റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും

July 25th, 2025

logo-indian-railways-ePathram
ചെന്നൈ : നിയമം ലംഘിച്ച് റെയില്‍വേ സ്‌റ്റേഷൻ, റെയിൽ പാളങ്ങൾ, ട്രെയിൻ എന്നിവിടങ്ങളിൽ വെച്ച് റീല്‍സ് ചിത്രീകരിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും എന്ന് ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പ്.

അപകടകരമായ രീതിയിലുള്ള ചെയ്തികൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ നടപടി. നിലവില്‍, റെയില്‍വേ സ്റ്റേഷനുകളില്‍ വെച്ച് ഫോട്ടോ എടുക്കുവാൻ മാത്രമേ അനുമതിയുള്ളൂ.

മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ വീഡിയോ ചിത്രീകരിക്കുവാൻ അനുമതിയില്ല.

Rail-epathram

നിയമ ലംഘകർക്ക് 1000 രൂപ പിഴ ഈടാക്കും എന്നാണു റെയില്‍വെ അറിയിക്കുന്നത്. പൊതു ജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധി മുട്ടുണ്ടാകുന്ന നിലയില്‍ റീല്‍സ് ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വെ സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും.

റെയില്‍വേ സ്‌റ്റേഷനുകളിലും തീവണ്ടികളിലും റീല്‍സ് ചിത്രീകരണം നിരീക്ഷിക്കാനും നടപടി എടുക്കുവാനുമായി റെയില്‍വേ അധികൃതര്‍, റെയില്‍വേ പോലീസ്, സെക്യൂരിറ്റി ഗാർഡ്‌സ് എന്നിവര്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സി. സി. ടി. വി. ക്യാമറകൾ വഴിയുള്ള നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

- pma

വായിക്കുക: , , , , , , , , ,

Comments Off on റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും

ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം

July 24th, 2025

central-board-of-secondary-education-cbse-logo-ePathram
ന്യൂഡല്‍ഹി : ദൃശ്യങ്ങൾക്കൊപ്പം ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ രാജ്യത്തെ സ്‌കൂളുകളിൽ സ്ഥാപിക്കണം എന്ന നിർദ്ദേശവുമായി സി. ബി. എസ്. ഇ. സ്‌കൂളിലും പരിസരങ്ങളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം.

സ്‌കൂളുകളുടെ ഇടനാഴികള്‍, ലോബികള്‍, ക്ലാസ്സ് മുറികൾ, ലാബുകള്‍, ലൈബ്രറികള്‍, കാന്റീന്‍, സ്റ്റോര്‍ മുറി, പടിക്കെട്ടുകള്‍, മൈതാനം, വഴികള്‍, സ്‌കൂളി നോട് ചേർന്ന പൊതു ഇടങ്ങളിലും ശബ്ദവും പകര്‍ത്തുന്ന ക്യാമറകൾ വെക്കണം.

ഇവ തത്സമയം നിരീക്ഷിക്കുവാനും റെക്കോർഡ് ചെയ്യുവാനും ഉള്ള സംവിധാനവും ഒരുക്കണം. സി. സി. ടി. വി. ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ച എങ്കിലും സൂക്ഷിച്ച്‌ വെക്കണം. ആവശ്യം എങ്കിൽ പരിശോധിക്കാന്‍ വേണ്ടിയാണ് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിക്കാന്‍ നിർദ്ദേശിച്ചിട്ടുള്ളത്. സ്‌കൂളുകളുടെ അഫിലിയേഷന്‍ തുടരാന്‍ ഇത് പാലിച്ചിരിക്കുകയും വേണം.

- pma

വായിക്കുക: , , , , , , ,

Comments Off on ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം

അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ

May 5th, 2025

m-k-stalin-tamil-nadu-chief-minister-ePathram
ചെന്നൈ : വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്ധ വിശ്വാസ ങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി എടുക്കും എന്ന് തമിഴ്‌ നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. മോഷ്ടിക്കാൻ കഴിയാത്ത ഒരേയൊരു സമ്പത്ത് വിദ്യാഭ്യാസം മാത്രമാണ്.

കെട്ടു കഥകളിലോ അശാസ്ത്രീയമായ ആചാര ങ്ങളിലോ അല്ല. ശാസ്ത്രീയ ചിന്തയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസം. ഇതിനെതിരെ എന്തെങ്കിലും സംഭവിച്ചാൽ സർക്കാരിന്റെ പ്രതികരണം കഠിനമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശാസ്ത്രീയമായ സമീപനം സ്വീകരിക്കുകയും സാമൂഹിക  മൂല്യങ്ങൾ ഉയർത്തി പ്പിടിക്കുകയും വേണം.

ഈ ലക്ഷ്യങ്ങളിലേക്ക് കാമ്പസുകളെ നയിക്കുന്നതിന് ഒരു കൃത്യമായ പദ്ധതി തയ്യാറാക്കുവാൻ സർവ്വ കലാശാലാ മേധാവികൾക്ക് നിർദ്ദേശം നൽകി എന്നും അദ്ദേഹം അറിയിച്ചു. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ദൗത്യത്തിൽ തമിഴ്‌നാട്‌ സർക്കാർ ഉറച്ചു നിൽക്കും എന്നും എം. കെ. സ്റ്റാലിൻ വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി. M K Stalin

- pma

വായിക്കുക: , , , , , , , , ,

Comments Off on അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ

ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ

May 1st, 2025

india-government-announces-caste-census-to-be-part-of-census-2025-ePathram

ന്യൂഡൽഹി : രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കുന്നു. പൊതു സെൻസസിനൊപ്പം ജാതി കണക്കെടുപ്പ്‌ നടത്തും എന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. പത്തു വർഷം കൂടുമ്പോൾ സെൻസസ് എടുക്കാറുള്ളതാണ്. രാജ്യത്ത് 2011 ലാണ് അവസാനമായി സെൻസസ് നടത്തിയത്.

2021 ൽ നടത്തേണ്ട സെൻസസ്, കൊവിഡു കാലം ആയിരുന്നതിനാൽ എല്ലാം കെട്ടടങ്ങിയതിനു ശേഷമേ പ്രവർത്തന ങ്ങൾ നടത്താൻ കഴിയൂ എന്നായിരുന്നു അന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോഴും അതിനുള്ള ഒരുക്ക ങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല

ജാതി സെൻസസ് നടത്തണം എന്ന ആവശ്യം പ്രതി പക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. സെൻസസും ജാതി സെൻസസും ഉടൻ നടത്തണം എന്ന് മധുരയിൽ ചേർന്ന സി. പി. ഐ. എം. പാർട്ടി കോൺഗ്രസ് ആവശ്യ പ്പെട്ടിരുന്നു. ബിഹാറിൽ എൻ. ഡി. എ. ഘടക കക്ഷിയായ ജെ. ഡി. യുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാറിൻ്റെ ജാതി സെന്‍സസ് പ്രഖ്യാപനം. twitter

- pma

വായിക്കുക: , , , , ,

Comments Off on ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ

ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി

April 8th, 2025

supremecourt-epathram
ന്യൂഡൽഹി : തമിഴ്നാട് ഗവർണ്ണർ ആർ. എൻ. രവി അന്യായമായി തടഞ്ഞു വച്ചിരുന്ന പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി. ബില്ലുകൾ പിടിച്ചു വെക്കുന്ന ഗവർണ്ണറുടെ നടപടി നിയമ വിരുദ്ധം എന്നും ചരിത്ര വിധിയുമായി സുപ്രീം കോടതി.

തമിഴ്നാട് സർക്കാരിന്‍റെ ഹരജിയിലാണ് നിർണ്ണായക ഉത്തരവ്. ജസ്റ്റിസുമാരായ ജെ. ബി. പർദി വാല, ആർ. മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി.

സഭ പാസ്സാക്കിയ ബില്ലുകള്‍ക്ക് മേൽ ഗവർണ്ണർക്ക് വിറ്റോ അധികാരമില്ല. അനിശ്ചിത കാലം ബില്ലിൽ തീരുമാനം നീട്ടാൻ ആകില്ല. മൂന്നു മാസത്തിനകം ഗവർണ്ണർ തീരുമാനം എടുക്കണം. സഭ വീണ്ടും പാസ്സാക്കിയ ബില്ലുകൾ രാഷ്‌ട്രപതിക്ക് അയക്കേണ്ടതില്ല.

ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് സർക്കാരുകൾ നിയമം കൊണ്ടു വരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ല. സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് ഗവർണ്ണർ പ്രവർത്തിക്കണം എന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.

രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകള്‍ മാറ്റി വെച്ചത് നിയമ വിരുദ്ധമാണ് എന്നും കോടതി നിരീക്ഷിച്ചു. Image Credit : B & B

- pma

വായിക്കുക: , , , , ,

Comments Off on ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി

Page 2 of 7512345...102030...Last »

« Previous Page« Previous « യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
Next »Next Page » വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha