എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി

October 8th, 2021

air-india-for-sale-central-government-stopped-privatisation-ePathram
ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയര്‍ ഇന്ത്യ ഇനി ടാറ്റ കമ്പനിക്കു സ്വന്തം. പതിനെട്ടായിരം കോടി രൂപക്ക് ടാറ്റാ സണ്‍സ്, തങ്ങളുടെ ഉപ സ്ഥാപന മായ ടാലാസ് (talace) എന്ന കമ്പനിയുടെ പേരിലാണ് എയർ ഇന്ത്യ വാങ്ങിയിരിക്കുന്നത്.

എയര്‍ ഇന്ത്യ കൂടാതെ ബജറ്റ് എയര്‍ ലൈനായ എയര്‍ ഇന്ത്യ എക്സ് പ്രസ്സ്, ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെ അമ്പത് ശതമാനം ഓഹരികളും ടാറ്റ സണ്‍സ് സ്വന്തമാക്കി.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. വിവിധ കമ്പനികള്‍ എയര്‍ ഇന്ത്യ സ്വന്തം ആക്കുവാന്‍ മുന്നോട്ടു വന്നിരുന്നു. അവസാനം ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായി. അതു കൊണ്ടു തന്നെ ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി സ്‌പൈസ് ജെറ്റ് മാത്രമായി.

15,100 കോടി രൂപ ആയിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എയര്‍ ഇന്ത്യാ കമ്പനിയുടെ തുടക്കം ടാറ്റ യില്‍ നിന്നു തന്നെ ആയിരുന്നു. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർ ലൈൻസ് ആണ് 1946ൽ എയർഇന്ത്യ ആയത്.

പിന്നീട് 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു മേഖലാ സ്ഥാപനം ആക്കുകയായിരുന്നു. ഇപ്പോള്‍ 68 വര്‍ഷ ങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ കമ്പനിയിലേക്ക്.

- pma

വായിക്കുക: , , , , , , , , ,

Comments Off on എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി

കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

August 9th, 2021

covaxin-covishield-mixed-doze-increase-antibody-says-icmr-ePathram
ന്യൂഡൽഹി : കോവാക്സിന്‍, കോവിഷീൽഡ് എന്നീ കൊവിഡ് വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നത് മികച്ച ഫലം നൽകുന്നു എന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആര്‍.) വ്യക്തമാക്കി. വ്യത്യസ്ത വാക്സിനുകള്‍ രണ്ടു ഡോസായി കുത്തി വെക്കുന്നത് ദോഷം ചെയ്യുകയില്ല. മാത്രമല്ല, കുടൂതൽ ഫല പ്രാപ്തി നൽകും എന്നും പഠന ങ്ങള്‍ വ്യക്തമാക്കി എന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

അഡിനോ വൈറസ് വെക്ടര്‍ വാക്‌സിന്റെയും ഹോള്‍ വിറിയണ്‍ ഇന്‍ ആക്ടിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും എന്നു പുതിയ പഠനത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറില്‍ 18 പേർക്ക് മേയ് മാസത്തിൽ ആദ്യ ഡോസ് വാക്സിന്‍ കോവി ഷീൽഡ് കുത്തി വെക്കുകയും പിന്നീട് രണ്ടാം ഡോസ് നല്‍കിയത് കോവാക്സിനും ആയിരുന്നു. ഒരേ വാക്‌സിന്റെ തന്നെ രണ്ടു ഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് രീതി യാണ് ഇന്ത്യയില്‍ പിന്തുടര്‍ന്നു വരുന്നത്.

അബദ്ധത്തിൽ ഇങ്ങിനെ സംഭവിച്ചത് ആയിരുന്നു എങ്കിലും 18 പേരേയും നിരീക്ഷണ ത്തില്‍ വെക്കുകയും ഇവരിൽ രൂപപ്പെട്ട രോഗ പ്രതിരോധ ശേഷിയെ കുറിച്ച് പുനെ യിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തുകയും ചെയ്തു. എന്നാൽ പഠന റിപ്പോര്‍ട്ട് ഐ. സി. എം. ആര്‍. പൂർണ്ണമായി അവലോകനം ചെയ്തിട്ടില്ല.

വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നതിന് ഔദ്യോഗിക നിർദ്ദേശം ഇല്ലാത്തതിനാൽ രണ്ട് വിത്യസ്ത വാക്സിനുകൾ സ്വീകരിക്കരുത് എന്നു തന്നെയാണ് നിലവിലെ മുന്നറിയിപ്പും നിര്‍ദ്ദേശവും.

കോവാക്സിന്‍, കോവിഷീൽഡ് എന്നീ വാക്സിനു കളുടെ നിര്‍മ്മാണം വ്യത്യസ്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണെങ്കിലും ഇവയുടെ സംയോജനം ഗുണകരം ആവും എന്നും ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. കൊവിഡിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് എതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ച വര്‍ക്ക് പ്രതിരോധശക്തി വർദ്ധിച്ചു എന്നും പഠനത്തില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു

June 15th, 2021

enrica-lexie-italian-ship-ePathram

ന്യൂഡല്‍ഹി : ഇറ്റാലിയൻ നാവികർക്ക് എതിരായ കടൽക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ഇരകള്‍ക്ക് നല്‍കുവാനുള്ള നഷ്ട പരിഹാര തുക പത്തു കോടി രൂപ കേരളാ ഹൈക്കോടതിക്ക് കൈമാറണം. ഇത് വിതരണം ചെയ്യുവാന്‍ ഒരു ജ‍‍ഡ്ജിയെ നിയോഗിക്കണം എന്നും സുപ്രീം കോടതി.

2012 ഫെബ്രുവരി 15 ന് 2 മലയാളി മത്സ്യ ത്തൊഴിലാളി കളെ ഇറ്റാലിയന്‍ നാവികര്‍ വെടി വച്ചു കൊന്നു എന്നുള്ള കേസിലെ നടപടികളാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. ഇറ്റലി കെട്ടിവച്ച 10 കോടി രൂപ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബോട്ട് ഉടമക്കും കൈ മാറുവാന്‍ കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി.

ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച ജസ്റ്റിന്‍, അജേഷ് പിങ്കി എന്നീ മത്സ്യതൊഴിലാളി കളുടെ കുടുംബങ്ങള്‍ക്ക് 4 കോടി രൂപ വീതവും 2 കോടി രൂപ ബോട്ട് ഉടമക്കും നല്‍കണം.

കേസിലെ പ്രതികൾക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുവാൻ ഇറ്റാലിയൻ ഗവണ്മെണ്ടിനു സുപ്രീം കോടതി നിർദ്ദേശം നൽകി. ഇറ്റലിയില്‍ നടക്കുന്ന വിചാരണ നടപടികളില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും സഹകരിക്കണം എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , ,

Comments Off on കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു

കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  

June 8th, 2021

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡൽഹി : രാജ്യത്തെ വാക്സിന്‍ നയം പരിഷ്‍കരിച്ചു എന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി. 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും ജൂണ്‍ 21 മുതൽ സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കും. ഇതിനായി വിദേശ രാജ്യങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും എന്നും പ്രധാന മന്ത്രി പ്രഖ്യാപിച്ചു.

നൂറ് വര്‍ഷത്തിനിടയില്‍ രാജ്യം നേരിടുന്ന വലിയ മഹാമാരിയാണ് കൊവിഡ്. ഇതിനെ നേരിടുവാനുള്ള ഏറ്റവും വലിയ ആയുധം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക എന്നതാണ്. ഇതിന് എതിരെയുള്ള സുരക്ഷാ കവചമാണ് വാക്‌സിന്‍.

രാജ്യം രണ്ട് വാക്‌സിനുകള്‍ വികസിപ്പിച്ചു. 23 കോടി വാക്‌സിന്‍ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം അധികരി പ്പിക്കും. രാജ്യ ത്ത് ഏഴു കമ്പനികള്‍ വാക്സി നുകള്‍ ഉത്പാദി പ്പിക്കുന്നു. മൂന്നു വാക്‌സിനു കള്‍ ക്ലിനിക്കല്‍ ട്രയലില്‍ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ രാജ്യത്തെ ആരോഗ്യ രംഗത്തുള്ള അടിസ്ഥാന സൗകര്യ ങ്ങള്‍ വികസിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്‌സിജ ന്റെ ആവശ്യം വര്‍ദ്ധിച്ചു. ഓക്‌സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും രാജ്യത്തെ ഓക്‌സിജന്‍ ഉത്പാദനം പത്തിരട്ടി ആയി വര്‍ദ്ധി പ്പിക്കു കയും ചെയ്തു എന്നും പ്രധാന മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  

കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ

May 27th, 2021

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡൽഹി : ഇന്ത്യയില്‍ പടര്‍ന്നു പിടിച്ച B.1.617 എന്ന കൊവിഡ് വൈറസ് വകഭേദത്തെ പ്രതിരോധിക്കുവാന്‍ ഫൈസര്‍ വാക്സിനു സാധിക്കും എന്നും 12 വയസ്സിനു മുകളില്‍ ഉള്ളവരിൽ ഫൈസര്‍ വാക്സിന്‍ ഫലപ്രദമാണ് എന്നും നിര്‍മ്മാതാക്കള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. ഇന്ത്യയില്‍ ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗ ത്തിനു വേണ്ടിയുള്ള അനുമതി നൽകണം എന്നും ആവശ്യപ്പെട്ടു.

ഇന്ത്യക്കാരിലും ബ്രിട്ടിഷ് ഇന്ത്യക്കാരിലും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പി. എച്ച്. ഇ.) നടത്തിയ പഠന ത്തിന്റെ അടിസ്ഥാനത്തില്‍ ബി.1.617 എന്ന വൈറസ് വകഭേദത്തെ പ്രതി രോധിക്കുവാന്‍ ഫൈസര്‍ വാക്സിനു കഴിയും എന്ന് വ്യക്തമായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാരിനു നൽകിയ റിപ്പോർട്ടിൽ കമ്പനി അധികൃതര്‍ പറയുന്നത്.

പഠനം നടത്തിയ ആളുകളിലെ 26 ശതമാനം പേരിലും ഫൈസര്‍ വാക്സിന്‍ മികച്ച ഫലം നല്‍കി എന്നും ഇന്ത്യ യിൽ വ്യാപകമായിട്ടുള്ള B.1.617 എന്ന വകഭേദ ത്തിന്ന് എതിരെ ഫൈസർ വാക്സിന്‍ 87.9 ശതമാനം ഫലം നല്‍കി യിട്ടുണ്ട് എന്നതാണ് പഠനങ്ങള്‍ വ്യക്ത മാക്കിയത് എന്നും അധികൃതര്‍ അവകാശപ്പെടുന്നു.

കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് V എന്നീ വാക്സിനു കള്‍ക്കാണ് ഇന്ത്യയിൽ നിലവിൽ അനുമതി നല്‍കിയിട്ടുള്ളത്.

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ

Page 6 of 15« First...45678...Last »

« Previous Page« Previous « കൊവിഡ് വാക്സിൻ മറ്റു രാജ്യങ്ങളിലേക്ക് അയക്കും : യു. എ. ഇ.
Next »Next Page » കൊവിഡ് വാക്സിൻ എടുത്തവർക്ക് ക്വാറന്റൈനില്‍ ഇളവ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha