ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്

August 30th, 2025

ksrtc-logo-airport-smart-bus-service-launching-ePathram

കെ. എസ്. ആർ. ടി. സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും 2025 ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ യാണ് ഓണം സ്‌പെഷ്യൽ സർവ്വീസുകൾ നടത്തുക.

കെ. എസ്. ആർ. ടി. സി. വെബ്‌ സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. പുതുതായി നിരത്തിൽ ഇറക്കിയ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവ്വീസുകൾ ഓരോ ദിവസവും ഉണ്ടാകും.

സീറ്റുകൾ ബുക്കിംഗ് ആകുന്നത് അനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കും എന്നും കെ. എസ്. ആർ. ടി. സി. അറിയിച്ചു. P R D

- pma

വായിക്കുക: , , , , ,

Comments Off on ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്

സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി

August 27th, 2025

facebook-thumb-down-epathram
അബുദാബി : സാമൂഹിക മാധ്യമ നിയമങ്ങളും ഉള്ളടക്ക നിലവാര മാനദണ്ഡവും ലംഘിച്ച സോഷ്യൽ മീഡിയാ ഗ്രൂപ്പിന് എതിരെ കർശ്ശന നടപടികളുമായി യു. എ. ഇ. അധികൃതർ.

സാമൂഹിക മാധ്യമങ്ങളിൽ മാന്യമായ പെരുമാറ്റം ഉറപ്പാക്കുക, മോശം ഉള്ളടക്കങ്ങളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുൻ നിറുത്തിയാണ് നടപടി.

രാജ്യത്തെ നിയമം അനുസരിച്ച് സോഷ്യൽ മീഡിയാ പോസ്റ്റുകൾക്ക് താഴെ മോശമായ കമന്റുകൾ ഇടുന്നത് കുറ്റകരമാണ്. മോശമായ ഭാഷയിൽ ഓഡിയോ, വീഡിയോ, ലൈവ് സ്ട്രീമുകൾ എന്നിവയിലൂടെ മറ്റുള്ളവരെ ആക്ഷേപിക്കുകയും അപകീർത്തി പ്പെടുത്തുകയും ചെയ്യരുത്.

രാജ്യത്തിന്റെ സഹിഷ്ണുത, സഹവർത്തിത്വം എന്നീ നയങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും തടവു ശിക്ഷയും ലഭിക്കും.

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ മാധ്യമ മൂല്യങ്ങളും ധാർമ്മികതയും പാലിക്കണം. നിയമ ലംഘനങ്ങൾ കണ്ടെത്താൻ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നു എന്നും അധികൃതർ വ്യക്തമാക്കി.

നവ മാധ്യമങ്ങൾ അടക്കമുള്ള സാമൂഹിക മാധ്യമ ങ്ങളിലൂടെ മറ്റുള്ളവരെ ബഹുമാനിക്കുകയും സഹോദര- സൗഹൃദ ബന്ധങ്ങൾ പുലർത്തി പരസ്പര വിശ്വാസത്തോടെ രാജ്യത്തിന്റെ യശസ്സ് ഉയർത്തി പ്പിടിക്കണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി

രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു

August 7th, 2025

logo-india-post-ePathram
ന്യൂഡൽഹി : 2025 സെപ്റ്റംബർ ഒന്ന് മുതൽ രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം ഇന്ത്യന്‍ തപാല്‍ വകുപ്പ് നിര്‍ത്തലാക്കും. രാജ്യത്തെ രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും. തപാല്‍ സേവനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായിട്ടാണ് രജിസ്റ്റേര്‍ഡ് പോസ്റ്റല്‍ സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുന്നത്.

വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമ സാധുത എന്നിവയാലാണ് ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ രജിസ്റ്റേർഡ് പോസ്റ്റ് ജന പ്രീതി നേടിയിരുന്നത്.

ജോലി സംബന്ധമായ അപ്പോയ്‌ മെന്റ് ലെറ്ററുകള്‍, നിയമ നടപടികളുടെ നോട്ടീസുകൾ, സര്‍ക്കാര്‍ തല ഔദ്യോഗിക കത്തിടപാടുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറാന്‍ കാലങ്ങളായി നിലവിലുള്ള സംവിധാനമാണ് രജിസ്റ്റേഡ് പോസ്റ്റല്‍.

സ്പീഡ് പോസ്റ്റ് സംവിധാനത്തിന് 20 മുതല്‍ 25 ശതമാനം വരെ ചെലവ് കൂടുതലാണ്. നിലവില്‍ രജിസ്റ്റേഡ് പോസ്റ്റിന് 25.96 രൂപയും തുടര്‍ന്നുള്ള ഓരോ 20 ഗ്രാമിനും അഞ്ചു രൂപയും ആണ് നിരക്ക്. അതേ സമയം 50 ഗ്രാം വരെയുള്ള പാഴ്‌സലുകള്‍ക്ക് സ്പീഡ് പോസ്റ്റ് 41 രൂപയാണ് ഈടാക്കി വരുന്നത്.

ഈ വില വർദ്ധന ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ തപാൽ സേവനങ്ങളെ ആശ്രയിക്കുന്ന ചെറു കിട വ്യാപാരികൾ, കർഷകർ എന്നിവരെ ബാധിച്ചേക്കും. ബാങ്കുകൾ, യൂണിവേഴ്‌സിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റുകളെ കൂടുതൽ ആശ്രയിക്കുന്നത്.

സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിച്ച് ട്രാക്കിംഗ് കൃത്യത, വേഗത, പ്രവർത്തന ക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽ വകുപ്പ് ലക്ഷ്യം വെക്കുന്നത്.

2025 സെപ്റ്റംബര്‍ ഒന്നിനകം പരിവര്‍ത്തനം പൂര്‍ത്തി യാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും കോടതികള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും മറ്റ് ഉപയോക്താ ക്കള്‍ക്കും തപാല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രജിസ്റ്റേർഡ് പോസ്റ്റ് സേവനം തപാൽ വകുപ്പ്  നിർത്തുന്നു എങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം തുടരും.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു

ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും

February 26th, 2025

roads-transport-authority-dubai-logo-rta-ePathram
ദുബായ് : എമിറേറ്റിലെ 17 ബസ്സ് സ്റ്റേഷനുകളിലും 12 മറൈന്‍ ട്രാന്‍സ്‌ പോര്‍ട്ട് സ്റ്റേഷനുകളിലും ആര്‍. ടി. എ. യുടെ സൗജന്യ വൈ-ഫൈ സൗകര്യം ലഭ്യമാക്കുന്നു. ടെലികോം കമ്പനിയായ ഇത്തിസലാത്തുമായി ചേർന്നാണ് ഇത് യാഥാര്‍ത്ഥ്യം ആക്കുന്നത്.

യാത്രക്കാർക്ക് സ്മാര്‍ട്ട്‌ ഫോണുകള്‍, ടാബുകള്‍, ലാപ്‌ ടോപ്പുകള്‍ എന്നിവ ഉപയോഗിക്കാം. നഗരത്തിലെ 29 ബസ്സ് – മറൈന്‍ ട്രാന്‍സ്‌ പോര്‍ട്ട് സ്റ്റേഷനുകളില്‍ വൈ-ഫൈ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

2025 രണ്ടാം പാദത്തോടെ ഈ സൗകര്യങ്ങൾ ബാക്കിയുള്ള സ്റ്റേഷനുകളിലും ലഭ്യമാക്കും എന്നും ആര്‍. ടി. എ. അറിയിച്ചു. RTA

- pma

വായിക്കുക: , , , ,

Comments Off on ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും

സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി

February 19th, 2025

Popular-Social-Networking-Sites-epathram

ന്യൂഡല്‍ഹി : യൂട്യൂബിലും മറ്റു സാമൂഹിക മാധ്യമ ങ്ങളിലും വരുന്ന ‘അശ്ലീല ഉള്ളടക്കം’ നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണം എന്ന നിർദ്ദേശവുമായി സുപ്രീം കോടതി.

ഇന്ത്യ ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ രണ്‍വീര്‍ അല്ലാ ബാദിയ യുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്ന സമയത്താണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ഈ നിർദ്ദേശം നൽകിയത്.

വിഷയത്തില്‍ അറ്റോര്‍ണി ജനറൽ, സോളിസിറ്റര്‍ ജനറൽ എന്നിവരുടെ സഹായം തേടണം എന്നും സുപ്രീം കോടതി ബഞ്ച് നിർദ്ദേശിച്ചു.

അശ്ലീല പരാമർശം നടത്തിയ കാരണം നിയമ നടപടി നേരിടുന്ന യൂ ട്യൂബർ രൺവീർ അല്ലാബാദി കോടതി യുടെ കടുത്ത വിമർശനം നേരിടേണ്ടി വന്നു.

വ്‌ളോഗർമാർക്കും യൂട്യൂബർമാർക്കും ജനപ്രീതി ഉണ്ട് എന്നത് കൊണ്ട് എന്തും പറയാം എന്ന് കരുതരുത്. സമൂഹത്തെ നിസ്സാരമായി കാണരുത്.

നിങ്ങൾ ഉപയോഗിച്ച വാക്കുകൾ പെൺമക്കളെയും മാതാപിതാ ക്കളെയും സഹോദരിമാരെയും സമൂഹ ത്തെയും പോലും ലജ്ജിപ്പിക്കും എന്നും കോടതി പറഞ്ഞു. കൊമേഡിയൻ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലായിരുന്നു രണ്‍വീർ അല്ലാബാദിയ വിവാദ പരാമർശം നടത്തിയത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി

Page 1 of 3112345...102030...Last »

« Previous « ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
Next Page » സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha