പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ

June 4th, 2023

roads-transport-authority-dubai-logo-rta-ePathram
ദുബായ് : എമിറേറ്റില്‍ നിരോധിത ഇടങ്ങളില്‍ പുക വലിക്കുക, മെട്രോ, ടാക്സി, ബസ്സ്, ട്രാം തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍, ആല്‍ക്കഹോള്‍ ഉപയോഗം എന്നിവക്ക് 200 ദിർഹം പിഴ ഈടാക്കും എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) അറിയിച്ചു.

പൊതു ഗതാഗതങ്ങളിലെ പരിശോധനക്കിടെ നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ പിഴ അടക്കുവാനുള്ള എസ്. എം. എസ്. സന്ദേശം യാത്രക്കാരനു ലഭിക്കും. അതേ സമയം തന്നെ ആർ. ടി. എ. ഇന്‍സ്പെക്ടര്‍ വഴി പിഴ സംഖ്യ അടക്കാം. അല്ലെങ്കില്‍ ആർ. ടി. എ. വെബ് സൈറ്റ് വഴിയോ കസ്റ്റമർ ഹാപ്പിനസ്സ് സെന്‍ററുകള്‍ വഴിയോ പിഴ അടക്കുകയും ചെയ്യാം. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സെല്‍ഫ് സര്‍വ്വീസ് മെഷ്യനുകളിലും പിഴ അടക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിങ്ങൾക്കു മേൽ പിഴ ചുമത്തിയിരിക്കുന്നത് അന്യായം ആയിട്ടാണ് എങ്കില്‍ ആവശ്യമായ എല്ലാ രേഖകളും സഹിതം ask @ rta.ae എന്ന ഇ-മെയിൽ, ആർ. ടി. എ. വെബ് സൈറ്റ് മുഖാന്തിരം അധികൃതരെ വിവരം അറിയിച്ചാൽ പിഴ ഒഴിവാക്കാനും കഴിയും.

- pma

വായിക്കുക: , , , , , , ,

Comments Off on പൊതു ഗതാഗതങ്ങളില്‍ ഭക്ഷണം കഴിച്ചാൽ പിഴ

ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതൽ പ്രാബല്യത്തിൽ വരും

June 2nd, 2023

construction worker-UAE-epathram
അബുദാബി : നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥലങ്ങളില്‍ കഠിന ജോലികൾ ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള നിര്‍ബ്ബന്ധിത ഉച്ച വിശ്രമ നിയമം യു. എ. ഇ. അധികൃതര്‍ പ്രഖ്യാപിച്ചു.

ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ മൂന്നു മാസക്കാലം ഉച്ചക്ക് 12.30 മുതല്‍ 3 മണി വരെയാണ് നിയന്ത്രണം. നിരോധിത മാസങ്ങളില്‍ പ്രതിദിന ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുത് എന്നും മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

uae-labour-in-summer-ePathram

യു. എ. ഇ. യില്‍ ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത് ഇത് 19-ാം വര്‍ഷമാണ്. ഉയർന്ന താപ നിലയിൽ ജോലി ചെയ്യു ന്നതു മൂലം ഉണ്ടാവുന്ന അപകട ങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് നിർബ്ബന്ധിത നിയമം കൊണ്ട് ലക്ഷ്യം വെക്കുന്നത്.

മധ്യാഹ്ന ഇടവേളയില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കുവാന്‍ ഉള്ള സൗകര്യം തൊഴില്‍ ഉടമകള്‍ ഒരുക്കുകയും വേണം. സര്‍ക്കാര്‍ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിക്കുന്നവരില്‍ നിന്നും ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരോധിത സമയങ്ങളില്‍ ഒന്നില്‍ അധികം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ പരമാവധി പിഴ തുക 50,000 ദിര്‍ഹം ആയിരിക്കും.

ഉച്ച വിശ്രമ നിയമവുമായി ബന്ധപ്പെട്ട പരാതി കൾ 600590000 എന്ന നമ്പറിലൂടെ മൂന്ന് പ്രധാന ഭാഷകൾ ഉൾപ്പെടെ 20 ഭാഷകളിൽ അറിയിക്കാം. W A M

- pma

വായിക്കുക: , , ,

Comments Off on ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതൽ പ്രാബല്യത്തിൽ വരും

2000 രൂപാ നോട്ട് കൈമാറ്റം ചെയ്യുവാന്‍ തിരിച്ചറിയല്‍ രേഖ ആവശ്യമില്ല

May 22nd, 2023

bank-note-indian-rupee-2000-ePathram
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കുവാന്‍ തീരുമാനിച്ച 2,000 രൂപാ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും തിരിച്ചറിയല്‍ രേഖ, ബാങ്ക് സ്ലിപ്പ് എന്നിവ ആവശ്യമില്ല എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാം എന്ന് എസ്. ബി. ഐ. ബ്രാഞ്ചുകള്‍ക്ക് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

നിരോധിച്ച നോട്ടുകള്‍ മാറ്റി എടുക്കുന്നതിന് ആധാര്‍ കാര്‍ഡ്, അല്ലെങ്കില്‍ സമാനമായ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുകയും അതിനൊപ്പം ഒരു ഫോം കൂടി പൂരിപ്പിച്ച് നല്‍കണം എന്നും സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനിടെയാണ് സ്റ്റേറ്റ് ബാങ്കിന്‍റെ വിശദീകരണം.

2023 സെപ്റ്റംബര്‍ 30 വരെ 2,000 രൂപാ നോട്ടുകള്‍ നിക്ഷേപിക്കുവാനും മാറ്റി എടുക്കുന്നതിനും കഴിയും എന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചിരുന്നു. 2,000 രൂപയുടെ 10 നോട്ടുകള്‍ (20,000) മാത്രമാണ് ഒരേ സമയം ഒരു ബാങ്കിൽ നിന്നും മാറ്റി വാങ്ങാൻ സാധിക്കുക.

- pma

വായിക്കുക: , , , , , ,

Comments Off on 2000 രൂപാ നോട്ട് കൈമാറ്റം ചെയ്യുവാന്‍ തിരിച്ചറിയല്‍ രേഖ ആവശ്യമില്ല

2000 രൂപാ നോട്ട് കൈമാറ്റം ചെയ്യുവാന്‍ തിരിച്ചറിയല്‍ രേഖ ആവശ്യമില്ല

May 22nd, 2023

bank-note-indian-rupee-2000-ePathram
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കുവാന്‍ തീരുമാനിച്ച 2,000 രൂപാ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും തിരിച്ചറിയല്‍ രേഖ, ബാങ്ക് സ്ലിപ്പ് എന്നിവ ആവശ്യമില്ല എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാം എന്ന് എസ്. ബി. ഐ. ബ്രാഞ്ചുകള്‍ക്ക് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

നിരോധിച്ച നോട്ടുകള്‍ മാറ്റി എടുക്കുന്നതിന് ആധാര്‍ കാര്‍ഡ്, അല്ലെങ്കില്‍ സമാനമായ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുകയും അതിനൊപ്പം ഒരു ഫോം കൂടി പൂരിപ്പിച്ച് നല്‍കണം എന്നും സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനിടെയാണ് സ്റ്റേറ്റ് ബാങ്കിന്‍റെ വിശദീകരണം.

2023 സെപ്റ്റംബര്‍ 30 വരെ 2,000 രൂപാ നോട്ടുകള്‍ നിക്ഷേപിക്കുവാനും മാറ്റി എടുക്കുന്നതിനും കഴിയും എന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചിരുന്നു. 2,000 രൂപയുടെ 10 നോട്ടുകള്‍ (20,000) മാത്രമാണ് ഒരേ സമയം ഒരു ബാങ്കിൽ നിന്നും മാറ്റി വാങ്ങാൻ സാധിക്കുക. Twitter

- pma

വായിക്കുക: , , , , , ,

Comments Off on 2000 രൂപാ നോട്ട് കൈമാറ്റം ചെയ്യുവാന്‍ തിരിച്ചറിയല്‍ രേഖ ആവശ്യമില്ല

സുപ്രീം കോടതി ജഡ്ജിമാരായി കെ. വി. വിശ്വനാഥനും പ്രശാന്ത് മിശ്രയും സത്യ പ്രതിജ്ഞ ചെയ്തു

May 19th, 2023

k-v-viswanathan-take-oath-as-supreme-court-judge-ePathram
ന്യൂഡല്‍ഹി : മുതിര്‍ന്ന അഭിഭാഷന്‍ മലയാളിയായ കെ. വി. വിശ്വനാഥന്‍, ആന്ധ്രാ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ആയി സത്യ പ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലി ക്കൊടുത്തു.

അഭിഭാഷകരുടെ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടർന്ന് കൊളീജിയം ശുപാര്‍ശ ചെയ്ത ഇവരെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചത്.

സുപ്രീം കോടതിയില്‍ 34 ജഡ്ജിമാരുടെ അംഗീകൃത അംഗബലം ഉണ്ട് എന്നും നിലവില്‍ 32 ജഡ്ജിമാർ പ്രവര്‍ത്തിക്കുന്നു എന്നും അഞ്ചംഗ കൊളീജിയം വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജിമാരായ ദിനേഷ് മഹേശ്വരിയും എം. ആര്‍. ഷായും അടുത്തിടെ വിരമിച്ചിരുന്നു. ഇവരുടെ ഒഴിവിലേക്കാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി കൊളീജിയം രണ്ടു പേരെയും ശുപാര്‍ശ ചെയ്തത്.

പാലക്കാട് ജില്ലയിലെ കല്‍പ്പാത്തി സ്വദേശിയായ കെ. വി. വിശ്വനാഥന്‍ 35 വര്‍ഷമായി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. നിലവിലെ ജസ്റ്റിസ് ജെ. ബി. പര്‍ദി വാല, 2030 ആഗസ്റ്റ് 11 ന് വിരമിക്കുന്നതോടെ കെ. വി. വിശ്വ നാഥന്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്സ് പദവിയിൽ എത്തും. 2031 മേയ് 25 ന് അദ്ദേഹം വിരമിക്കും വരെ 9 മാസം ആ സ്ഥാനത്ത് തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

- pma

വായിക്കുക: , , , , , , ,

Comments Off on സുപ്രീം കോടതി ജഡ്ജിമാരായി കെ. വി. വിശ്വനാഥനും പ്രശാന്ത് മിശ്രയും സത്യ പ്രതിജ്ഞ ചെയ്തു

Page 8 of 162« First...678910...203040...Last »

« Previous Page« Previous « മാധുര്യമേറിയ മാമ്പഴങ്ങളുമായി ലുലുവിൽ മാംഗോ മാനിയ
Next »Next Page » കെ. എസ്. സി. വനിതാ വിഭാഗം – ബാല വേദി കമ്മിറ്റി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha