽ പറയുന്നു. പോലീസുകാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇനി സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരിക്കും.

പോലീസുകാരുടെ ചില സോഷ്യൽ മീഡിയാ പോസ്റ്റുകൾ പോലീസ് സേനക്കും സർക്കാരിനും കളങ്കം ഉണ്ടാക്കുന്നു എന്ന് കണ്ടെത്തുകയും ഉദ്യോഗസ്ഥരുടെ പോസ്റ്റിന് എതിരെ പരാതികൾ ഉയരുകയും ചെയ്തു. ഇതോടെയാണ് പുതിയ നീക്കം എന്നാണു റിപ്പോർട്ടുകൾ. Image Credit : F B Page

- pma

വായിക്കുക: , , , , , ,

Comments Off on സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം

പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി

October 2nd, 2025

kerala-legislative-assembly-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ ചരിത്ര രേഖകൾ സംരക്ഷിക്കുന്നതിൽ നിർണ്ണായക ചുവടു വെപ്പുമായി കേരളാ നിയമ സഭ. പുരാ രേഖകളുടെ സംരക്ഷണ ത്തിനായി ഒരു നൂറ്റാണ്ടിലധികം മുൻപ് വകുപ്പ് രൂപീകരിച്ച സംസ്ഥാനത്ത്, ആദ്യമായാണ് രേഖകൾ സംരക്ഷിക്കാൻ ഒരു നിയമം വരുന്നത്.

1976 ൽ ഒരു ഉത്തരവിലെ നയ തീരുമാനത്തിൽ വ്യവസ്ഥ ചെയ്തത് അനുസരിച്ചാണ് നിലവിൽ സംസ്ഥാ നത്ത് പൊതു രേഖകൾ സംരക്ഷിച്ചു വരുന്നത്. പുരാ വസ്തു-പുരാ രേഖാ-മ്യൂസിയം-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ടോടു കൂടി ബിൽ സഭയിൽ അവതരിപ്പിച്ചത്.

2023 സെപ്റ്റംബർ 7-ന് അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ ബിൽ, 2024 ജൂലൈ 11-നാണ് സഭയിൽ ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് ഇത് സെലക്ട് കമ്മിറ്റി യുടെ പരിഗണനക്ക് അയച്ചു. സംസ്ഥാന ത്തിന്ന് അകത്തും പുറത്തും കമ്മിറ്റി നടത്തിയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ബില്ലിന് അന്തിമ രൂപം നൽകിയത്.

സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, സർക്കാർ കമ്മീഷനുകൾ, ബോർഡുകൾ, കമ്മിറ്റികൾ എന്നിവയിലെ പൊതു രേഖകളുടെ മൂല്യ നിർണ്ണയം, ശേഖരണം, തരം തിരിക്കൽ, സംരക്ഷണം, ഭരണ നിർവ്വഹണം എന്നിവ യെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും.

താളിയോലകൾ മുതൽ ഡിജിറ്റൽ രേഖകൾ വരെയുള്ള പൊതു രേഖ കളു ടെ സംരക്ഷണത്തിനായി ഒരു ദ്വിതല സംവിധാനം ഏർപ്പെടുത്തുന്നു എന്നതാണ് ബില്ലിന്റെ പ്രധാന സവിശേഷത.

രേഖകൾ ഉണ്ടാക്കുന്ന എല്ലാ സ്ഥാപനങ്ങളും അവരുടെ രേഖകൾ സംരക്ഷിക്കുന്നതിനായി റെക്കോർഡ് മുറികൾ സജ്ജീകരിക്കണം എന്നും അവയുടെ സംരക്ഷണത്തിനായി ഒരു റെക്കോർഡ് ഓഫീസറെ ചുമതലപ്പെടുത്തണം എന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് പൊതുരേഖാ സംരക്ഷണ ത്തിന്റെ പ്രാഥമിക തലം.

ഇത്തരം രേഖകളിൽ പുരാരേഖാ മുല്യമുള്ള രേഖകൾ 25 വർഷത്തിനു ശേഷം മൂല്യനിർണ്ണയം നടത്തി സംസ്ഥാന ആർക്കൈവ്‌സിലേക്ക് മാറ്റുന്നതിനും അവ ശാസ്ത്രീയമായി സംരക്ഷിച്ച് ഗവേഷകർക്കും പഠിതാക്കൾക്കും ലഭ്യമാക്കുന്നതിനും ബില്ല് വ്യവസ്ഥ ചെയ്യുന്നു.

സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കൈവശമുള്ള പുരാരേഖാ മൂല്യമുള്ള രേഖകൾ വില കൊടുത്തോ സമ്മാനമായോ ആർക്കൈവ്‌സി ലേക്ക് സ്വീകരിക്കുന്നതിനുളള വ്യവസ്ഥയും ബില്ലിലുണ്ട്.

രേഖാ സംരക്ഷണത്തിൽ മാർഗ്ഗ നിർദ്ദേശം നൽകുന്നതിന് ആർക്കൈവൽ അഡ്‌വൈസറി ബോർഡും നിർദേശിച്ചിട്ടുണ്ട്. ബോർഡിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ അംഗങ്ങൾ ആയിരിക്കും.

നിയമ പരമായി രേഖകൾ കൈ മാറുന്നതിനുള്ള വ്യവസ്ഥകളും രേഖകൾ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷകളും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. P R D 

- pma

വായിക്കുക: , , , ,

Comments Off on പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി

റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ

September 25th, 2025

accident-epathram
ന്യൂഡൽഹി : റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിൽ കേരളം ഏറെ മുന്നിൽ എന്ന് കേന്ദ്ര സർക്കാർ. അപകടങ്ങൾ ഉണ്ടായാൽ കേരള ത്തിൽ ദ്രുത ഗതിയിലുള്ള പ്രതികരണവും വിപുലമായ ആശുപത്രി ശൃംഖലയുമാണ്‌ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കേരളത്തെ സഹായിക്കുന്നത്.

സ്‌പെഷ്യാലിറ്റി ആശുപത്രികൾ ധാരാളം ഉള്ള സംസ്ഥാനത്ത് അപകടത്തിൽപ്പെട്ടവരെ ട്രോമ കെയർ സെന്ററുകളിൽ പെട്ടെന്ന്‌ എത്തിക്കാൻ കഴിയുന്നു എന്നും റോഡ്‌ സുരക്ഷ വിദഗ്‌ധർ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 2023ൽ കേരളത്തിൽ ഉണ്ടായ റോഡ് അപകടങ്ങളുടെ എണ്ണം 48,091. ഇതിൽ മരണ പ്പെട്ടവരുടെ എണ്ണം 4,080.

അപകടങ്ങള്‍ മുൻ (2022) വർഷത്തേക്കാൾ 237 എണ്ണം കുറഞ്ഞു. റോഡ് അപകടങ്ങളുടെ കണക്കിൽ രാജ്യത്ത്‌ മൂന്നാമത് ആണെങ്കിലും മരണ നിരക്ക്‌ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ദേശീയ തലത്തിലെ മരണ നിരക്കിൽ 100 അപകടങ്ങളിൽ 36 പേർ എന്നുള്ളത് കേരളത്തിൽ 8.5 മാത്രം എന്നുള്ളത് കേന്ദ്രം പ്രത്യേകം പരാമർശിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ

Page 2 of 16512345...102030...Last »

« Previous Page« Previous « വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
Next »Next Page » അടിപൊളിയായി AMF ഓണാവേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha