ന്യൂഡൽഹി : കേരളത്തില്‍ നിന്നുള്ള എം. പി. യായ ജോണ്‍ ബ്രിട്ടാസിനെ സി. പി. ഐ. (എം). രാജ്യസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബംഗാളില്‍ നിന്നുള്ള അഡ്വ. ബികാസ് രഞ്ജന്‍ ഭട്ടാചാര്യ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ജോൺ ബ്രിട്ടാസിനെ രാജ്യ സഭ കക്ഷി നേതാവായി സി. പി. ഐ. (എം). കേന്ദ്ര നേതൃത്വം നാമ നിര്‍ദ്ദേശം ചെയ്തത്. നിലവിൽ ഉപ നേതാവായിരുന്നു.
പാര്‍ലമെന്റിലെ വിദേശ കാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, പൊതു മേഖല സ്ഥാപനങ്ങൾക്കായുള്ള പബ്ലിക് അണ്ടർ ടേക്കിംഗ് കമ്മിറ്റി, വിവര സാങ്കേതിക വകുപ്പിന്റെ (ഐ.ടി.) ഉപദേശക സമിതി എന്നിവയില്‍ അംഗമാണ്. 2021 ഏപ്രിലില്‍ ആണ് രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ക്കുറിച്ച് സഭയില്‍ നടത്തിയ കന്നി പ്രസംഗത്തിന് മുന്‍ ഉപ രാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡുവിന്റെ പ്രശംസയും നേടിയിരുന്നു.
രാജ്യസഭയിൽ ശ്രദ്ധേയ ഇടപെടൽ നടത്തി വരുന്ന ബ്രിട്ടാസ് മികച്ച പാർലമെൻ്റേറിയനുള്ള പുരസ്കാരം രണ്ട് തവണ നേടി. Image Credit : FB Page