ബി. ജെ. പി. ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം : പി. ജി. രാജേന്ദ്രൻ

October 18th, 2022

uae-janatha-cultural-center-jcc-ePathram
ദുബായ് : മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിർക്കാൻ മതാതീത സോഷ്യലിസ്റ്റ് – രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ലയിച്ച് ഒന്നാകണം. രാജ്യത്ത് ബി. ജെ. പി.ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം എന്നും ജനത പ്രവാസി ഓവർസീസ് കമ്മിറ്റി പ്രസിഡണ്ട് പി. ജി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ജനത കൾച്ചറൽ സെൻറർ യു. എ. ഇ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായില്‍ നടന്ന മഹാത്മാ ഗാന്ധി – ജയ പ്രകാശ് നാരായണൻ – ഡോക്ടർ റാം മനോഹർ ലോഹ്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. ജി. രാജേന്ദ്രൻ.

അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണൻ ആഹ്വാനം ചെയ്ത പോലെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികൾ ലയിച്ച് ഒന്നാകണം. പൊതു ശത്രുവിനെ എതിർക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ജനത കൾച്ചർ സെൻറർ കമ്മിറ്റി പ്രസിഡണ്ട് ടി. ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജെ. പി. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കൊളാവിപ്പാലം, ടെന്നിസൺ ചേന്നപ്പള്ളി, രാജേഷ്, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രദീപ് കാഞ്ഞങ്ങാട് സ്വാഗതവും ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ബി. ജെ. പി. ക്ക് ബദലായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യം : പി. ജി. രാജേന്ദ്രൻ

മുലായം സിംഗ് യാദവ് അന്തരിച്ചു

October 10th, 2022

mulayam_singh_yadav-epathram
സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ആയിരുന്ന മുലായം സിംഗ് യാദവ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹ ത്തിന്‍റെ മകനും സമാജ് വാദി പാര്‍ട്ടി പ്രസിഡണ്ടും കൂടിയായ അഖിലേഷ് യാദവാണ് മരണം വിവരം അറിയിച്ചത്. നിലവില്‍ യു. പി. യിലെ മെയിന്‍ പുരിയില്‍ നിന്നുള്ള ലോക്‌ സഭാ അംഗം കൂടിയാണ് മുലായം സിംഗ് യാദവ്.

- pma

വായിക്കുക: ,

Comments Off on മുലായം സിംഗ് യാദവ് അന്തരിച്ചു

കോണ്‍ഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് : വിജ്ഞാപനം പുറപ്പെടുവിച്ചു

September 22nd, 2022

inc-indian-national-congress-election-symbol-ePathram
ന്യൂഡല്‍ഹി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ മാസം 30 വരെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.

പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 8. ഒന്നില്‍ അധികം ആളുകള്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കിയാല്‍ തെരഞ്ഞെടുപ്പ് ഉണ്ടാവും. മത്സരം വരികയാണെങ്കിൽ ഒക്ടോബര്‍ 17 ന് വോട്ടെടുപ്പ് നടക്കും.19 ന് ഫല പ്രഖ്യാപനവും ഉണ്ടാവും.

- pma

വായിക്കുക: , ,

Comments Off on കോണ്‍ഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് : വിജ്ഞാപനം പുറപ്പെടുവിച്ചു

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

August 6th, 2022

jagdeep-dhankhar-vice-president-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനാലാമത് ഉപ രാഷ്ട്ര പതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും.

എന്‍. ഡി. എ. സ്ഥാനാര്‍ത്ഥിയായ ജഗ്ദീപ് ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് നേതാവ് മാര്‍ഗരറ്റ് അല്‍വെ 182 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി.

രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവ് കൂടിയായ ജഗ്ദീപ് ധന്‍കര്‍,  രാജസ്ഥാന്‍ ഹൈക്കോടതി യിലും സുപ്രീം കോടതി യിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 2019 ജൂലായ് മുതല്‍ ബംഗാള്‍ ഗവര്‍ണ്ണറാണ്.

- pma

വായിക്കുക: , , , , ,

Comments Off on ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

July 26th, 2022

droupadi-murmu-takes-oath-as-15-th-president-of-india-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്ര പതിയായി ദ്രൗപദി മുര്‍മു സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലി ക്കൊടുത്തു.

2022 ജൂലായ് 25 തിങ്കളാഴ്ച രാവിലെ 10.14 ന് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണ്ണര്‍മാര്‍, മുഖ്യമന്ത്രി മാര്‍, വിദേശ രാജ്യ ങ്ങളുടെ നയതന്ത്ര മേധാവികള്‍, മൂന്നു സേനകളുടെയും മേധാവികള്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞക്കു മുന്‍പ് രാജ് ഘട്ടില്‍ എത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ദ്രൗപതി മുര്‍മു ആദരം അര്‍പ്പിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൂടെയാണ് നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്‍റില്‍ എത്തിയത്.  ആദിവാസി – ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി, ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്ര പതിയാവുന്ന രണ്ടാമത്തെ വനിത എന്നീ വിശേഷണങ്ങളും ദ്രൗപദി മുര്‍മുവിനു അവകാശപ്പെട്ടതാണ്.

Twitter : President Of India

- pma

വായിക്കുക: , , , , , ,

Comments Off on ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Page 3 of 4912345...102030...Last »

« Previous Page« Previous « ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി
Next »Next Page » വീക്ഷണം ഫോറം വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha