പ്രൊഫ. എം. കെ. സാനു അന്തരിച്ചു

August 3rd, 2025

mk-sanu-epathramകൊച്ചി: സാഹിത്യ വിമർശകനും എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം. കെ. സാനു (99) അന്തരിച്ചു. 2025 ആഗസ്റ്റ് രണ്ട് ശനിയാഴ്ച വൈകുന്നേരം അ‍ഞ്ചര യോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളി യിലാണ് ജനനം. സ്കൂൾ അദ്ധ്യാപകൻ ആയിട്ടാണ് പൊതു രംഗത്ത് എത്തുന്നത്. 1955 ലും 1956 ലും സാനു മാസ്റ്റർ ശ്രീനാരായണ കോളേജിലും മഹാ രാജാസ് കോളേജിലും ലക്ചറർ ആയിരുന്നു. 1983 ൽ പ്രൊഫസർ ആയിട്ടാണ് വിരമിച്ചത്. 1986 ൽ പുരോഗമന സാഹിത്യ സംഘം പ്രസിഡണ്ട് ആയി. 1987 ൽ എറണാകുളം നിയമ സഭാ മണ്ഡലത്തിൽ നിന്ന് ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു

കൊച്ചിയായിരുന്നു സാനുമാസ്റ്ററുടെ പ്രവർത്തന മണ്ഡലം. ജീവ ചരിത്രകാരൻ, പത്ര പ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും വ്യക്തമുദ്ര പതിപ്പിച്ചു. അഞ്ച് ശാസ്ത്ര നായകന്മാർ എന്ന ആദ്യ ഗ്രന്ഥം 1958 ലും വിമർശന ഗ്രന്ഥമായ കാറ്റും വെളിച്ചവും 1960 ലും പ്രസിദ്ധീകരിച്ചു. വിമർശനം, വ്യാഖ്യാനം, ബാല സാഹിത്യം, ജീവ ചരിത്രം തുടങ്ങി വിവിധ സാഹിത്യ ശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ്.

കേരള സാഹിത്യ അക്കാദമി പുരസ്കാരം (1985), വയലാർ അവാർഡ് (1992), കേരള സാഹിത്യ അക്കാദമി യുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം(2002), പത്മപ്രഭാ പുരസ്കാരം (2011), എൻ. കെ. ശേഖർ പുരസ്കാരം (2011), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2011), കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം (2010), എഴുത്തച്ഛൻ പുരസ്കാരം (2013) എന്നിവ അദ്ദേഹത്തെ തേടി എത്തി. 2011 ൽ ‘ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ’ എന്ന ജീവ ചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി.

- pma

വായിക്കുക: , ,

Comments Off on പ്രൊഫ. എം. കെ. സാനു അന്തരിച്ചു

സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു

August 1st, 2025

dubai-kmcc-logo-big-epathram
ദുബായ് : കെ. എം. സി. സി. തൃശൂർ ജില്ല കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സുവനീറിന് ഉചിതമായ പേര് ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലുള്ള പേരുകൾ പരിഗണിക്കും.

സുവനീറിന് നിർദ്ദേശിക്കുന്ന പേരും വ്യക്തിയുടെ പേരും ഫോൺ നമ്പറും +971 50 376 7871 എന്ന വാട്സാപ്പിലേക്ക് 2025 ആഗസ്റ്റ് അഞ്ചിന് മുൻപായി അയക്കണം. കൂടുതൽ വിവരങ്ങൾക്കും ഇതേ നമ്പറിൽ ബന്ധപ്പെടാം.

തെരഞ്ഞെടുക്കപ്പെടുന്ന പേരിനു സുവനീർ പ്രകാശന ചടങ്ങിൽ വെച്ച് സമ്മാനവും നൽകും എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു

കെ. എ. ജബ്ബാരി അന്തരിച്ചു

July 30th, 2025

salafi-times-editor-k-a-jabbari-passed-away-ePathram
ദുബായ്‌ : സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന കെ. എ. ജബ്ബാരി അന്തരിച്ചു. സലഫി ടൈംസ് ചീഫ്‌ എഡിറ്ററും ദുബായ് വായനക്കൂട്ടം (സഹൃദയ സാംസ്കാരിക വേദി) യുടെ അമരക്കാരനും കൂടിയായി രുന്നു കൊടുങ്ങല്ലൂർ എറിയാട് കറുക പ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ എന്ന പ്രിയപ്പെട്ടവരുടെ ജബ്ബാരിക്ക.

2025 ജൂലായ് 30 (ബുധൻ) പുലർച്ചെ 2.30ന് മഞ്ചേരി കാരക്കുന്നിലെ ഭാര്യാ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 78 വയസ്സ് ആയിരുന്നു.

അക്ഷരങ്ങൾക്ക് എന്തിനേക്കാളും വില കല്പിച്ചിരുന്ന ജബ്ബാരിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ദുബായിൽ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിനം’ ആചരിച്ചു വന്നിരുന്നു.

തൃശൂർ ജില്ലാ സർഗ്ഗധാര ചെയർമാൻ, കൈപ്പമംഗലം മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ട്, കൂടാതെ നിരവധി സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ചിരുന്നു. ദുബായിലെ ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക അംഗവും  ആയിരുന്നു.

വിവിധ മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങൾക്ക് യു. എ. ഇ. യിലെയും നാട്ടിലെയും പ്രതിഭകൾക്ക് വായനക്കൂട്ടം പുരസ്കാരങ്ങൾ ജബ്ബാരിക്കയുടെ നേതൃത്വത്തിൽ സമ്മാനിച്ചിട്ടുണ്ട്. ശാരീരിക പ്രയാസങ്ങൾ കാരണം പ്രവാസം അവസാനിപ്പിച്ച് ഏതാനും വർഷങ്ങൾക്ക് മുൻപേ നാട്ടിൽ പോയി. അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

JABBARI : Personalities & ePathram Tag

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on കെ. എ. ജബ്ബാരി അന്തരിച്ചു

ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു

July 22nd, 2025

doctor-dhana-lakshmi-llh-life-care-hospital-ePathram
അബുദാബി : സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവും എഴുത്തുകാരിയുമായ മുസ്സഫ ലൈഫ് കെയർ ഹോസ്പിറ്റലിലെ ഡോക്ടർ ധന ലക്ഷ്മി (54) അന്തരിച്ചു. മുസ്സഫ ഷാബിയായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ താണ സ്വദേശിനിയാണ്.

ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ വിവരം അറിയിച്ചു. തിങ്കളാഴ്ച ജോലി സ്ഥലത്തും എത്തിയില്ലായിരുന്നു. പോലീസ് എത്തി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.

അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് നിരവധി സംഘടനകളുടെ പുരസ്‌കാര ജേതാവാണ് ഡോക്ടർ ധനലക്ഷ്മി.

കണ്ണൂരിലെ ആനന്ദ കൃഷ്ണ ബസ്സ് സർവ്വീസ് ഉടമസ്ഥൻ ആയിരുന്ന പരേതനായ നാരായണൻ-ചന്ദ്രമതി ദമ്പതി കളുടെ മകളാണ്. സഹോദരങ്ങൾ: ആനന്ദ കൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി.

- pma

വായിക്കുക: , , , , , ,

Comments Off on ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു

തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’

July 16th, 2025

ink-pen-literary-ePathram
ദുബായ് : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ. എം. സി. സി. തൂലികാ ഫോറം ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’ എന്ന വിഷയത്തിൽ നാലു പേജിൽ കവിയാതെ പി. ഡി. എഫ്. ഫോർ മാറ്റിൽ തയ്യാറാക്കിയ ലേഖനം dubaikmccthoolika @ gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 2025 ജൂലായ് 31 നു മുൻപായി അയക്കുക. യു. എ. ഇ.പ്രവാസികൾക്ക് പങ്കെടുക്കാം. ആഗസ്റ്റ് 16 ന് ദുബായ് കെ. എം. സി. സി. ഹാളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

- pma

വായിക്കുക: , , , , , , ,

Comments Off on തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’

Page 2 of 5012345...102030...Last »

« Previous Page« Previous « അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
Next »Next Page » വി. എസ്. വിട വാങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha