ജൂൺ 18 ന് സംസ്ഥാനത്ത് വാഹന പണി മുടക്ക്

June 13th, 2019

bus_epathram
തൃശൂർ : മോട്ടോർ വാഹന വകുപ്പ് കൈ ക്കൊണ്ട തൊഴി ലാളി വിരുദ്ധ നയ ങ്ങൾ അവ സാനി പ്പിക്കണം എന്ന് ആവശ്യ പ്പെട്ട് മോട്ടോർ വ്യവസായ സംര ക്ഷണ സമിതി ജൂൺ 18 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന പണി മുടക്കിനു ആഹ്വാനം ചെയ്തു.

പൊതു ഗതാ ഗത വാഹന ങ്ങളിൽ ജി. പി. എസ്. ഘടിപ്പി ക്കണം എന്ന സര്‍ ക്കാര്‍ തീരുമാനം വാഹന ഉടമ കളു മായി കൂടി യാലോചനകള്‍ ഇല്ലാതെ ആയി രുന്നു എന്ന തിനാ ലാണ് പ്രതിഷേധവു മായി ഉടമ കള്‍ ഇപ്പോള്‍ രംഗത്തു വന്നി രിക്കു ന്നത്.

തൃശൂരിൽ ചേർന്ന മോട്ടോർ വ്യവസായ സംരക്ഷണ സമിതി യോഗ ത്തിലാണ് വാഹന പണി മുടക്കിനു ആഹ്വാനം ചെയ്യു വാനുള്ള തീരുമാനം എടുത്തത്.

ബസ്സ്, ഓട്ടോ റിക്ഷ, ലോറി, ടാക്സി കാറു കള്‍ എന്നിവ പണി മുടക്കിൽ പങ്കെ ടുക്കും എന്നും ഭാര വാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ജൂൺ 18 ന് സംസ്ഥാനത്ത് വാഹന പണി മുടക്ക്

വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല

June 12th, 2019

gps-mandatory-for-public-transport-vehicles-in-kerala-ePathram
തിരുവനന്തപുരം : ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ ജി. പി. എസ്. (ഗ്ലോബൽ പൊസി ഷനിംഗ് സിസ്റ്റം) ജൂണ്‍ മുതല്‍ നിർബ്ബന്ധം ആക്കി എങ്കിലും ഇപ്പോള്‍ നില നില്‍ക്കുന്ന സാങ്കേതിക പരി മിതി കൾ മൂലം തല്‍ക്കാല ത്തേക്ക് വാഹന പരി ശോധന നടത്തി ജി. പി. എസ്. ഇല്ലാ ത്ത വർക്ക് എതിരെ പിഴ ഈടാ ക്കേണ്ട തില്ല എന്നു മോട്ടോർ വാഹന വകുപ്പ് തീരുമാനം.

ഉപ കരണ ങ്ങൾ വേണ്ടത്ര ലഭ്യമല്ല എന്നുള്ള വാഹന ഉടമ ക ളുടെ പരാതി കൾ കൂടി പരി ഗണിച്ചു കൊണ്ടാണ് ഈ തീരു മാനം.

എന്നാല്‍ ഫിറ്റ്നെസ് ടെസ്റ്റ്, റജിസ്ട്രേഷന്‍ എന്നി ങ്ങനെ യുള്ള കാര്യ ങ്ങള്‍ക്ക് വാഹന ങ്ങൾ കൊണ്ടു വരുമ്പോൾ ജി. പി. എസ്. ഘടിപ്പി ച്ചിരി ക്കണം എന്നും മോട്ടോർ വാഹന വകുപ്പ് അറിയിപ്പില്‍ പറയുന്നു.

മാത്രമല്ല സ്കൂൾ ബസ്സു കളിൽ ഈ മാസം 15 നു മുന്‍പു തന്നെ ജി. പി. എസ്. ഘടിപ്പിക്കണം എന്നുള്ള കർശ്ശന നിർദ്ദേ ശവും നൽകിയിട്ടുണ്ട്.

23 കമ്പനി കളുടെ ഉപ കരണ ങ്ങളാണ് നില വില്‍ മോട്ടോർ വാഹന വകുപ്പ് അംഗീ കരി ച്ചിട്ടു ള്ളത്. കൂടുതൽ കമ്പനികൾ അംഗീ കാര ത്തിനായി അപേക്ഷ നൽകി യിട്ടുണ്ട് എന്നറിയുന്നു. ഈ കമ്പനി കള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭി ക്കുന്ന തോടെ മാര്‍ക്കറ്റില്‍ 8000 രൂപ വില യുണ്ടാ യിരുന്ന ജി. പി. എസ്. ഉപ കരണ ങ്ങള്‍ക്ക് വില 5000 രൂപ വരെ യായി കുറഞ്ഞു എന്ന് അറിയുന്നു.

സംസ്ഥാനത്ത് നിരത്തുകളില്‍ ഓടുന്ന 30 ലക്ഷ ത്തോളം പൊതു ഗതാ ഗത വാഹ നങ്ങ ളില്‍ നിലവിൽ 10000 വാഹന ങ്ങളി ൽ മാത്രമേ ജി. പി. എസ്. ഘടിപ്പി ച്ചി ട്ടുള്ളൂ. മുഴുവൻ വാഹന ങ്ങളിലും ഈ സംവിധാനം സജ്ജീ കരി ക്കു വാന്‍ ഒരു വർഷം എങ്കിലും സമയം വേണ്ടി വരും എന്നാണ് വിദഗ്ദ രുടെ കണക്കു കൂട്ടല്‍.

- pma

വായിക്കുക: , , , ,

Comments Off on വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല

എം – പാനല്‍ പെയിന്റര്‍ മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

June 11th, 2019

high-court-of-kerala-ePathram-
കൊച്ചി : കെ. എസ്. ആര്‍. ടി. സി. യിലെ നിലവിലുള്ള എം – പാനല്‍ പെയി ന്റര്‍ മാരെ പിരിച്ചു വിട്ടു പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ നിന്നുള്ള പെയി ന്റര്‍ മാരെ നിയമിക്കണം എന്ന് കേരളാ ഹൈക്കോടതി യുടെ ഉത്തരവ്.

എം – പാനല്‍ കണ്ട ക്ടര്‍ മാരെ യും ഡ്രൈവര്‍ മാരെ യും പിരിച്ചു വിട്ടതിന് പിന്നാലെ യാണ് ഹൈക്കോടതി യുടെ പുതിയ ഉത്തരവ്. പെയിന്റര്‍ തസ്തി കയിലുള്ള പി. എസ്. സി. റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ വിധി പുറ പ്പെടു വിച്ചത്.

പി. എസ്. സി. റാങ്ക് പട്ടിക നില നില്‍ക്കു മ്പോള്‍ അവരെ നിയോഗി ക്കാതെ താത്ക്കാലിക ജീവന ക്കാരെ നിയോ ഗിക്കുന്ന നടപടി സ്വീകരി ക്കുവാന്‍ കഴി യില്ല എന്നാണ് ഹൈക്കോടതി യുടെ നില പാട്.

എം – പാനല്‍ ഡ്രൈവര്‍ മാരെ യും കണ്ടക്ടര്‍ മാരെ യും പിരിച്ചു വിടാന്‍ ഉത്ത രവ് ഇറക്കിയ അതേ നിയമ പര മായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യ ത്തിലും സ്വീക രിച്ചത്.

- pma

വായിക്കുക: , , ,

Comments Off on എം – പാനല്‍ പെയിന്റര്‍ മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

അന്തര്‍ സംസ്ഥാന ബസ്സുകളിലെ അമിത ചാര്‍ജ്ജ് നിയന്ത്രിക്കും

April 25th, 2019

transport-minister-of-kerala-ak-saseendran-ePathram
തിരുവനന്തപുരം : യാത്ര ക്കാരുടെ സുരക്ഷ യും സൗകര്യവും ഉറപ്പു വരു ത്താത്ത അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സ് സര്‍വ്വീസു കള്‍ക്ക് എതിരെ കര്‍ശ്ശന നട പടി കള്‍ എടുക്കും എന്നും ബസ്സു കളിലെ അമിത ചാര്‍ജ്ജ് നിയന്ത്രിക്കും എന്നും ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീ ന്ദ്രന്‍.

ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി കളുടെ പ്രവര്‍ ത്തനം പരി ശോധി ക്കുകയും ലൈസന്‍സ് ഇല്ലാത്ത ഏജന്‍സി കള്‍ക്ക് എതിരെ നട പടി എടുക്കു കയും ചെയ്യും.

ബസ്സു കളില്‍ ജി. പി. എസ്. ഘടിപ്പി ക്കുന്നത് ജൂണ്‍ ഒന്നു മുതല്‍ നിര്‍ബ്ബന്ധ മാക്കും. സ്പീഡ് ഗവര്‍ ണ്ണറുകള്‍ ഘടി പ്പി ക്കാ ത്ത ബസ്സു കള്‍ക്ക് എതിരെ നടപടി സ്വീക രിക്കും.

കോണ്‍ട്രാക്ട് കാര്യേജുക ളായി പ്രവര്‍ ത്തി ക്കുന്ന സ്വകാര്യ ബസ്സു കളില്‍ വ്യാപക മായ നിയമ ലംഘന ങ്ങള്‍ കണ്ടെ ത്തിയി ട്ടുണ്ട്. നില വിലുള്ള നിയമ ത്തിന്റെ പരിധി യില്‍ നിന്നു കൊണ്ട് ഇവയെ നിയന്ത്രി ക്കാന്‍ നട പടി സ്വീക രിക്കും എന്നും അദ്ദേഹം വാർത്താ സമ്മേളന ത്തില്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on അന്തര്‍ സംസ്ഥാന ബസ്സുകളിലെ അമിത ചാര്‍ജ്ജ് നിയന്ത്രിക്കും

ഓൺ ലൈൻ വഴി ഹാഫിലാത്ത് കാര്‍ഡില്‍ പണം ഇടാം

April 17th, 2019

abudhabi-bus-card-hafilat-ePathram
അബുദാബി : തലസ്ഥാന എമിറേറ്റില്‍ പൊതു ഗതാ ഗത സേവനം നടത്തി വരുന്ന ബസ്സ് യാത്ര ക്കായി ഉപയോഗി ക്കുന്ന ഹാഫിലാത്ത് പ്രീ പെയ്ഡ് കാർഡു കളിൽ ഓൺ ലൈൻ വഴി പണം ഇടുവാനുള്ള സംവിധാനം ഒരുക്കി യതായി അധികൃതര്‍ അറിയിച്ചു.

ഗതാ ഗത വകുപ്പിന്റെ വെബ് സൈറ്റ് സന്ദര്‍ശി ക്കുകയും ‘റീച്ചാര്‍ജ്ജ് ഹാഫി ലാത്ത് കാര്‍ഡ്’ എന്ന ഓപ്ഷ നിലൂടെ പണം അടക്കാന്‍ സാധിക്കുന്നതു മാണ്.

ഇതു കൂടാതെ ഗതാഗത സംവിധാനത്തെ വിശദീ കരി ക്കുന്ന വെബ് സൈറ്റിലും ഹാഫി ലാത്ത് കാര്‍ഡ് റീച്ചാര്‍ജ്ജ് ചെയ്യുവാന്‍ കഴിയും എന്നും ഗതാഗത വിഭാഗം അറിയിച്ചു.

പൊതു ഗതാഗത സംവി ധാനവും സേവന വും മെച്ച പ്പെടു ത്തുന്ന തിന്റെ ഭാഗ മായി ഏപ്രില്‍ ആദ്യ ത്തില്‍ തുടക്കം കുറിച്ച അലൈന്‍ – ദുബായ് ബസ്സ് സര്‍വ്വീ സിന് പൊതു ജനങ്ങളില്‍ നിന്നും മികച്ച പ്രതി കരണ ങ്ങള്‍ ലഭിച്ചു കൊണ്ടിരി ക്കുന്നു.

*Tag : AbuDhabi Bus 

- pma

വായിക്കുക: ,

Comments Off on ഓൺ ലൈൻ വഴി ഹാഫിലാത്ത് കാര്‍ഡില്‍ പണം ഇടാം

Page 37 of 58« First...102030...3536373839...50...Last »

« Previous Page« Previous « കോടതി ഇട പെടൽ സമാധാന അന്തരീക്ഷം തകർക്കും : സമസ്ത
Next »Next Page » നടൻ കുഞ്ചാക്കോ ബോബന് കുഞ്ഞ് പിറന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha