തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

September 8th, 2024

actor-thalapathy-vijay-tamilaga-vettri-kazhagam-tvk-political-party-flag-ePathram
ചെന്നൈ : തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിനു (ടി. വി. കെ.) തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്നും എല്ലാവരും സമന്മാർ എന്ന തത്വം മുൻ നിറുത്തി ടി. വി. കെ. മുന്നോട്ട് പോകും എന്നും വിജയ് വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിക്കും. * Insta & Twitter

- pma

വായിക്കുക: , , , , ,

Comments Off on തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി

September 6th, 2024

sexual-assault-harassment-against-ladies-ePathram
കൊച്ചി: വ്യാജ ലൈംഗിക ആരോപണത്തില്‍ അന്വേഷണം നടത്തണം എന്നും ഇതിലെ ഗൂഡാലോചന കണ്ടെത്തണം എന്നും ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി ഡി. ജി. പി. ക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമീനും പരാതി നല്‍കി.

സിനിമയിൽ അവസരം നൽകാം എന്നു പറഞ്ഞു ദുബായില്‍ വെച്ച് നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചു എന്നുള്ള പരാതി നൽകിയ സ്ത്രീയുടെ പിന്നിലുള്ള ഗൂഡാലോചന പുറത്തു കൊണ്ട് വരണം. ദുബായിൽ അവരെ കണ്ടു എന്ന് ആ സ്ത്രീ പറഞ്ഞിരിക്കുന്ന ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ ആയിരുന്നു എന്നും തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.

സംഭവം ആരോപിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ വിദേശ യാത്ര നടത്തിയിട്ടില്ല. തെളിവിനായി പാസ്സ്‌ പോർട്ട് കോപ്പികളും പരാതിക്കു കൂടെ സമർപ്പിച്ചു.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണം. ഏതു തരം അന്വേഷണത്തോടും സഹകരിക്കും. കേസില്‍ നിന്നും ഒഴിവാക്കണം എന്നും നിവിൻ പോളി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

പോലീസ് മേധാവിക്ക് കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നിവിന്‍ പരാതി നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി

August 19th, 2024

justis-hema-committee-report-against-cinema-ePathram

കൊച്ചി : സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടു. ദീർഘമായ നിയമ പോരാട്ടത്തിനു ശേഷമാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തു വിട്ടത്.

സിനിമാ രംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. വ്യക്തികളെ മനസ്സിലാവും വിധത്തിലുള്ള വിവരങ്ങൾ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടാണ് ഇത് പുറത്ത് വിട്ടത്.

ഷൂട്ടിംഗ് സെറ്റുകളിൽ മദ്യം, ലഹരി മരുന്നുകൾ എന്നിവ കർശ്ശനമായി വിലക്കണം. സിനിമയില്‍ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമ്മാതാവ് സുരക്ഷിതമായ താമസ – യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകണം.

ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകൾക്കും പുരഷന്മാരുടേതിന് തുല്യ പ്രതിഫലം നൽകണം എന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. വ്യാപക ലൈംഗിക ചൂഷണമാണ് സിനിമാ രംഗത്ത് നടക്കുന്നത്. പ്രമുഖരായ പല നടന്മാർക്കും ചൂഷണ ത്തിൽ പങ്കുണ്ട്.

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. അവസരം ലഭിക്കാൻ വിട്ടു വീഴ്ചക്ക് തയാറാവണം. വഴിവിട്ട രീതിയിൽ സഹകരിക്കുന്ന വനിതാ അഭിനേതാക്കളെ ‘കോപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ട് വിളിക്കാറുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ മലയാള സിനിമയിലെ പുരുഷന്‍മാരായ എല്ലാ സിനിമാ പ്രവര്‍ത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. മാന്യമായും മര്യാദയോടും സ്ത്രീകളോട് പെരുമാറുന്ന ഒരുപാട് സിനിമാ പ്രവര്‍ത്തകരുണ്ട്.

അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വം അനുഭവിക്കുന്നു. അവര്‍ നല്‍കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരും ഉണ്ട്.

തന്നോടൊപ്പം ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷ ഉത്തര വാദിത്വത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെ ക്കുറിച്ചും സംവിധായകനെ ക്കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അവരുടെ സെറ്റുകളില്‍ എല്ലാവരും അച്ചടക്കത്തോടെയാണ് പെരുമാറുന്നത്.

കലയോടുള്ള ആഭിമുഖ്യം കൊണ്ടാണ് സ്ത്രീകൾ സിനിമയിലേക്ക് കടന്നു വരുന്നത് എന്നുള്ള കാര്യം ഈ മേഖല യിലെ ചില പുരുഷൻ‌മാർ കരുതുന്നില്ല. പകരം പേരിനും പ്രശസ്ത‍ിക്കും പണത്തിനും വേണ്ടിയാണ് സ്ത്രീകൾ വരുന്നത് എന്നത് കൊണ്ട് ഒരു അവസരം കിട്ടുവാൻ ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടും എന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്.

ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണ് എങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യം. അതിനാൽ കലയോട് ആഭിമുഖ്യം ഉള്ളവർ ആണെങ്കിൽ പോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു.

മലയാള സിനിമയെ നിയന്ത്രിക്കുവാൻ പവർ ഗ്രൂപ്പ് ഉണ്ട്. അവർക്ക് എതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമാണ്‌ എന്നും റിപ്പോർട്ടിൽ ചൂണ്ടി ക്കാണിക്കുന്നു. പരാതിപ്പെട്ടാൽ ‘അഡ്ജസ്റ്റ്’ ചെയ്യണം എന്നും പുറത്താരും അറിയരുത് എന്നും പറയും.

അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തു പറഞ്ഞാൽ സിനിമയിൽ പിന്നീട് അവസരം ലഭിക്കില്ല എന്നും സ്ത്രീകൾ ഭയക്കുന്നു എന്നും ഒരു മുതിർന്ന നടിയുടെ മൊഴിയുണ്ട്. 51 പേരാണ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയത്.

ഹൈക്കോടതി മുൻ ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ. എ. എസ്. ഉദ്യോഗസ്ഥ കെ. ബി. വത്സല കുമാരി എന്നിവരുടെ മൂന്നംഗ സമിതിയാണ് ഈ കമ്മിറ്റിയിൽ.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി

ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി

May 16th, 2024

burjeel-h-for-hope-ePathram
അബുദാബി : യു. എ. ഇ. യിലെ ആദ്യ ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി. ബുർജീൽ ഹോൾഡിംഗ്സിനു കീഴിലെ ബുർജീൽ മെഡിക്കൽ സിറ്റി (ബി. എം. സി.) നിർമ്മിച്ച എച്ച് ഫോർ ഹോപ്പ് എന്ന ദൃശ്യാവിഷ്‌കാരത്തിൽ യഥാർത്ഥ ജീവിതത്തിലെ രോഗി കളുടെയും ഡോക്ടർമാരുടെയും അപൂർവ്വവും സങ്കീർണ വുമായ അനുഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.

അഞ്ച് ഹ്രസ്വ ചിത്രങ്ങളടങ്ങിയ ആദ്യ സീസൺ അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിനോട് അനുബന്ധി ച്ചാണ് പുറത്തിറക്കിയത്. ഡോക്ടർമാരുടെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നവർ വേദനകളിൽ നിന്നും പ്രതീക്ഷയിലേക്കുള്ള ആ യാത്ര ഒരിക്കൽ കൂടി കണ്ടു.

അനുഭവിച്ച വെല്ലുവിളികളും ആശ്വാസമായ വൈദ്യ സഹായവും തീവ്രത ചോരാതെ അബുദാബി അൽ ഖാനയിലെ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ അതി ജിവിച്ചവരുടെ മുഖങ്ങളിൽ കണ്ണീരും പുഞ്ചിരിയും.

രോഗികളുടെ ജീവിതത്തിൽ ആരോഗ്യ പ്രവർത്ത കർക്ക് ചെലുത്താൻ കഴിയുന്ന അഗാധമായ സ്വാധീനത്തിൻ്റെ ഓർമ്മ പ്പെടുത്തലുകൾ കൂടിയാണ് ഈ ഹ്രസ്വ ചിത്രങ്ങൾ. എച്ച് ഫോർ ഹോപ്പ് സീരീസിലെ വീഡിയോകൾ ബുർജീൽ മെഡിക്കൽ സിറ്റിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് കാണാം. twitter

- pma

വായിക്കുക: , , , , ,

Comments Off on ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി

മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ

April 30th, 2024

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : കലാ സാംസ്‌കാരിക കൂട്ടായ്മ ‘മെഹ്ഫിൽ’ സംഘടിപ്പിച്ച യു. എ. ഇ. റീജ്യണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ വിജയി പ്രഖ്യാപനവും അവാർഡ് ദാനവും മാധ്യമ പ്രവർത്തന മികവിനുള്ള പ്രഥമ മെഹ്ഫിൽ പുരസ്‌കാര വിതരണവും ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ ഹാളിൽ വെച്ച് സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

2024 മെയ്‌ 12 ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കുന്ന പരിപാടിയിൽ യു. എ. ഇ. യിലെ കലാ സാംസ്‌കാരിക മാധ്യമ സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. വിവിധ കലാ പരിപാടികൾ അരങ്ങേറും.

- pma

വായിക്കുക: , , , , ,

Comments Off on മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ

Page 1 of 2412345...1020...Last »

« Previous « അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
Next Page » പ്രേക്ഷക ശ്രദ്ധ നേടി ‘പേയിംഗ് ഗസ്റ്റ്’ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha